കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടേയല്ല, ഇറ്റലിയിലെ സ്ത്രീകളുടെ താല്‍പര്യമാണ് കോണ്‍ഗ്രസ്സിന് പ്രധാനം

Google Oneindia Malayalam News

ദില്ലി: മുത്തലാഖ് ബില്ലിനെതിരെ നിലപാടെടുത്ത കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിരംഗത്ത്. ലോകസ്ഭ കടന്ന മുത്തലാഖ് ബില്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ബില്ല് അവതരിപ്പിക്കാന്‍ സിധിച്ചിരുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്. ഇന്ത്യയിലെ സ്ത്രീകളുടേതല്ല മറിച്ച് ഇറ്റലിയിലെ സ്ത്രീകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ്സിന് താല്‍പര്യമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രതിപക്ഷ ബഹളം

പ്രതിപക്ഷ ബഹളം

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരിക്കുന്നത്.

മുസ്ലിം സ്ത്രീകളുടെയല്ല

മുസ്ലിം സ്ത്രീകളുടെയല്ല

ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെയല്ല മറിച്ച് ഇറ്റലിയിലെ സ്ത്രീകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ്സിന് താല്‍പരം. വിഷയം സെലക്ട് കമ്മിറ്റിയ്ക്ക് നല്‍കി ബില്‍ പാസാക്കുന്നത് വീണ്ടും വൈകിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചു.

മുത്തലാഖ്

മുത്തലാഖ്

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യത്തില്‍ അടിയുറച്ച് പ്രതിപക്ഷം നിന്നതോടെ ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം സാധിച്ചിരുന്നില്ല. ഇതാണ് സ്വാമിയ ക്ഷുഭിതനാക്കിയത്. ഇനി ബില്ലില്‍ ചര്‍ച്ചയുടെ ആവശ്യമൊന്നുമില്ല. മുത്തലാഖിനെ കുറിച്ച് ആവശ്യത്തിലധികം രാജ്യം ചര്‍ച്ച ചെയ്തു കഴിഞ്ഞെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച രാവിലെ

തിങ്കളാഴ്ച രാവിലെ

തിങ്കളാഴ്ച രാവിലെ തന്നെ ബില്ലിന്‍മേല്‍ ചര്‍ച്ച ആരംഭിക്കാന്‍ നീക്കം തുടങ്ങിയിരുന്നു.മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യത്തില്‍ അടിയുറച്ച് പ്രതിപക്ഷം നിന്നതോടെ ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം സാധിക്കാതെ പോവുകയായിരുന്നു.

സെലക്റ്റ് കമ്മിറ്റിയ്ക്ക് വിടണം

സെലക്റ്റ് കമ്മിറ്റിയ്ക്ക് വിടണം

മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം നേരത്തെ തന്നെ സര്‍ക്കാര്‍ തള്ളിയിരുന്നു. ബില്‍ പാസാക്കാതിരിക്കാനാണ് സെലക്റ്റ് കമ്മിറ്റിയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും സര്‍ക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് ബില്‍ അവതരിപ്പിക്കാന്‍ നീക്കം നടത്തിയെങ്കിലും ബഹളത്തെ തുടര്‍ന്ന് സാധിച്ചില്ല.

ഇനി ബുധനാഴ്ച

ഇനി ബുധനാഴ്ച

തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണി വരെ നിര്‍ത്തിവച്ചു. പിന്നീട് പുനരാരംഭിച്ചെങ്കിലും ബഹളം കാരണം ചര്‍ച്ച നടന്നില്ല. അതിനിടെ തമിഴ്നാട്ടില്‍ നിന്നുള്ള എംപിമാര്‍ കാവേരി വിഷയവും ഉന്നയിച്ചു ബഹളം വച്ചു. തുടര്‍ന്നാണ് സഭ ബുധനാഴ്ചത്തേക്ക് പിരിയുകയായിരുന്നു. ഇനി ബുധനാഴ്ച വീണ്ടും ചേരും. അന്ന് മുത്തലാഖ് ബില്ല് ചര്‍ച്ച ചെയ്യും.

English summary
cong only thinks of italian womens interest not indian muslim women swamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X