കോൺഗ്രസ് ടൂൾ കിറ്റ്: നിസാര ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതിൽ കര്‍ശന നടപടി സ്വീകരിക്കേണ്ട സമയമായി- സുപ്രീംകോടതി
കോൺഗ്രസ് ടൂൾ കിറ്റ്: നിസാര ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതിൽ കര്‍ശന നടപടി സ്വീകരിക്കേണ്ട സമയമായി- സുപ്രീംകോടതി
നിസാര ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുന്ന വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കേണ്ട സമയമായെന്ന് സുപ്രീംകോടതി. കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. വിവിധ തരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളെ നിയന്ത്രിക്കാൻ ഒരു കോടതിക്ക് കഴിയുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് തെളിയിക്കപ്പെട്ടാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിക്കപ്പെട്ടത്. എന്നാല്‍, ഹര്‍ജിക്കാരന് ടൂള്‍കിറ്റിനോട് താത്പര്യമില്ലെങ്കില്‍ അതിനെ അവഗണിച്ചാല്‍ മാത്രം മതിയെന്നായിരുന്നു കോടതി പറഞ്ഞത്. ഇതൊരു രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണമാണെന്നും കോടതി ചൂണ്ടികാട്ടി.
കോവിഡ് വ്യാപനത്തില്‍ ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രതിച്ഛായ ഇല്ലാതാക്കാൻ കോണ്‍ഗ്രസ് ആസൂത്രിമായി പ്രവര്‍ത്തിച്ചുവെന്നും ഇതിനായി ടൂള്‍ കിറ്റ് തയ്യാറാക്കിയെന്നുമായിരുന്നു ബിജെപി ആരോപണം. ട്വിറ്ററില്‍ ടൂള്‍ കിറ്റ് പുറത്തുവിട്ടായിരുന്നു വക്താവ് സംപീത് പാത്ര ഉള്‍പ്പെടെയുള്ളവര്‍ ആരോപണമുന്നയിച്ചത് . എന്നാല്‍ ഇത് കൃത്രിമമാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് മന്ത്രിമാരുള്‍പ്പെടെ ടൂള്‍ കിറ്റ് പ്രചരിപ്പിച്ച ബിജെപി നേതാക്കള്‍ക്കെതിരെ കേസ് നല്‍കി.
Recommended Video
അതിനിടെ, ടൂള്‍കിറ്റ് വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുന്ന കാര്യം രണ്ടംഗ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് എം.ആര്‍ ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മോശമായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റ് തയ്യാറാക്കിയെന്നാണ് ബിജെപിയുടെ ആരോപണം.












Click it and Unblock the Notifications