Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി ആര്? രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദന! നാളെ നിയമസഭാ കക്ഷിയോഗം

Recommended Video

cmsvideo
    രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തലവേദന | Oneindia Malayalam

    അഞ്ച് വര്‍ഷത്തെ ബിജെപിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 199ല്‍ 95 സീറ്റുകളില്‍ ലീഡ് നേടിയാണ് കോണ്‍ഗ്രസ് അധികാരം ഉറപ്പാക്കിയത്. അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം ഇനിയുള്ള പ്രധാനവെല്ലുവിളി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് തിരുമാനിക്കുന്നതാകും. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റോ അതോ മുതിര്‍ന്ന നേതാവ് അശോക് ഗെഹ്ലോട്ടോ എന്നതാണ് പ്രധാന തര്‍ക്കം.

    gehsachin-1544510761.jpg

    കോണ്‍ഗ്രസ് 110 ന് മുകളില്‍ സീറ്റ് നേടിയിരുന്നെങ്കില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയേക്കാന്‍ സാധ്യത ഉണ്ടായിരുന്നു.നിലവില്‍ നൂറ് സീറ്റിന്‍റെ ലീഡ് മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവ് അശോക് ഗെഹ്ലോട്ടിന് തന്നെയാണ് സാധ്യത കല്‍പ്പിക്കുന്നത്. ഗെഹ്ലോട്ടിനെ അവഗണിച്ച് മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസിന് കഴിയില്ല. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം ഗെഹ്ലോട്ടിനാണ് പിന്തുണ കൂടുതല്‍.ഈ സാഹചര്യത്തില്‍ ഗെഹ്ലോട്ട് തന്നെയാകും മുഖ്യമന്ത്രിയെന്ന് ഒരു വിഭാഗം പറയുന്നു.

    ബുധനാഴ്ച സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും.എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ജയ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. ബിജെപി ഭരണത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിച്ച് മികച്ച ഭരണം കാഴ്ചവെയ്ക്കുകയാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.

    അതേസമയം മുഖ്യമന്ത്രി ആകരാകുമെന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധി തിരുമാനിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഗെഹ്ലോട്ടും സമാന അഭിപ്രായം തന്നെയാണ് പങ്കുവെച്ചത്. 100 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 81 സീറ്റുകളില്‍ മാത്രമാണ് ബിജെപിയുടെ ലീഡ്. വസുന്ധര രാജ സര്‍ക്കാരിനെതിരെയാ ഭരണ വിരുദ്ധ വികാരം കോണ്‍ഗ്രസിന് അനുകൂല വോട്ടായി മാറിയിരിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+