കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ചിദംബരത്തിന് സീറ്റില്ല... ആദ്യ പട്ടികയില്‍ മകന്‍ കാര്‍ത്തിയുടെ പേരുമില്ല!!

Google Oneindia Malayalam News

ചെന്നൈ: കോണ്‍ഗ്രസില്‍ വലിയൊരു പ്രതിസന്ധി ആരംഭിച്ചിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് പി ചിദംബരത്തിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചിദംബരത്തിന്റെ പേരില്ല. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ചിദംബരം മത്സരിച്ചിട്ടില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ എല്ലാം അസ്മതിക്കും. അതേസമയം രാഹുലിന്റെ അടുപ്പക്കാരനായിട്ടും ചിദംബരത്തിന് സീറ്റ് ലഭിക്കാത്തത് മുതിര്‍ന്ന നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്. ഇനി തങ്ങള്‍ക്കും സീറ്റ് നിഷേധിക്കുമോ എന്നതാണ് ഇവര്‍ക്കുള്ള ആശങ്ക. ആര്‍ക്കും സീറ്റ് ഉറപ്പ് നല്‍കില്ലെന്നാണ് രാഹുലിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

തമിഴ്‌നാട്ടിലെ സ്ഥാനാര്‍ത്ഥി പട്ടിക

തമിഴ്‌നാട്ടിലെ സ്ഥാനാര്‍ത്ഥി പട്ടിക

തമിഴ്‌നാട്ടിലെ എട്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ആദ്യത്തെ പട്ടികയില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ച നേതാവായിരുന്നു ചിദംബരം. തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷനും, ദേശീയ അധ്യക്ഷനും ഒരുപോലെ വേണ്ട നേതാവുമാണ് ചിദംബരം. അതുകൊണ്ട് സീറ്റ് ആദ്യ ഘട്ടത്തില്‍ തന്നെ നല്‍കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അവസാന നിമിഷം സസ്‌പെന്‍സ് നിലനിര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

ശിവഗംഗയിലെ പോരാട്ടം

ശിവഗംഗയിലെ പോരാട്ടം

ചിദംബരത്തിന്റെ ശക്തമായ കോട്ടയാണ് ശിവഗംഗ. ഇത്തവണ ചിദംബരത്തിന് സീറ്റ് നല്‍കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിക്കുന്നത്. മകന്‍ കാര്‍ത്തി ചിദംബരവും ഇവിടെ മത്സരിക്കില്ല. 2014ല്‍ ശിവഗംഗയില്‍ മത്സരിച്ചെങ്കിലും കാര്‍ത്തി പരാജയപ്പെട്ടിരുന്നു. ഇതോടെ ഇത്തവണ സീറ്റ് നല്‍കേണ്ടെന്നാണ് തീരുമാനം. ബിജെപിയുടെ വിവാദ നേതാവ് എച്ച് രാജയുടെ മണ്ഡലം കൂടിയാണ് ഇത്.

എന്തുകൊണ്ട് സീറ്റില്ല

എന്തുകൊണ്ട് സീറ്റില്ല

ചിദംബരം ഇത്തവണ മത്സരിക്കേണ്ടെന്നാണ് രാഹുലിന്റെ നിലപാട്. അദ്ദേഹത്തിന്റെ പ്രതിച്ഛായ മികച്ച രീതിയില്‍ അല്ല. രാജ്യസഭയിലേക്ക് ചിദംബരത്തെ നാമനിര്‍ദേശം ചെയ്യാനും സാധ്യതയുണ്ട്. ശിവഗംഗയില്‍ രാജയെ നേരിടാന്‍ ചിദംബരത്തിന് സാധിക്കില്ലെന്നും വിലയിരുത്തലുണ്ട്. പകരം ഇവിടെ ശക്തനായ മറ്റൊരു നേതാവിനെ നിര്‍ത്താനാണ് ഡിഎംകെ ആവശ്യപ്പെട്ടിരിക്കുന്നത്.

 കേസുള്ളത് തിരിച്ചടിയോ?

കേസുള്ളത് തിരിച്ചടിയോ?

കാര്‍ത്തിക്കും ചിദംബരത്തിനുമെതിരെ അനധികൃത സ്വത്ത് സമ്പാദന വിഷയത്തില്‍ കേസുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ വരെ ശ്രമിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ മോശം ഇമേജുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തിരിച്ചടിയാവുമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. ഇവര്‍ക്ക് സീറ്റ് നിഷേധിച്ചതിന് പ്രധാന കാരണം ഇതാണെന്ന് പാര്‍ട്ടി വൃത്തങ്ങളും സൂചിപ്പിക്കുന്നു.

 രാഹുല്‍ തീരുമാനിക്കും

രാഹുല്‍ തീരുമാനിക്കും

തിരുവള്ളൂര്‍ കെ ജയകുമാര്‍, കൃഷ്ണഗിരിയില്‍ എ ചെല്ലകുമാര്‍, വിരുതുനഗറില്‍ മാണിക്കം ടാഗോര്‍, തിരുച്ചിയില്‍ തിരുനാവക്കരസര്‍, അരണിയില്‍ വിഷ്ണുപ്രസാദ്, കാരൂരില്‍ ജോതിമണി എന്നിവരാണ് മത്സരിക്കുന്നത്. അതേസമയം ഒഴിച്ചിട്ട സീറ്റില്‍ അന്തിമ തീരുമാനം രാഹുലാണ് എടുക്കുക. ചിദംബരം മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം രാഹുലിന് മുന്നിലാണ്. സീനിയര്‍ നേതാക്കള്‍ ചിദംബരം മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

ദക്ഷിണേന്ത്യയില്‍ 5 സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്.... 129 സീറ്റുകളില്‍ മത്സരം ഇങ്ങനെദക്ഷിണേന്ത്യയില്‍ 5 സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്.... 129 സീറ്റുകളില്‍ മത്സരം ഇങ്ങനെ

English summary
congress tamil nadu list avoids p chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X