കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി യുപിയിലേക്ക്! പ്രിയങ്കയ്ക്ക് വേണ്ടി തന്ത്രങ്ങളൊരുക്കി കോണ്‍ഗ്രസ്!

  • By
Google Oneindia Malayalam News

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ പിന്നാലെ സഹോദരി പ്രിയങ്ക കൂടി പാര്‍ട്ടി തലപ്പത്തേക്ക് എത്തുന്നത് വ്യക്തമായ സൂചനയാണ് നല്‍കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്കയുടെ രംഗപ്രവേശം. മോദിയുടെ വാരണാസിയും യോഗിയുടെ ഖൊരക്പൂറും ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് പ്രിയങ്കയ്ക്കുള്ളത്.

രാജ്യ ഭരണത്തില്‍ ഏറ്റവും നിര്‍ണായകമാകുന്ന സംസ്ഥാനത്തിന്‍റെ ചുമതല പ്രിയങ്ക ഏറ്റെടുത്തതോടെ കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത് എന്തെന്നത് വ്യക്തമാണ്. പ്രിയങ്ക ഗാന്ധി ചുമതല ഏറ്റെടുക്കുന്നതിന് മുന്‍പ് യുപിയില്‍ പുതിയ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് പയറ്റാന്‍ ഒരുങ്ങുന്നത്.

 യുപിയുടെ ചുമതല

യുപിയുടെ ചുമതല

അപ്രതീക്ഷിതമായിരുന്നില്ല പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. അതേസമയം കോണ്‍ഗ്രസ് തങ്ങളുടെ 'തുറുപ്പ്' പുറത്തെടുത്തത് ഉചിത സമയത്ത് തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു. യോഗിയുടെ ഖൊരക്പൂറും മോദിയുടെ വാരണാസിയും ഉള്‍പ്പെടുന്ന കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിയ്ക്ക് നല്‍കിയിരിക്കുന്നത്

 രാജ്യം മുഴുവന്‍

രാജ്യം മുഴുവന്‍

ഇത് വഴി പരാമവധി സീറ്റുകള്‍ സംസ്ഥാനത്ത് നിന്ന് നേടുക മാത്രമല്ല പ്രിയങ്കയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ട്.ബിജെപിയുടെ പരാജയം പൂര്‍ണരീതിയില്‍ ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ് സ്വപ്നം കാണുന്നത്. യുപിയെ കൂടാതെ വരും ദിവസങ്ങളില്‍ അവര്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ രാജ്യം മുഴുവന്‍ സജീവമാകും.

 മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്

മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്

യുപിയില്‍ അവര്‍ ചുമതലയേറ്റെടുക്കും മുന്‍പ് ചില മുന്നൊരുക്കങ്ങളെല്ലാം കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. തിങ്കഴാഴ്ചയാണ് അവര്‍ യുഎസില്‍ നിന്ന് മടങ്ങിയെത്തിയത്. മടങ്ങിയെത്തിയ പിന്നാലെ അവര്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തി.

 80 സീറ്റകള്‍

80 സീറ്റകള്‍

യുപിയില്‍ തിരഞ്ഞെടുപ്പായിരുന്നു പ്രധാനവിഷയം. ഇവിടെ എസ്പി-ബിഎസ്പി സഖ്യം ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരി
ടുന്നത്. 80 സീറ്റുകളാണ് ഇവിടെയുള്ളത്. കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് ഇവിടെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

 ഞായറാഴ്ചയോടെ

ഞായറാഴ്ചയോടെ

തിങ്കളാഴ്ച നടന്ന യോഗത്തില്‍ ജ്യോതിരാധിത്യ സിന്ധ്യ, യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് അബ്ബാര്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരും പങ്കെടുത്തിരുന്നു. ഞായറാഴ്ചയോടെ പ്രിയങ്ക ചുമല ഏറ്റെടുക്കുമെന്നാണ് നിഗമനം.

 കുംഭമേളയില്‍

കുംഭമേളയില്‍

അതിന് മുന്‍പ് തന്നെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധി പങ്കെടുക്കും. യുപിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുപ്പിച്ച് 13 റാലികളും കോണ്‍ഗ്രസ് പ്ലാന്‍ ചെയ്തിട്ടുണ്ട്.

 രാഹുല്‍ ഗാന്ധിക്കൊപ്പം

രാഹുല്‍ ഗാന്ധിക്കൊപ്പം

എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് തൊട്ടടുത്തായി തന്നെയായാണ് പ്രിയങ്കയ്ക്കായി ഓഫീസ് തയ്യാറാക്കിയിരിക്കുന്നത്. വ്യാഴാഴ്ച രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്തിട്ടുള്ള ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കുന്നുണ്ട്.

 ഏറ്റവും വലിയ ഒറ്റകക്ഷി

ഏറ്റവും വലിയ ഒറ്റകക്ഷി

കിഴക്കന്‍‌ ഉത്തര്‍പ്രദേശിന്‍റെ ചുമതല വഹിക്കുന്നതിലൂടെ മോദിയേയും യോഗി ആദിത്യനാഥിനെയും പിടിച്ചുകെട്ടുകയെന്ന വലിയ ചുമതലയാണ് പ്രിയങ്കയില്‍ വന്നുചേരുന്നത്. 42 സീറ്റുകളാണ് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഉള്ളത്. 2009 ല്‍ കോണ്‍ഗ്രസായിരുന്നു മേഖലയിലെ ഏറ്റവും വലിയ ഒറ്റകക്ഷി.

English summary
Cong redraws UP strategy after Priyanka's entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X