• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കഫീല്‍ ഖാനെ പുറത്തിറക്കിയത് പ്രിയങ്കയുടെ മൂവ്‌മെന്റ്.... ആ 15 ദിവസം യുപിയില്‍ നടന്നത്, ഞെട്ടിക്കും!!

ദില്ലി: കഫീല്‍ ഖാന്റെ മോചനത്തിനായി കോണ്‍ഗ്രസ് നീക്കം നടത്തിയത് ആറുമാസം. പ്രിയങ്ക ഗാന്ധി ഒരുക്കിയ സമ്മര്‍ദ തന്ത്രങ്ങള്‍ക്കൊടുവിലാണ് ജാമ്യം കിട്ടുന്ന തരത്തിലേക്ക് കഫീല്‍ ഖാന്‍ എത്തിയത്. കോടതിയില്‍ വരെ തെളിവുകള്‍ നിരത്തുന്നതില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടി. പ്രതിപക്ഷ നിരയിലെ എതിരാളികളായ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഇക്കാര്യത്തില്‍ തീര്‍ത്തും പരാജയപ്പെട്ടു പോയി. രണ്ട് വിഷയങ്ങളോടെ പ്രിയങ്ക മുസ്ലീം വോട്ടര്‍മാര്‍ക്കിടയില്‍ ഏറ്റവും ജനസ്വാധീനമുള്ള നേതാവായി മാറിയിരിക്കുകയാണ്. ഒരു സുപ്രധാന എതിരാളിയും ഇതോടെ ഇല്ലാതായി.

പ്രിയങ്കയുടെ ഇടപെടല്‍

പ്രിയങ്കയുടെ ഇടപെടല്‍

പ്രിയങ്ക തുടര്‍ച്ചയായി കഫീല്‍ ഖാനുമായും അദ്ദേഹത്തിന്റെ കുടുംബവുമായും സംസാരിക്കുന്നുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ മുസ്ലീം വോട്ടുകള്‍ തിരിച്ചുപിടിക്കുക എന്ന വന്‍ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ബിജെപി ഈ വോട്ടുകള്‍ക്കായി ശ്രമിക്കാത്തതും പ്രിയങ്കയ്ക്ക് അനുകൂലമായി. രാജസ്ഥാനിലേക്ക് മോചനത്തിന് ശേഷം കഫീല്‍ മാറുന്നതും ഈ ഇടപെടല്‍ കൊണ്ടാണ്. കോണ്‍ഗ്രസ് കഫീല്‍ ഖാന് ജോലിയും നല്‍കും. രണ്ട് ലക്ഷ്യങ്ങളാണ് ഇതിലൂടെ പ്രിയങ്ക ലക്ഷ്യമിടുന്നത്.

100 സീറ്റുകള്‍

100 സീറ്റുകള്‍

യുപിയിലെ നൂറ് സീറ്റുകളില്‍ സ്വാധീനമുള്ളവരാണ് മുസ്ലീങ്ങള്‍. ബാക്കിയുള്ള സീറ്റുകളില്‍ ഏറിയും കുറഞ്ഞും നിര്‍ണായകമാണ് മുസ്ലീം വോട്ടുകള്‍. ഇത് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാത്ത സാഹചര്യത്തിലാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ബ്രാഹ്മണര്‍ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തി ല്‍ ഹിന്ദു വോട്ടുകള്‍ ഒന്നിക്കില്ലെന്ന് പ്രിയങ്കയ്ക്ക് അറിയാം. ഈ സാഹചര്യത്തില്‍ മുസ്ലീം വോട്ടുകളുടെ ഏകീകരണം വലിയ വഴിത്തിരിവാകും. അടുത്ത യുപി തിരഞ്ഞെടുപ്പില്‍ കഫീല്‍ ഖാനായിരിക്കും കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍.

ആ 15 ദിവസം നടന്നത്

ആ 15 ദിവസം നടന്നത്

കോണ്‍ഗ്രസ് കൃത്യമായ മുന്നൊരുക്കത്തോടെയാണ് കഫീല്‍ ഖാന്‍ കേസിനെ സമീപിച്ചത്. പ്രിയങ്ക ഗാന്ധി ആദ്യം യോഗി ആദിത്യനാഥിന് നീതി ആവശ്യപ്പെട്ട് കത്തയച്ചു. ജനങ്ങള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനം കാഴ്ച്ച വെച്ച നേതാവെന്നാണ് പ്രിയങ്ക കത്തില്‍ വിശേഷിപ്പിച്ചത്. 15 ദിവസത്തെ ക്യാമ്പയിനും കോണ്‍ഗ്രസ് ആരംഭിച്ചു. വിവിധ ജില്ലകളില്‍ കഫീലിന്റെ മോചനം ആവശ്യപ്പെട്ട് പ്രക്ഷോഭവും നടത്തി. ഒപ്പുശേഖരണം, നിരാഹാര സമരം, ദര്‍ഗാ സന്ദര്‍ശനം, കഫീല്‍ ഖാന്റ പേരില്‍ രക്തദാന ക്യാമ്പ് എന്നീ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തി.

