കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമി മുഖ്യമന്ത്രി, പക്ഷേ, ആഭ്യന്തരമില്ല! കർണാടകയിലെ മന്ത്രിമാരും വകുപ്പുകളും... സാദ്ധ്യതകൾ

ഉപമുഖ്യമന്ത്രി ജി പരമേശ്വരയായിരിക്കും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക.

Google Oneindia Malayalam News

ബെംഗളൂരു: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് അന്ത്യം കുറിച്ച് എച്ച്ഡി കുമാരസ്വാമി കർണാടകയുടെ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമ്പോൾ കോൺഗ്രസ്-ജെഡിഎസ് സർക്കാരിൽ മുപ്പത് മന്ത്രിമാരും. ഉപമുഖ്യമന്ത്രിയായി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ജി പരമേശ്വരയെ തീരുമാനിച്ചതിന് പിന്നാലെയാണ് കുമാരസ്വാമി മന്ത്രിസഭയിൽ ഇടംപിടിക്കാൻ സാദ്ധ്യതയുള്ള മറ്റ് നേതാക്കളുടെ പേരുകളും പുറത്തുവന്നത്.

kumaraswamy

മുഖ്യമന്ത്രിയാകുന്ന എച്ച്ഡി കുമാരസ്വാമി ധനകാര്യ വകുപ്പ് ഉൾപ്പെടെ കൈകാര്യം ചെയ്യുമെന്നാണ് സൂചന. അതേസമയം, ആഭ്യന്തരം കോൺഗ്രസിന് കൈമാറും. ഉപമുഖ്യമന്ത്രി ജി പരമേശ്വരയായിരിക്കും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക. മുപ്പതംഗ മന്ത്രിസഭയിൽ കോൺഗ്രസിലെയും ജെഡിഎസിലും പ്രമുഖ നേതാക്കൾക്കും അവസരം ലഭിക്കും. വൺഇന്ത്യ സ്പെഷ്യൽ കറസ്പോണ്ടന്റ് വിക്കി നഞ്ചപ്പയുടെ റിപ്പോർട്ട് പ്രകാരം കുമാരസ്വാമി സർക്കാരിൽ മന്ത്രിപദവി ലഭിക്കാൻ സാദ്ധ്യതയുള്ളവരും അവരുടെ വകുപ്പുകളും ഇങ്ങനെ...

എച്ച്ഡി കുമാരസ്വാമി- മുഖ്യമന്ത്രി, ധനകാര്യം.

ജി പരമേശ്വര- ഉപമുഖ്യമന്ത്രി, ആഭ്യന്തരം.

എച്ച് വിശ്വനാഥ്(ജെഡിഎസ്)- വിദ്യാഭ്യാസം.

സിഎസ് പുട്ടരാജു(ജെഡിഎസ്)- കാർഷികം.

എച്ച്ഡി രേവണ്ണ(ജെഡിഎസ്)- പൊതുമരാമത്ത്.

കെജെ ജോർജ്(കോൺഗ്രസ്)- ബെംഗളൂരു നഗരവികസനം

എം കൃഷ്ണപ്പ(കോൺഗ്രസ്)- കായികം.

കൃഷ്ണ ബൈരേ ഗൗഡ(കോൺഗ്രസ്)- ഐടി

എൻ മഹേഷ്(ജെഡിഎസ്)- സാമൂഹിക വികസനം.

ജിടി ദേവഗൗഡ(ജെഡിഎസ്)- സഹകരണം.

ബന്ദപ്പ കഷേംപൂർ(ജെഡിഎസ്)- ടെക്സ്റ്റൈൽ.

‍ഡിസി താമണ്ണ(ജെഡിഎസ്)- തൊഴിൽ വകുപ്പ്.

ദിനേശ് ഗുണ്ടു റാവു(കോൺഗ്രസ്)- എക്സൈസ്.

കെ സുധാകർ(കോൺഗ്രസ്)- ആരോഗ്യം.

തൻവീൻ സൈദ്(കോൺഗ്രസ്)- ഉന്നത വിദ്യാഭ്യാസം.

റോഷൻ ബൈഗ്(കോൺഗ്രസ്)- വനം.

എംഡി പാട്ടീൽ(കോൺഗ്രസ്)- ഭക്ഷ്യവിതരണം.

ആർവി ദേഷ്പാണ്ഡെ(കോൺഗ്രസ്)- നിയമം, പാർലമെന്ററി കാര്യം.

സതീഷ് ജാർകോളി(കോൺഗ്രസ്)- ചെറുകിട വ്യവസായം.

അജയ്(കോൺഗ്രസ്)- ശാസ്ത്രസാങ്കേതികം.

എസ് ശിവശങ്കരപ്പ(കോൺഗ്രസ്)- റവന്യൂ.

രാമലിംഗ റെഡ‍്ഢി(കോൺഗ്രസ്)- ഗതാഗതം.

എടി രാമസ്വാമി(ജെഡിഎസ്)- വ്യവസായം.

ആർ നരേന്ദ്ര(കോൺഗ്രസ്)- മൃഗസംരക്ഷണം.

യുടി ഖാദർ(കോൺഗ്രസ്)- ആരോഗ്യം.

English summary
Cong-JD(S) government: Full list of possible ministers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X