കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനും ചത്തീസ്ഗഡും മധ്യപ്രദേശും സിഎഎക്കെതിരായ പ്രമേയത്തിന്? പരിഗണിക്കുമെന്ന് അഹമ്മദ് പട്ടേൽ

Google Oneindia Malayalam News

ദില്ലി: പൌരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന സൂചന നൽകി കോൺഗ്രസ്. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ പൌരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരുമെന്നാണ് അഹമ്മദ് പട്ടേൽ അറിയിച്ചത്. നേരത്തെ പൌരത്വ നിയമഭേദഗതിക്കെതിരെ കേരളത്തിന് പിന്നാലെ പഞ്ചാബും പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് അധികാരത്തിലിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ പ്രമേയം പാസാക്കുന്ന സൂചനയാണ് നൽകുന്നത്. പൌരത്വ നിയമഭേദഗതിക്കെതിരെ കേന്ദ്രസർക്കാരിന് ശക്തമായ സന്ദേശം നൽകുകയാണ് ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ വ്യക്തമാക്കി.

ഫായിസ് അഹമ്മദ് ഫായിസിന്റേത് ഇന്ത്യാ വിരുദ്ധ കവിതയല്ല... ബിജെപിക്കെതിരെ തുറന്നടിച്ച് ശിവസേന!!ഫായിസ് അഹമ്മദ് ഫായിസിന്റേത് ഇന്ത്യാ വിരുദ്ധ കവിതയല്ല... ബിജെപിക്കെതിരെ തുറന്നടിച്ച് ശിവസേന!!

ജനുവരി 24ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ രാജസ്ഥാൻ ഉൾപ്പെടെയുള്ള കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസഭാ പ്രമേയം പാസാക്കാനാണ് നീക്കമെന്നാണ് നീക്കം. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ പ്രമേയം പാസാക്കുമെന്നാണ് സൂചനകൾ. ഈ മാസം ആദ്യം നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മറ്റി യോഗത്തിൽ വിവാദ പൌരത്വ നിയമഭേദഗതി പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. പൌരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ പഞ്ചാബ് സർക്കാർ പ്രസ്തുുത നിയമത്തിനെതിരെ സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേരളമാണ് പൌരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യത്തെ സംസ്ഥാനം. രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്.

caaprotest-1

കേരളത്തിന്റെ പാത പിന്തുടർന്ന പഞ്ചാബ് സർക്കാരും കഴിഞ്ഞ ദിവസം പൌരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. ഇതിന് പുറമേ പഞ്ചാബ് പ്രസ്തുത നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേരളത്തിനും പഞ്ചാബിനും പുറമേ രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിന്റെ പൌരത്വ നിയമഭേദഗതിയ്ക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വിവാദം നിയമം തങ്ങളുടെ സംസ്ഥാനങ്ങളിൽ നടപ്പിലാക്കില്ലെന്ന നിലപാടിലാണ് മഖ്യമന്ത്രിമാർ.

English summary
Cong Will Consider Bringing Anti-CAA Resolution in Rajasthan, MP, Chhattisgarh: Ahmed Patel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X