കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മില്‍ പോര്... ഫട്്‌നാവിസ് കുടുംബം ഭിന്നതാല്‍പര്യ കുരുക്കില്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് ശിവസേന. ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭാര്യ അമൃതാ ഫട്‌നാവിസിന്റെ ഭിന്നതാല്‍പര്യങ്ങളാണ് ശിവസേന ഉയര്‍ത്തി കാണിക്കുന്നത്. അമൃത ജോലി ചെയ്യുന്ന ബാങ്കിലേക്ക് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സാലറി അക്കൗണ്ടുകള്‍ മാറ്റിയതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇത് മറ്റൊരു പൊതുമേഖലാ ബാങ്കിലേക്ക് മാറ്റിയതോടെ അമൃത വലിയ ആരോപണങ്ങളുമായി രംഗത്തെത്തി.

ഇതോടെ വിഷയത്തില്‍ ഇടപെട്ട് ശിവസേന വക്താവ് പ്രിയങ്ക ചതുര്‍വേദിയും രംഗത്തെത്തി. അമൃത ഫട്‌നാവിസ് മഹാരാഷ്ട്രയിലെ ജനങ്ങളെ അപമാനിച്ചു എന്നാണ് ഇവരുടെ ആരോപണം. ഇരുവരും തമ്മിലുള്ള വാക്‌പോര് രൂക്ഷമായിരിക്കുകയാണ്. ഇതോടെ ഫട്‌നാവിസിന്റെ കാലത്തെ ശുപാര്‍ശകള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നേരത്തെ തന്നെ ഉദ്ധവ് താക്കറെ ജനങ്ങളെ വഞ്ചിച്ചു എന്ന ദേവേന്ദ്ര ഫട്‌നാവിസിന്റെ ആരോപണങ്ങള്‍ ശിവസേനയെ പ്രകോപിപ്പിച്ചിരുന്നു.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ശിവസേന വിജയിച്ചതോടെയാണ് പുതിയ തീരുമാനങ്ങള്‍ വന്നത്. കോര്‍പ്പറേറ്റുകളുടെ സാലറി അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കില്‍ നിന്ന് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ബാങ്കില്‍ അമൃത ഫട്‌നാവിസ് വലിയൊരു പദവിയില്‍ ഇരിക്കുന്നുണ്ട്. ഒരു ദേശസാത്കൃത ബാങ്കിലേക്കാണ് ഇപ്പോള്‍ സാലറി അക്കൗണ്ടുകള്‍ മാറ്റിയിരിക്കുന്നത്. ഇത് തന്നെയും ദേവേന്ദ്ര ഫട്‌നാവിസിനെയും മോശക്കാരാക്കി കാണിക്കാനുള്ള പ്രതികാര നടപടിയാണെന്ന് അമൃത ആരോപിക്കുന്നു.

ഫട്‌നാവിസ് കുടുംബം പറയുന്നത്

ഫട്‌നാവിസ് കുടുംബം പറയുന്നത്

ശിവസേന അധികാരത്തില്‍ വന്നതോടെ ഫട്‌നാവിസ് കുടുംബത്തെ ലക്ഷ്യമിട്ട് പ്രതികാര നടപടികള്‍ എടുക്കുന്നുവെന്നാണ് ആരോപണം. അതേസമയം അമൃതയുടെ ആരോപണത്തോടെ ചെറിയ പ്രശ്‌നം കൈവിട്ട് പോയിരിക്കുകയാണ്. ഫട്‌നാവിസ് സര്‍ക്കാരിന്റെ കാലത്ത് ഭാര്യയുടെ സ്ഥാപനത്തിനായി സര്‍ക്കാര്‍ ശുപാര്‍ശകളെ ഉപയോഗിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ക്ലീന്‍ ഇമേജുള്ള ഫട്‌നാവിസിന് വലിയ തിരിച്ചടിയാണ് ഇത്.

ചതുര്‍വേദിയുടെ മറുപടി

ചതുര്‍വേദിയുടെ മറുപടി

ശിവസേന വക്തമാവ് പ്രിയങ്ക ചതുര്‍വേദിയും ആരോപണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. അമൃതയുടെ ആരോപണത്തില്‍ അദ്ഭുതം തോന്നുന്നു. ഇത് പ്രതികാര രാഷ്ട്രീയമാണെന്ന് അവര്‍ പറയുന്നു. അതേസമയം മുന്‍ മുഖ്യമന്ത്രി സാലറി അക്കൗണ്ടുകള്‍ അവര്‍ ജോലി ചെയ്യുന്ന ആക്‌സിസ് ബാങ്കിന് അനുവദിച്ചു എന്നും പറയുന്നു. ഇത്തരം ഭിന്നതാല്‍പര്യം ഫട്‌നാവിസ് കുടുംബത്തിന് ഉണ്ടായിരുന്നെങ്കില്‍ ആ അക്കൗണ്ടുകള്‍ ഇപ്പോള്‍ താനെ കോര്‍പ്പറേഷന്‍ മാറ്റുന്നതില്‍ എന്താണ് തെറ്റുള്ളതെന്നും പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.

