കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിലും രാജസ്ഥാനിലും കോംഗോ പനി പടരുന്നു; അതീവ ജാഗ്രതയിൽ ആരോഗ്യ മന്ത്രാലയം

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഗുജറാത്തിലും ആഗസ്റ്റില്‍ മാത്രം ക്രിമിയന്‍-കോംഗോ ഹെമറാജിക് പനി (സിസിഎച്ച്എഫ്)യുടെ 10 കേസുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) സ്ഥിരീകരിച്ചു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന സൂനോട്ടിക് വൈറല്‍ രോഗമാണ് സിസിഎച്ച്എഫ്. രോഗം ബാധിച്ചവരില്‍ 30% പേരും കൊല്ലപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എറണാകുളം പിടിക്കണം; കിടിലന്‍ സ്വതന്ത്രനെ രംഗത്ത് ഇറക്കുമെന്ന് സിപിഎം, യുഡിഎഫ് വോട്ട് ചോര്‍ത്തുംഎറണാകുളം പിടിക്കണം; കിടിലന്‍ സ്വതന്ത്രനെ രംഗത്ത് ഇറക്കുമെന്ന് സിപിഎം, യുഡിഎഫ് വോട്ട് ചോര്‍ത്തും

സ്ഥിരീകരണ പരിശോധനയ്ക്കായി ലഭിച്ച 80 സാമ്പിളുകളില്‍ 78 സാമ്പിളുകള്‍ ഗുജറാത്തില്‍ നിന്നും രണ്ടെണ്ണം രാജസ്ഥാനില്‍ നിന്നുമാണ്. പോസിറ്റീവ് കേസുകളില്‍ ഭൂരിഭാഗവും ഗുജറാത്തില്‍ നിന്നുള്ളതാണെന്നും ഒരു കേസ് മാത്രമാണ് രാജസ്ഥാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതെന്നും എന്‍ഐവി വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ ഏറ്റവും മികച്ച ലബോറട്ടറിയാണ് എന്‍ഐവി. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ പടരുന്ന സമയത്ത് സ്ഥിരീകരണ പരിശോധനകള്‍ക്കായി എന്‍ഐവി സംസ്ഥാനങ്ങളില്‍ നിന്ന് സാമ്പിളുകള്‍ സ്വീകരിക്കുന്നു.

hos

സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സംയോജിത രോഗ നിരീക്ഷണ പരിപാടി (IDSP) പ്രകാരം സാഹചര്യങ്ങള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാനായി ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധരുടെ സംഘം ചൊവ്വാഴ്ച കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത രാജസ്ഥാനിലെ ജോധ്പൂരിലെത്തി. .

പ്രാദേശിക വിദഗ്ധര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്ന എപ്പിഡെമിയോളജിസ്റ്റുകളുടെ (മനുഷ്യരിലെ രോഗങ്ങളുടെയും പരിക്കുകളുടെയും പാറ്റേണുകളും കാരണങ്ങളും അന്വേഷിക്കുന്ന) രണ്ട് അംഗ സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഐഡിഎസ്പി ശക്തമായ നിരീക്ഷണ സംവിധാനം നടത്തുന്നു, അത് കേസുകള്‍ ഉടനടി എടുക്കുകയും പോസിറ്റീവ് കേസുകളുമായി അടുത്ത ബന്ധമുള്ള ആളുകളെ പിന്തുടരുകയും ചെയ്യുന്നു. കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് രാജസ്ഥാനിലാണ്. അതിനാലാണ് മെഡിക്കല്‍ സംഘത്തെ അങ്ങോട്ടേക്ക് അയച്ചത്. ഗുജറാത്തില്‍ 2011 മുതല്‍ കോംഗോ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജസ്ഥാന്‍ ആദ്യമായാണ് ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

English summary
Congo fever spreading in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X