കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം വന്‍ അഴിമതി; പ്രഖ്യാപനത്തിന് മുമ്പ് വിദേശത്ത് നിന്ന് നോട്ടെത്തിച്ചെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നുവെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പ് വിദേശത്ത് നിന്ന് നോട്ടുകള്‍ അച്ചടിച്ച് എത്തിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.

Kapil

മൂന്ന് സീരീസില്‍ അച്ചടിച്ച ഒരു ലക്ഷം കോടി രൂപ വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തിച്ചു. ഈ പണം രാഷ്ട്രീയക്കാര്‍ക്കും വ്യവസായികള്‍ക്കും മാറ്റി നല്‍കിയെന്നും കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഇതില്‍ പങ്കുണ്ട്. ചില ഉദ്യോഗസ്ഥര്‍ക്കും ബാങ്ക് ജീവനക്കാര്‍ക്കും ഇക്കാര്യം അറിയാമായിരുന്നു. വിദേശത്ത് നിന്ന് വ്യോമസേനയുടെ വിമാനത്തിലാണ് പണം ഇന്ത്യയിലെത്തിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചെന്ന് പറയുന്ന ഒളിക്യാമറ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഉത്തരംമുട്ടി കേന്ദ്രമന്ത്രി;ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി, വീഡിയോ വൈറല്‍, രൂക്ഷ പ്രതികരണംഉത്തരംമുട്ടി കേന്ദ്രമന്ത്രി;ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി, വീഡിയോ വൈറല്‍, രൂക്ഷ പ്രതികരണം

കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റായ രാഹുല്‍ രത്തരേക്കറുമായി ബന്ധപ്പെട്ട വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെത്തിച്ച പണം മഹാരാഷ്ട്ര ഇന്റസ്ട്രിയല്‍ കോര്‍പറേഷന്റെ ഗോഡൗണിലാണ് സൂക്ഷിച്ചത്. ഇവിടെ വച്ചാണ് പ്രമുഖര്‍ക്ക് മാറ്റി നല്‍കിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഒപ്പുവച്ച നോട്ടുകള്‍ ആറ് മാസം മുമ്പാണ് അച്ചടിച്ചതെന്നും രാഹുല്‍ രത്തരേക്കര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

English summary
Cong says new currency with Urjit Patel’s signatures was printed 6 months before
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X