കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ആദ്യത്തെ സ്ഥാനാർത്ഥി പട്ടിക പുറത്ത്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 51 സ്ഥാനാർത്ഥികളുടെ പേര് ഉൾപ്പെട്ട ആദ്യത്തെ പട്ടികയാണ് പാർട്ടി ഞായറാഴ്ച പുറത്തിറക്കിയിട്ടുള്ളത്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ ഭികാർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുക. കോൺഗ്രസ് പാർട്ടി തലവൻ വിജയ് ബാലാസാഹേബ് സംഘാമ്നറിൽ നിന്നും മത്സരിക്കും.

പാകിസ്താനിൽ ഇന്ത്യൻ വാർത്തകൾക്ക് വിലക്ക്: ഉത്തരവ് പിഇആർഎംഎയുടേത്, മുന്നറിയിപ്പുമായി പാക് അധികൃതർ!!പാകിസ്താനിൽ ഇന്ത്യൻ വാർത്തകൾക്ക് വിലക്ക്: ഉത്തരവ് പിഇആർഎംഎയുടേത്, മുന്നറിയിപ്പുമായി പാക് അധികൃതർ!!

മുൻ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റ മകൻ അമിതിനെ ലാത്തൂർ സിറ്റി സീറ്റിൽ നിന്ന് മത്സരിക്കും. മുൻ ആഭ്യന്തര മന്ത്രി സുശീൽകുമാർ ഷിൻഡെയുടെ മകൾ പ്രണിതി സോലാപ്പൂർ സിറ്റി സെൻട്രൽ സീറ്റിൽ നിന്നും ജനവിധി തേടും.

ashokchavan

മുതിർന്ന നേതാവ് നിതിൻ റൌട്ട് നാഗ് പൂർ നോർത്തിൽ നിന്നും മത്സരിക്കും. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി കേന്ദ്ര കമ്മറ്റിയാണ് സ്ഥാനാർത്ഥികളുടെ പട്ടികയിൽ അന്തിമ തീരുമാനമെടുത്തത്. ഒക്ടോബർ 21നാണ് ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്. ഒക്ടോബർ 24നാണ് തിരഞ്ഞെടുപ്പ്.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ കോൺഗ്രസും എൻസിപിയും തമ്മിലുള്ള ചർച്ചകൾ നടന്നുവരുന്നതിനിടയിലാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. നൂറിൽ കുടുതൽ സീറ്റുകളിൽ എൻസിപി മത്സരിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമധാരണയായിട്ടില്ല.

English summary
Cong's 1st List for Maharashtra Polls declared, Ashok Chavan and Vijay Balasaheb Thorat in list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X