കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ഹൈവെ എന്‍ജിനിയറുടെ മേല്‍ ചെളി ഒഴിച്ച് കോൺഗ്രസ് എംഎൽഎയുടെ പ്രതിഷേധം; മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബി ജെപി നേതാവിന്റെ മകന്‍ നേരിട്ടത് ക്രിക്കറ്റ് ബാറ്റു കൊണ്ട്, ഉദ്യോഗസ്ഥരെ രാഷ്ട്രിയക്കാര്‍ അക്രമിക്കുന്നത് പതിവ് കാഴ്ച!!

  • By Desk
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ നിതേഷ് റാണെയും അനുയായികളും ചേര്‍ന്നാണ് ഹൈവെ എന്‍ജിനിയറുടെ മേല്‍ ചെളി ഒഴിച്ചത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ നാരായണ റാണെയുടെ മകനാണ് നിതേഷ് റാണെ. മുംബൈ- ഗോവ ദേശിയപാതയിലെ കങ്കാവലിക്ക് സമീപമുളള പാലത്തിലാണ് സംഭവം നടന്നത്.

<strong>അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെ ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം</strong>അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെ ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

ഈ സ്ഥലത്തെ റോഡിന്റെ ശോചനിയാവസ്ഥയെപ്പറ്റിയുളള വീഡിയോ ഒരു വാര്‍ത്താ ഏജന്‍സിയില്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.റോഡിലെ കുഴികളെപ്പറ്റിയുളള വാര്‍ത്തയുടെ വീഡിയോ കണ്ട് സ്ഥലത്തെത്തി കാര്യങ്ങള്‍ പരിശോധിച്ച എം. എല്‍. എ റോഡുകള്‍ നന്നാക്കാത്തതില്‍ ദേഷ്യപ്പെട്ട് െൈഹവെ എന്‍ജിനിയര്‍ക്ക് നേരെ തിരിയുകയായിരുന്നു.

പാലത്തിൽ കെട്ടിയിട്ടു

പാലത്തിൽ കെട്ടിയിട്ടു

ദേഷ്യത്തോടെ ഒരു ബക്കറ്റ് ചെളി എന്‍ജിനിയറുടെ ദേഹത്ത് ഒഴിക്കുകകും ചെയ്തു. അതും കൊണ്ടും പ്രതികരണം നിര്‍ത്താതെ എംഎല്‍എയും സംഘവും സര്‍ക്കാരുദ്യോഗസ്ഥനെ നദിക്കു മീതെയുളള പാലത്തില്‍ കെട്ടിയിടുകയും ചെയ്തു. പ്രകാശ്‌ഷെഡേക്കര്‍ എന്ന എന്‍ജിയറിനു നേരെയാണ് അക്രമണമുണ്ടായത്.

കഴിഞ്ഞ ആഴ്ചയും സമാന ആക്രമണം

കഴിഞ്ഞ ആഴ്ചയും സമാന ആക്രമണം

കഴിഞ്ഞ ആഴ്ച മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനു നേരെ സമാനമായ അക്രമണം ഉണ്ടായി. സംഭവം വലിയ വിവാദമാകുകയും ചെയ്തു. തുടര്‍ന്ന് ബി. ജെ. പി യുടെ ലോക്‌സഭംഗം കൈലാഷ് വിജയവാര്‍ഗിയയുടെ മകന്‍ അശോക് വിജയ് വാര്‍ഗ്ഗിയ അറസ്റ്റിലായി. മുന്‍സിപ്പല്‍ ഓഫീസര്‍ വീരേന്ദ്ര സിംഗ്ബായിസിനെ ക്രിക്കറ്റ് ബാറ്റുകൊണ്ടാണ് കൈലാഷ് അക്രമിച്ചത്. ഇന്‍ഡോറിലെ ഗഞ്ചി പ്രദേശത്ത് പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ പ്രകോപിതനായ കൈലാഷ് ക്രിക്കറ്റ് ബാറ്റ് ഉദ്യോഗസ്ഥനു നേരെ പ്രയോഗിച്ചു.

നേതാവിന്റെ മകന്റെ ഗുണ്ടായിസം

നേതാവിന്റെ മകന്റെ ഗുണ്ടായിസം

പൊതുജന മധ്യേ നടന്ന, നേതാവിന്റെ മകന്റെ ഗുണ്ടായിസം ബിജെപി ക്ക് വലിയ തിരിച്ചടിയായി. തുടര്‍ന്ന് പ്രധാനമന്ത്രി നേരിട്ട് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പും നല്‍കി. മോശം പെരുമാറ്റവും അസഹിഷ്ണുതയും വെച്ചു പൊറുപ്പിക്കില്ല എന്നതായിരുന്നു മുന്നറിയിപ്പ്. ആകാശിന്റെ പെരുമാറ്റത്തില്‍ ശക്തമായ വിയോജിപ്പും മോദി വ്യക്തമാക്കി. ഇത്തരം പെരുമാറ്റം സ്വീകാര്യമല്ലെന്നും, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നവരെ പുറത്താക്കുമെന്നും കടുത്ത സ്്വരത്തില്‍ മോദി പറഞ്ഞു.

പ്രതിഷേധവുമായി പ്രധാനമന്ത്രി

പ്രതിഷേധവുമായി പ്രധാനമന്ത്രി

ആരുടെ മകനാണ് ആകാശ് എന്നത് പ്രശ്‌നമല്ല, ഇത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല എന്നും പ്രധാനമന്ത്രി സ്വരം കടുപ്പിച്ചു. ബി. ജെ. പി എം. പി മാരുടെ മീറ്റിംഗിലായിരുന്നു മോദി അഭിപ്രായം വ്യക്തമാക്കിയത്. അശോകിനെ ജയിലില്‍ നിന്നും ഇറങ്ങിയത് വെടിയുതിര്‍ത്ത് സ്വാഗതം ചെയ്യാന്‍ പോയവര്‍ക്കും വിമര്‍ശ്ശനം നേരിട്ടു. അത്തരക്കാരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താകും എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

പ്രതി സ്ഥാനത്ത് ജനപ്രതിനിധികൾ

പ്രതി സ്ഥാനത്ത് ജനപ്രതിനിധികൾ

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ രണ്ടാമത്തെ അക്രമണമാണ് ഇത്. രണ്ടിലും പ്രതി സ്ഥാനത്തു നില്‍ക്കുന്നത് ജനപ്രതിനിധികളും. കയ്യൂക്കും ഗുണ്ടായിസവും ജനപ്രതിനിധികളെ എത്രത്തോളം അസഹിഷ്ണത ഉളളവരാക്കാം എന്നതിനുളള ഉദാഹരണമാണ് ഈ സംഭവങ്ങള്‍.

English summary
Conflict between Nitish Rane and road engineer in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X