കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുകഞ്ഞ കൊള്ളി പുറത്ത്' നയവുമായി കോണ്‍ഗ്രസ്; അതിഥിയെ പുറത്താക്കും, കടുത്ത നിലപാടില്‍ പ്രിയങ്ക

Google Oneindia Malayalam News

ലഖ്‌നൗ: പാര്‍ട്ടി നിലപാടുമായി യോജിച്ചുപോകുന്നവര്‍ മതി എന്ന ശക്തമായ നിലപാടുമായി കോണ്‍ഗ്രസ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരുടെ സ്ഥാനം പാര്‍ട്ടിക്ക് പുറത്താകുമെന്ന് യുപി കോണ്‍ഗ്രസിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെ എംഎല്‍എയെ അയോഗ്യയാക്കാന്‍ നീക്കം തുടങ്ങി.

മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 10 പേരെ പുറത്താക്കിയതിന് പിന്നാലെയാണ് റായ്ബറേലി കോണ്‍ഗ്രസ് എംഎല്‍എ അതിഥി സിങിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പ്രിയങ്ക നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനങ്ങളുമായി ബന്ധമുള്ളവരും പാര്‍ട്ടി അച്ചടക്കം പാലിക്കുന്നവരും മതി എന്നാണ് പ്രിയങ്കയുടെ നിലപാട്. അതിഥി എംഎല്‍എയെ അയോഗ്യയാക്കാന്‍ യുപി നിയമസഭാ സ്പീക്കറോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു...

യോഗി വിളിച്ച സമ്മേളനം

യോഗി വിളിച്ച സമ്മേളനം

യോഗി ആദിത്യനാഥ് വിളിച്ചുചേര്‍ത്ത ഉത്തര്‍ പ്രദേശ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് പങ്കെടുത്തതാണ് അതിഥി ചെയ്ത കുറ്റം. മഹാത്മാ ഗാന്ധിജിയുടെ 150 ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് വിളിച്ച സമ്മേളനം ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ തീരുമാനം കണക്കിലെടുക്കാതെ അതിഥി സിങ് പങ്കെടുത്തു.

 നോട്ടീസ് നല്‍കി, പക്ഷേ...

നോട്ടീസ് നല്‍കി, പക്ഷേ...

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പ്രത്യേക പരിശീലന കളരി റായ്ബറേലിയില്‍ സംഘടിപ്പിച്ചിരുന്നു. ഒക്ടോബര്‍ 22 മുതല്‍ 24 വരെയായിരുന്നു പരിപാടി. ഇതില്‍ അതിഥി പങ്കെടുത്തില്ല. സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും മറുപടി നല്‍കിയില്ല.

സ്പീക്കര്‍ക്ക് കത്ത് നല്‍കി

സ്പീക്കര്‍ക്ക് കത്ത് നല്‍കി

അതിഥി സിങിനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കക്ഷി നേതാവ് ആരാധന മിശ്ര സ്പീക്കര്‍ക്ക് കത്ത് നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ വച്ച് അതിഥിയുടെ വിവാഹം നടന്നിരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എ അന്‍ഗദ് സിങ് സെയ്‌നിയാണ് ഭര്‍ത്താവ്. ചില ഘട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് പ്രസ്താവന ഇറക്കിയിരുന്നു അതിഥി സിങ്.

കശ്മീരില്‍ കേന്ദ്രത്തിന് പിന്തുണ

കശ്മീരില്‍ കേന്ദ്രത്തിന് പിന്തുണ

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്തിരുന്നു അതിഥി സിങ്. ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ പരിപാടികള്‍ ബഹിഷ്‌കരിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നിയമസഭാ സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിഥി പങ്കെടുത്തു.

പ്രിയങ്കയുടെ റാലിയില്‍ പങ്കെടുത്തില്ല

പ്രിയങ്കയുടെ റാലിയില്‍ പങ്കെടുത്തില്ല

ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലഖ്‌നൗവില്‍ പീസ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അതിഥി സിങ് ഈ മാര്‍ച്ചില്‍ പങ്കെടുത്തില്ല. ഉത്തര്‍ പ്രദേശിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്ത പരിപാടിയായിരുന്നു അത്. തുടര്‍ച്ചയായി നിര്‍ദേശങ്ങള്‍ ലംഘിച്ച അതിഥിയെ അയോഗ്യയാക്കണമെന്ന് പ്രിയങ്ക നിര്‍ദേശിക്കുകയായിരുന്നു.

അമിത് ഷായുടെ തന്ത്രം ഫലിക്കുന്നില്ല!! ബിജെപിയുടെ ഗ്രാഫ് കുത്തനെ താഴേക്ക്; 71ല്‍ നിന്ന് 40ലേക്ക്അമിത് ഷായുടെ തന്ത്രം ഫലിക്കുന്നില്ല!! ബിജെപിയുടെ ഗ്രാഫ് കുത്തനെ താഴേക്ക്; 71ല്‍ നിന്ന് 40ലേക്ക്

English summary
Cong Seeks Disqualification of Raebareli MLA Aditi Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X