കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ബിജെപിക്ക് മേല്‍ക്കൈ.... കോണ്‍ഗ്രസിന്റെ മൂവര്‍ സംഘം മൗനത്തില്‍!!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോണ്‍ഗ്രസിന് മുന്‍തൂക്കം നഷ്ടമാകുന്നു. പ്രധാനമായും കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് കാരണമായ അല്‍പേഷ് താക്കൂര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടിരുന്നു. ജിഗ്നേഷ് മേവാനിയും ഹര്‍ദിക് പട്ടേലും പ്രചാരണം ശക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇവരെ ഒന്നിപ്പിക്കാന്‍ കഴിയാത്തതും കോണ്‍ഗ്രസിന്റെ പോരായ്മയാണ്.

അതേസമയം അല്‍പേഷ് താക്കൂര്‍ ബിജെപിയില്‍ ചേരില്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇനി അദ്ദേഹത്തിന്റെ മനസ്സ് മാറുമോ എന്ന കാര്യം വ്യക്തമല്ല. കോണ്‍ഗ്രസിന്റെ പ്രചാരണവും ഇവരില്ലാത്തതിനാല്‍ ദുര്‍ബലമാണ്. ഇവരെ പ്രചാരണത്തിനായി രംഗത്തിറക്കാന്‍ രാഹുല്‍ ഗാന്ധിയെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇല്ലെങ്കില്‍ കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെ പോലെ തിരിച്ചടി ഉണ്ടാവും.

അല്‍പേഷ് താക്കൂര്‍ പാര്‍ട്ടി വിട്ടു

അല്‍പേഷ് താക്കൂര്‍ പാര്‍ട്ടി വിട്ടു

കോണ്‍ഗ്രസിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റത്തിലേക്ക് നയിച്ചതിന് പ്രധാന കാരണം അല്‍പേഷ് താക്കൂറാണ്. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകവുമായുള്ള നിരന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടി വിട്ടു. രാഹുല്‍ ഗാന്ധിയുമായി ഇക്കാര്യം അദ്ദേഹം സംസാരിച്ചിരുന്നു. എന്നാല്‍ വേണ്ട രീതിയിലുള്ള പ്രതികരണം ഉണ്ടായില്ല. അതേസമയം ഒബിസി വോട്ടുകള്‍ താക്കൂര്‍ വിടുന്നതോടെ കോണ്‍ഗ്രസിന് നഷ്ടമാകും.

മൂവര്‍ സംഘം ഇല്ല

മൂവര്‍ സംഘം ഇല്ല

കോണ്‍ഗ്രസിന്റെ മൂവര്‍ സംഘമായിട്ടാണ് ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍, ഹര്‍ദിക് പട്ടേല്‍ എന്നിവരെ കാണുന്നത്. അല്‍പേഷ് താക്കൂര്‍ പോയതിന് പിന്നാലെ ബാക്കി രണ്ടുപേരും നിശബ്ദരായിരിക്കുകയാണ്. ബിജെപിക്കെതിരെ ഇത്ര ശക്തരായ നേതാക്കള്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഇല്ല. അതിലുപരി ഇവര്‍ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ജാതി വോട്ടുകള്‍ ശക്തമാണ് ഗുജറാത്തില്‍.

എന്തുകൊണ്ട് പ്രശ്‌നങ്ങള്‍

എന്തുകൊണ്ട് പ്രശ്‌നങ്ങള്‍

ഹര്‍ദിക് പട്ടേല്‍ അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഗുജറാത്തിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് മത്സരിക്കാനാവില്ല. ഇത് വലിയ തിരിച്ചടിയാണ്. ഇതോടെ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ ആവേശവും അണഞ്ഞിരിക്കുകയാണ്. ജിഗ്നേഷ് മേവാനി ദേശീയ തലത്തില്‍ ദളിത് കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുന്നതില്‍ തിരക്കിലാണ്. അത് കൊണ്ട് കോണ്‍ഗ്രസിനെ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പ്

ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 85 സീററുകള്‍ ലഭിച്ചിരുന്നു. ഇതിന് പ്രധാന കാരണം ഒബിസി ദളിത് വോട്ടുകളായിരുന്നു. ഗ്രാമീണ മേഖലയില്‍ വന്‍ നേട്ടവും കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു. ഇവിടെ ഈ മൂന്ന് നേതാക്കളും പോയാല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ല. കഴിഞ്ഞ തവണ എല്ലാ സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. ഇത്തവണ കോണ്‍ഗ്രസ് മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കവേയാണ് ഇങ്ങനൊരു തിരിച്ചടി ഉണ്ടായിരിക്കുന്നത്.

രാഹുല്‍ രംഗത്തേക്ക്

രാഹുല്‍ രംഗത്തേക്ക്

രാഹുല്‍ ഗാന്ധിയെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സമീപിച്ചിട്ടുണ്ട്. പ്രധാനമായും ജിഗ്നേഷ് മേവാനി ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് കൊണ്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തെ കൂടുതല്‍ പ്രചാരണത്തിനായി ഇറക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അല്‍പേഷുമായും രാഹുല്‍ സംസാരിക്കുന്നുണ്ട്. ഇത് രണ്ടും വിജയകരമായാല്‍ ഹര്‍ദിക്കിനെ മത്സരിപ്പിക്കുന്ന കാര്യത്തിലും രാഹുല്‍ തീരുമാനമെടുക്കും.

ഗുജറാത്ത് ലോക്സഭ തിരഞ്ഞെടുപ്പ് 2019

ആചാരസംരക്ഷണത്തിനായി നിലകൊള്ളുമെന്ന് മോദി....ഇടത് വലതു മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രിആചാരസംരക്ഷണത്തിനായി നിലകൊള്ളുമെന്ന് മോദി....ഇടത് വലതു മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

English summary
congress 3 men army in gujarat fall silent at ls polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X