കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിന് പിന്നാലെ കോംഗോ പനി; മഹാരാഷ്ട്രയില്‍ മുന്നറിയിപ്പ്; അതിര്‍ത്തി ജില്ലയില്‍ പനി സ്ഥിരീകരിച്ചു

Google Oneindia Malayalam News

മുംബൈ: ഇന്ത്യയില്‍ കൊവിഡ്-19 ആശങ്ക തുടരുകയാണ്. 61 ലക്ഷത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 10 ലക്ഷത്തിലധികം പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ മഹാരാഷ്ട്രയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് മറ്റാരു രോഗം. കോംഗോ പനി. സംസ്ഥാനത്ത് ഇതുവരേയും കോംഗോ സ്ഥിരീകരിച്ചില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് പല്‍ഘാര്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കോംഗോ പനി

കോംഗോ പനി

ക്രൈമീന്‍ കോംഗോ ഹിമറാജിക് ഫീവര്‍ എന്ന കോംഗോ പനി ഒരു തരം വൈറസ് രോഗമാണ്. പ്രധാനമായും ചെള്ളുകളില്‍ നിന്നാണ് ഇത് മനുഷ്യരിലേക്ക് പടരുന്നത്. മഹാരാഷ്ട്രയില്‍ കന്നുകാലി വളര്‍ത്തുന്നവര്‍, ഇറച്ചി വില്‍പ്പനക്കാര്‍, മൃഗ സംരക്ഷണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ജില്ലാ അധികൃതര്‍ മുന്‍ കരുതല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മഹാരാഷ്ട്രയിലേക്കും

മഹാരാഷ്ട്രയിലേക്കും

ഗുജറാത്തിലെ ചില ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അതിര്‍ത്തി പ്രദേശമായ മഹാരാഷ്ട്രയിലേക്കും വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പല്‍ഗാര്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

ചെള്ളുകള്‍ വഴി

ചെള്ളുകള്‍ വഴി

ഗുജറാത്തിലെ വല്‍സാദ് ജില്ലയുമായി തൊട്ടടുത്ത് കിടക്കുന്ന പ്രദേശമാണ് പല്‍ഘാര്‍. കോഗോ രോഗത്തിന് ഫലപ്രദമായ ചികിത്സയില്ലാത്തതിനാല്‍ തന്നെ സമയബന്ധിതമായ മുന്‍ കരുതല്‍ നിര്‍ദേശങ്ങള്‍ എടുക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചെള്ളുകള്‍ വഴി ഒരു ജീവിയില്‍ നിന്നും മറ്റാരു ജീവിയിലേക്ക് പകരുന്ന വ്യാധിയാണിത്. രോഗം ബാധിച്ച ജിവിയുടെ രക്തത്തിലൂടെയോ അവയെ ഭക്ഷണമാക്കുന്നതിലൂടെയോ ആണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. രോഗം കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ 30 ശതമാനം രോഗബാധിതരും മരണപ്പെട്ടേക്കാം.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചാല്‍ 9 ദിവസത്തിനകം രോഗം പ്രകടമാവും. പനി, ശരീര വേദന, കഴുത്ത് വേദന, തലവേദന, തൊണ്ടവേദന, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചെള്ളുകളെ നശിപ്പിച്ചും ഇവയുടെ വ്യാപനം ഒഴിവാക്കിയും നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം. കോഗോപനിക്ക് ഇതുവരേയും വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

Recommended Video

cmsvideo
ഇന്ത്യയുടെ മൂന്ന് വാക്‌സിനുള്‍ അവസാന ഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam
 ഗുജറത്തില്‍

ഗുജറത്തില്‍

2011 ലും ഗുജറത്തില്‍ ഈ രോഗം കണ്ടെത്തിയിരുന്നു. മൂന്ന് പേര്‍ കോഗോ പനി ബാധിച്ച് മരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 1944 ല്‍ റഷ്യയിലെ ക്രിമിയയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് ആഫ്രിക്കയിലെ കോഗോയിലും രോഗം കണ്ടെത്തി.

ചവറയിലും കുട്ടനാട്ടിലും ഉപതിരഞ്ഞെടുപ്പുകളില്ല, സർക്കാരിന്റെ ആവശ്യം അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻചവറയിലും കുട്ടനാട്ടിലും ഉപതിരഞ്ഞെടുപ്പുകളില്ല, സർക്കാരിന്റെ ആവശ്യം അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

നിയമപഠനത്തിൽ സ്വർണ്ണമെഡലും 18 മെഡലുകളും: നേട്ടത്തിന്റെ നെറുകയിൽ മലയാളി യുവതി!!നിയമപഠനത്തിൽ സ്വർണ്ണമെഡലും 18 മെഡലുകളും: നേട്ടത്തിന്റെ നെറുകയിൽ മലയാളി യുവതി!!

English summary
Congo fever: Maharashtra Palghar Districts On High Alert As No specific Treatment for the virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X