അന്വേഷണം വേണം

അന്വേഷണം വേണം

ഭിന്നതാപല്‍പര്യ വിഷയത്തില്‍ പ്രിയങ്ക ചുതര്‍വേദി മഹാരാഷ്ട്ര സര്‍ക്കാരിനോട് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്‌സിസ് ബാങ്കിലേക്ക് പണം മാറ്റിയത് എന്തെങ്കിലും താല്‍പര്യം മുന്‍നിര്‍ത്തിയാണോ എന്ന് അന്വേഷിക്കണം. ബിജെപിയുടെ പദ്ധതികള്‍ക്ക് ആക്‌സിസ് എത്രത്തോളം സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെട്ടു. ഇതോടെ മുന്‍ സര്‍ക്കാരിന്റെ കാലത്തെ നിരവധി പദ്ധതികളും ശുപാര്‍ശകളും സംശയത്തിന്റെ നിഴലിലേക്ക് വീണിരിക്കുകയാണ്.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

ആക്‌സിസ് ബാങ്കിന് ഈ അക്കൗണ്ടുകള്‍ ലഭിക്കുന്നത് ദേവേന്ദ്ര ഫട്‌നാവിസിനെ താന്‍ വിവാഹം കഴിക്കുന്നതിന് മുമ്പാണെന്ന് അമൃത പറഞ്ഞു. കോണ്‍ഗ്രസ്-എന്‍സിപി ഭരണത്തില്‍ സ്വകാര്യ ബാങ്കുകള്‍ പോലും ഇന്ത്യന്‍ ബാങ്കുകളായിരുന്നു. ഉയര്‍ന്ന സര്‍വീസുകളും നല്‍കിയിരുന്നു. സര്‍ക്കാര്‍ പക്ഷപാതപരമായി ചിന്തിക്കണം. താനെ കോര്‍പ്പറേഷന്റെ ഇത്തരമൊരു നീക്കത്തിലൂടെ തനിക്കും ദേവേന്ദ്രയ്ക്കുമെതിരെ നീങ്ങുകാണ് സര്‍ക്കാര്‍. ഫട്‌നാവിസ് ഒരിക്കലും ജനങ്ങളെ ലക്ഷ്യമിട്ടിരുന്നില്ല. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണ്. ഞാനും ഫട്‌നാവിസും നിശബ്ദരാവില്ലെന്നും അമൃത വ്യക്തമാക്കി.

മഹാരാഷ്ട്രയെ അപമാനിച്ചു

മഹാരാഷ്ട്രയെ അപമാനിച്ചു

മോശം നേതാവ് ഉണ്ടാവുന്നത് മഹാരാഷ്ട്രയുടെ കുഴപ്പമല്ല. എന്നാല്‍ അവരെ തുടരാന്‍ അനുവദിക്കുന്നത് വലിയ കുഴപ്പമാണ്. ഉണരൂ മഹാരാഷ്ട്ര എന്ന് അമൃത ട്വീറ്റും ചെയ്തിരുന്നു. മഹാരാഷ്ട്രക്കാരെയും ഈ സംസ്ഥാനത്തെയും പഠിപ്പിക്കുന്നതിന് മുമ്പ് സ്വന്തം കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കണം. ഭിന്നതാല്‍പര്യം മറക്കരുതെന്ന് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. അതേസമയം മഹാരാഷ്ട്ര പോലീസിന്റെ സാലറി അക്കൗണ്ടുകളും ആക്‌സിസ് ബാങ്കില്‍ നിന്ന് മാറ്റിയേക്കും. 11000 കോടിയുടെ ഫണ്ടാണ് ഇത്.

പാകിസ്താനിലേക്ക് പോകൂ പരാമര്‍ശത്തില്‍ നടപടിയെടുക്കണമെന്ന് മന്ത്രി,അംഗീകരിക്കാനാവില്ലെന്ന് നഖ്‌വി!!പാകിസ്താനിലേക്ക് പോകൂ പരാമര്‍ശത്തില്‍ നടപടിയെടുക്കണമെന്ന് മന്ത്രി,അംഗീകരിക്കാനാവില്ലെന്ന് നഖ്‌വി!!

English summary
conflict of interest allegation against devendra fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X