ദില്ലിയില്‍ ആഫ്രിക്കന്‍ യുവാവിനെ തല്ലികൊന്നു
ദില്ലി: ദില്ലിയില്‍ ആഫ്രിക്കന്‍ യുവാവിനെ ഒരു കൂട്ടം ആളുകള്‍ തല്ലികൊന്നു. ദില്ലിയിലെ വസന്ത് കുഞ്ചില്‍ ഇന്നലെരാത്രിയായിരുന്നു സംഭവം. കോംഗോയില്‍ നിന്നുള്ള 24 കാരനായ ഒലിവയാണ് മരിച്ചത്.
തലയ്‌ക്കേറ്റ മുറിവാണ് മരണത്തിന് കാരണം. വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രദേശവാസികള്‍ ഒലിവയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒലീവ് ഓടിയെങ്കിലും കല്ലുകളും ഇഷ്ടികകളും കൊണ്ട് പ്രദേശവാസികള്‍ ആക്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

തലയ്ക്ക് മാരകമായ പരിക്കേറ്റ ഒലിവയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഒലിവയെ ആക്രമിച്ചെന്ന് കരുതുന്ന പ്രദേശവാസികളെ കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications