കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേല്‍ മുതല്‍ സ്ത്രീ സുരക്ഷ വരെ..... മോദിയെ വീഴ്ത്താന്‍ കോണ്‍ഗ്രസ് പ്രകടനപത്രിക ഒരുങ്ങുന്നു!!

Google Oneindia Malayalam News

ദില്ലി: ബിജെപിയെ തകര്‍ത്തെറിയാന്‍ ഒരു മുഴം മുമ്പേ എറിഞ്ഞ് കോണ്‍ഗ്രസ്. നിര്‍ണായക കാര്യങ്ങളടങ്ങിയ പ്രകടന പത്രിക കോണ്‍ഗ്രസ് അണിയറയില്‍ ഒരുങ്ങുകയാണ്. മോദി സര്‍ക്കാര്‍ ദുര്‍ബലമായ ഇടങ്ങളില്‍ കേന്ദ്രീകരിച്ചുള്ള പ്രകടന പത്രികയാണ് 2019ല്‍ കോണ്‍ഗ്രസ് പ്രഖ്യാപിക്കുക. അതേസമയം കോണ്‍ഗ്രസ് എല്ലാ വേദികളും ഉയര്‍ത്തുന്ന റാഫേല്‍ അഴിമതി ഇതിലും മുഖ്യ പ്രചാരണ വിഷയമാകുമെന്നാണ് സൂചന. ഇതും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയേക്കും.

അതേസമയം കോണ്‍ഗ്രസ് ശക്തമായ കാര്യങ്ങള്‍ തന്നെയാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും സാമൂഹിക വിഷയങ്ങളും ബിജെപി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങളും ഇതില്‍ ഉണ്ട്. ബിജെപിയെ ശരിക്കും പ്രതിരോധത്തിലാക്കുന്ന കാര്യങ്ങളാണ് ഇത്. കര്‍ഷക ആത്മഹത്യ, സ്ത്രീ സുരക്ഷ പോലുള്ള ഗൗരവമേറിയ വിഷയങ്ങളും പ്രകടന പത്രികയുടെ ഭാഗമാകും.

കൂടിയാലോചനകള്‍ നടക്കുന്നു

കൂടിയാലോചനകള്‍ നടക്കുന്നു

ഇന്ധന വിലവര്‍ധന, തൊഴിലില്ലായ്മ, പണപ്പെരുപ്പം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് കോണ്‍ഗ്രസ് പ്രധാനമായും 2019 ഉന്നയിക്കുക. പ്രകടനപത്രികയ്ക്ക് വേണ്ട മുന്നൊരുക്കങ്ങളും കൂടിയാലോചനകളുമാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ നിന്ന് ലഭിച്ച മറുപടികള്‍ പ്രകാരമാണ് പ്രകടനപത്രിക തയ്യാറാക്കുക. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് സജീവമായി നടത്തും. 31 യോഗങ്ങളാണ് ഇതുവരെ പല നഗരങ്ങളിലായി പാര്‍ട്ടി നടത്തിയത്.

ജന്‍ ആവാസ്

ജന്‍ ആവാസ്

ജന്‍ ആവാസ് അഥവാ ജനങ്ങളുടെ ശബ്ദം എന്ന് പേരിട്ട പദ്ധതിയിലൂടെയാണ് പ്രകടന പത്രിക തയ്യാറാക്കുക. ദില്ലി, അലിഗഡ്, ബെംഗളൂരു, ചണ്ഡീഗഡ്, കൊച്ചി, മുംബൈ എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും യോഗങ്ങള്‍ നടന്നിരിക്കുന്നത്. ഇതില്‍ ഏത് പ്രധാന പ്രചാരണ വിഷയമാക്കും എന്നത് സംബന്ധിച്ച യോഗമാണ് നടക്കുന്നത്. മിക്കവാറും റാഫേലും സ്ത്രീ സുരക്ഷയും തൊഴിലില്ലായ്മയുമായിരിക്കും കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധങ്ങളെന്നാണ് സൂചന.

തിരിച്ചടിക്ക് മറുപടി....

തിരിച്ചടിക്ക് മറുപടി....

2014ല്‍ പാര്‍ട്ടി 44 സീറ്റിലേക്ക് ഒതുങ്ങിയത് ജനങ്ങളില്‍ നിന്ന് അകന്നത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അടക്കമുള്ളവര്‍ കരുതുന്നു. ഇതിന്റെ ഭാഗമായി ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ പ്രകടന പത്രികയുടെ ഭാഗമാക്കാനാണ് ശ്രമിക്കുന്നത്. ഇതുവഴി തിരിച്ചടിക്ക് ബിജെപിക്ക് മറുപടി നല്‍കാനും സാധിക്കും. ഇതില്‍ ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ഒരുമിച്ച് പങ്കാളിയാവും. പി ചിദംബരം നയിക്കുന്ന കമ്മിറ്റി ഇതിന്റെ ഏകദേശ രൂപം കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി കൈമാറും. രാഹുലിന്റെ നിര്‍ദേശ പ്രകാരമുള്ള പ്രകടന പത്രികയായിരിക്കും ഒരുങ്ങുക.

കര്‍ഷക പ്രശ്‌നം.......

കര്‍ഷക പ്രശ്‌നം.......

16 ഭാഷകളിലായിട്ടുള്ള നിര്‍ദേശങ്ങളാണ് കോണ്‍ഗ്രസിന് ലഭിക്കുന്നത്. ഇതിലുള്ള ഓരോ പ്രശ്‌നവും കോണ്‍ഗ്രസ് പ്രത്യേകം പഠിക്കും. അതേസമയം എല്ലാവരും ഒരേസമയം പറഞ്ഞിരിക്കുന്നത് കര്‍ഷക പ്രശ്‌നമാണ്. കാര്‍ഷിക വായ്പ എഴുത്തി തള്ളുന്നതടക്കമുള്ള കാര്യങ്ങള്‍ പ്രകടന പത്രികയുടെ ഭാഗമാകും. എന്നാല്‍ സത്യസന്ധമായ പ്രഖ്യാപനങ്ങള്‍ മാത്രം ഇത്തവണ മതിയെന്നാണ് നിര്‍ദേശം. കാര്‍ഷിക വായ്പ എഴുതി തള്ളുന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് രാഹുലിന്റെ അഭിപ്രായം.

2014ലെ പ്രചാരണം

2014ലെ പ്രചാരണം

2014ല്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞ പ്രധാന കാരണം 100 മില്യണ്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു. മറ്റൊന്ന് ജിഎസ്ടി കൊണ്ടുവരുമെന്നായിരുന്നു. അധികാരത്തില്‍ എത്തി നൂറ് ദിവസത്തിനുള്ളില്‍ നൂറു ദിവസത്തിനുള്ളില്‍ ഇതെല്ലാം നടപ്പിലാക്കുമെന്നായിരുന്നു വാഗ്ദാനം. സ്ത്രീ സംവരണ ബില്‍, പരിസ്ഥിതി നിരീക്ഷ സമിതി രൂപീകരിക്കല്‍ എന്നിവയും കോണ്‍ഗ്രസിന്റെ പത്രികയിലുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ മോദി തരംഗത്തില്‍ ഇല്ലാതാവുകയായിരുന്നു. ഇത്തവണ പത്രിക ഇറക്കുന്നതിന് മുമ്പ് 150 ജനകീയ യോഗങ്ങള്‍ ചേരാനാണ് രാഹുലിന്റെ നിര്‍ദേശം.

പ്രധാന വിഷയങ്ങള്‍

പ്രധാന വിഷയങ്ങള്‍

തൊഴില്‍ അവസരങ്ങള്‍, കര്‍ഷക പ്രശ്‌നങ്ങള്‍ എന്നിവയില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ സുപ്രധാന വോട്ട് ബാങ്കായ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാണ് ഇത്. രാജ്യത്ത് രണ്ടു കോടി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി അതില്‍ പരാജയപ്പെട്ടതും ജിഎസ്ടി നടപ്പിലായതോടെ തൊഴില്‍ മേഖല പൂര്‍ണമായി തകര്‍ന്നതും പ്രചാരണ വിഷയമാക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ചെറിയ നഗരങ്ങളിലെ യുവാക്കളെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് പ്രധാനമായും ലക്ഷ്യമിടുന്നത്.

റാഫേല്‍ കത്തിക്കും

റാഫേല്‍ കത്തിക്കും

റാഫേല്‍ അഴിമതി പ്രധാന വിഷയമായി കത്തിക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. ബിജെപി 2014ല്‍ ഉന്നയിച്ച പ്രധാന ആരോപണം ത്രീജി അഴിമതിയായിരുന്നു. ഇതുപോലൊന്നായിട്ടാണ് കോണ്‍ഗ്രസ് റാഫേലിനെ ഉയര്‍ത്തിക്കാണിക്കുന്നത്. പ്രധാനമന്ത്രിക്ക് ഇതില്‍ നേരിട്ട് അഴിമതി നടത്തി എന്ന് തന്നെയാണ് രാഹുല്‍ ഗാന്ധി എല്ലാ വേദികളിലും ഉന്നയിക്കുന്നത്. ഇത് ജനങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. അതാണ് പ്രധാന വിഷയമാക്കാനുള്ള കാരണവും. സാമ്പത്തിക നയം, ദേശീയ സുരക്ഷ, വിദേശ നയം എന്നിവ സംബന്ധിച്ച പുതിയ രീതികളാവും കോണ്‍ഗ്രസ് അവലംബിക്കുക.

വെബ്‌സൈറ്റ്, വാട്‌സാപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ വ്യത്യസ്ത തന്ത്രങ്ങളുമായി കോണ്‍ഗ്രസ്വെബ്‌സൈറ്റ്, വാട്‌സാപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ വ്യത്യസ്ത തന്ത്രങ്ങളുമായി കോണ്‍ഗ്രസ്

ബെല്ലാരിയില്‍ കണക്കുതീര്‍ക്കാന്‍ ശ്രീരാമുലു.... സിദ്ധരാമയ്യയുമായി നേര്‍ക്കുനേര്‍ പോരാട്ടം ബെല്ലാരിയില്‍ കണക്കുതീര്‍ക്കാന്‍ ശ്രീരാമുലു.... സിദ്ധരാമയ്യയുമായി നേര്‍ക്കുനേര്‍ പോരാട്ടം

English summary
congress top suggestion to 2019 manifesto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X