എംഎൽഎമാർക്ക് ബിജെപി ഓഫർ ചെയ്തത് കോടികൾ!!! ഒഴുക്കു തടയാൻ എംഎൽഎമാരെ നാടു കടത്തി കോൺഗ്രസ്!!

  • Posted By:
Subscribe to Oneindia Malayalam

അഹമ്മാദാബാദ്: ഗുജറാത്തിൽ ബിജപിലേക്ക് ചേക്കേറുന്ന കോണ്‍ഗ്രസ് എംഎൽഎമാരുടെ എണ്ണം വർധിക്കുന്നതോടെ പാർട്ടി നേത്യത്വം ഇടപെട്ട് കേൺഗ്രസ് എംഎൽഎമാരെ ബെംഗ്ലൂരുവിലേക്ക് മാറ്റി. ശക്തമായ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ കോൺഗ്രസ് എംഎൽഎമാർ പാർട്ടിമാറി ബിജെപിയിലേക്ക് ചേരുമെന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. എംഎൽഎമാരെ മാറ്റിയതിനെ കുറിച്ച് കോൺഗ്രസ് സ്ഥിരീകരിച്ചിട്ടുണ്ട്.

44 എംഎൽഎമാർ കർണ്ണാടകത്തിൽ എത്തുമെന്നായിരുന്നു മുൻക്കൂട്ടി അറിയിച്ചിരുന്നത്. എന്നാൽ 38 പേരാണ് ആദ്യമെത്തിയത്. മറ്റുള്ളവർ പിറകെ വരുമെന്നാണ് സംസ്ഥാന നേതാക്കൾ നൽകിയ വിശദീകരണം.

കോൺഗ്രസ് എംഎൽഎമാരുടെ രാജി

കോൺഗ്രസ് എംഎൽഎമാരുടെ രാജി

ആഗസ്റ്റിൽ നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎമാരുടെ കൂറുമാറ്റം. ആകെ 57 എംഎൽഎമാരാണ് ഗുജറാത്തിൽ കോൺഗ്രസിനുള്ളത്. അതിൽ പ്രധാമ നേതാവായ ശങ്കർ സിങ് വഗേല പാർട്ടി വിട്ടതോടെ ഇദ്ദേഹത്തോടൊപ്പം 6 എംഎൽഎമാർ കൂടി രാജിവെച്ചു ബിജെപിയിലേക്ക് പോയി. ബാക്കി അവശേഷിക്കുന്ന 51 എംഎൽഎമാരിൽ 15 പേർകൂടി ബിജെപിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ നീക്കം.

ഗുജറാത്തിനെകാൾ നല്ലത് കർണാടകയിൽ

ഗുജറാത്തിനെകാൾ നല്ലത് കർണാടകയിൽ

കോൺഗ്രസ് എംഎൽഎമാർ ഗുജറാത്തിൽ നിൽക്കുന്നതിനെക്കാൾ നല്ലത് കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലാണെന്നുള്ള ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലിലാണ് എംഎൽഎമാരെ കർണ്ണാടകത്തിലേക്ക് മാറ്റിയത്.

എംഎൽഎമാരെ ചാക്കിട്ട് പിടിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യം

എംഎൽഎമാരെ ചാക്കിട്ട് പിടിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യം

ആഗസ്റ്റിൽ വരാൻ പോകുന്ന രാജ്യസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് എംഎൽഎമാരെ ചക്കിട്ടു പിടിക്കുന്നതു അവരെ സംരക്ഷിക്കുന്നതു. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാനുള്ള ശ്രമമായാണ് എംഎൽഎമാരെ കോൺഗ്രസ് സംരക്ഷിക്കുന്നത്.

എംഎൽഎമാരുടെ പിന്തുണ

എംഎൽഎമാരുടെ പിന്തുണ

47 എംഎൽഎമാരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ അഹമ്മദ് പട്ടേലിന് വിജയിക്കാനാവൂള്ളൂ. എന്നാൽ എംഎൽഎമാർ രാജിവെച്ച് ബിജെപിയിലേക്ക് പോയാൽ ഇത് സാധ്യമാകില്ല.

രാജിക്കു പിന്നിൽ സമ്മർദം

രാജിക്കു പിന്നിൽ സമ്മർദം

പണവും സമ്മർദവും ചെലുത്തിയാണ് കോൺഗ്രസ് എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ രാജിക്കു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമോ ഒരു തരത്തിലും ബിജെപിയെ ഭയക്കുന്നില്ലെന്നും എംഎൽഎമാർ അറിയിച്ചു.

രാജിക്കു പിന്നിൽ സമ്മർദം

രാജിക്കു പിന്നിൽ സമ്മർദം

പണവും സമ്മർദവും ചെലുത്തിയാണ് കോൺഗ്രസ് എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ രാജിക്കു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമോ ഒരു തരത്തിലും ബിജെപിയെ ഭയക്കുന്നില്ലെന്നും എംഎൽഎമാർ അറിയിച്ചു.

English summary
In the backdrop of Gujarat Congress MLAs quitting and joining Bharatiya Janata Party (BJP), as many as 44 of the grand old party MLAs left for Bengaluru on late Friday night to ensure they do not succumb to police and political pressure to join the saffron party.
Please Wait while comments are loading...