ഗിയര്‍ മാറ്റി കോണ്‍ഗ്രസ്

ഗിയര്‍ മാറ്റി കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ പ്രമുഖ എംഎല്‍എയായ പ്രദീപ് മാഥുര്‍ കഫീല്‍ ഖാനെ റിലീസ് ചെയ്യുന്ന ദിവസം തന്നെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ജയില്‍ കവാടത്തിന് പുറത്ത് മാഥുര്‍ കാത്തുനില്‍ക്കുന്നത് മുസ്ലീം മേഖലകളില്‍ കോണ്‍ഗ്രസിന്റെ ശക്തി ഒറ്റയടിക്കാണ് വര്‍ധിപ്പിച്ചത്. പ്രിയങ്ക കഫീലിന് വേണ്ട എല്ലാ സഹായവും ചെയ്ത് കൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാഥുര്‍ പറഞ്ഞു. രാജസ്ഥാനിലേക്ക് അദ്ദേഹത്തെ എത്തിച്ചതും മാഥുറും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നാണ്.

മുസ്ലീം ഇരവാദം

മുസ്ലീം ഇരവാദം

നരേന്ദ്ര മോദി 2002ലെ കലാപത്തിന് ശേഷം പയറ്റിയ ഇരവാദം, ഗുജറാത്തിന്റെ അഭിമാനം തുടങ്ങിയ തന്ത്രങ്ങളാണ് കഫീല്‍ ഖാനെ ഉപയോഗിച്ച് കോണ്‍ഗ്രസും പ്രിയങ്കയും തയ്യാറാക്കുന്നത്. ദേശീയ തലത്തില്‍ മുസ്ലീങ്ങള്‍ ഇരയാക്കപ്പെടുന്നതിന്റെ മുഖമായി കഫീല്‍ ഖാനെ ഉയര്‍ത്തി കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിലൂടെ മുസ്ലീം വോട്ടുകള്‍ ചോരാതെ നിര്‍ത്താം. ഒവൈസി അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിന് ഭീഷണിയായി നില്‍ക്കുന്നത് ഒരുപരിധി വരെ ഈ നീക്കം തടയും.

യുപിയില്‍ ഹീറോ

യുപിയില്‍ ഹീറോ

യുപിയില്‍ മുസ്ലീങ്ങളുടെ ഹീറോയാണ് കഫീല്‍ ഖാന്‍. ഇത് വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗപ്പെടുത്താനുള്ള പ്ലാനും പ്രിയങ്കയ്ക്കുണ്ട്. രാജസ്ഥാനില്‍ കഫീലിന്റെ വരവ് വലിയ നേട്ടമുണ്ടാക്കില്ലെങ്കിലും ദില്ലി, ബീഹാര്‍ പോലുള്ള ഇടങ്ങളില്‍ അത് വന്‍ നേട്ടമാകും. ബീഹാര്‍, അസം, കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ ഹെല്‍ത്ത് ക്യാമ്പ് തുടങ്ങാനുള്ള കഫീല്‍ ഖാന്‍ നീക്കം ഇതിനെ തുടര്‍ന്നുള്ളതാണ്. പ്രിയങ്കയുടെ ഗെയിം പ്ലാന്‍ വെറുതെയാവില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഇത് പ്രകടമാകും.

യുപിയില്‍ മത്സരിക്കുമോ?

യുപിയില്‍ മത്സരിക്കുമോ?

യുപിയില്‍ കഫീല്‍ ഖാനെ മത്സരിപ്പിക്കാന്‍ പ്രിയങ്കയ്ക്ക് താല്‍പര്യമുണ്ട്. 2022ല്‍ പാര്‍ട്ടിയുടെ മുസ്ലീം മുഖമായി അദ്ദേഹം മാറുമെന്ന് കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. യുപിയില്‍ മത്സരിക്കണമെങ്കില്‍ കഫീല്‍ ആദ്യം കോണ്‍ഗ്രസില്‍ അംഗത്വമെടുക്കണം. നിരവധി പാര്‍ട്ടികള്‍ കഫീല്‍ ഖാനെ സ്വന്തം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉള്ളത് കൊണ്ട്് അദ്ദേഹം അവിടേക്ക് തന്നെ എത്താനാണ് സാധ്യത. കിഴക്കന്‍ യുപിയിലോ ലഖ്‌നൗവിലോ അദ്ദേഹം മത്സരിക്കാനും സാധ്യതയുണ്ട്.

English summary
congress 15 day mission makes kafeel khan a hero in uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X