കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് ഒരു വൈറൽ പാർട്ടി!!! പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് വെങ്കയ്യ നായ്ഡു!!!

കോൺഗ്രസിന്റെ സ്വപ്നമാണ് അവർ വിളിച്ചു പറയുന്നത്.

  • By Ankitha
Google Oneindia Malayalam News

ദെഹർദുൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെ വിമർശിച്ച പ്രതിപക്ഷത്തിനെതിരെ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. കോൺഗ്രസ് ഒരു വൈറൽ പാർട്ടിയെന്നാണ് വെങ്കയ്യ നായ്ഡു വിശേഷിപ്പിച്ചത്.

venkhayya nayidu

മോദിയുടെ യുഎസ് സന്ദർശനം ഇന്ത്യക്ക് ഒരു പ്രയോജനവുമില്ലായെന്ന് കോൺഗ്രസ് അഭിപ്രായയപ്പെട്ടിരുന്നു. എന്നാൽ ഇതൊക്കെ പ്രതിപക്ഷത്തിന്റെ സ്വപ്നം മാത്രമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപ് മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു.

മോദിയുടെ യുഎസ് സന്ദർശനത്തെ പരിഹസിച്ച് കോൺഗ്രസ്

മോദിയുടെ യുഎസ് സന്ദർശനത്തെ പരിഹസിച്ച് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനെതിരെ വിമർശനവുമായി കേൺഗ്രസ് പാർട്ടി രംഗത്തെത്തിയിരുന്നു. കൂടാതെ മോദിയുടേയും ട്രംപിന്റെയും സംയുക്ത പ്രസ്താവനക്കെതിരെയും രൂക്ഷമായ വിമർശനം കേൺഗ്രസ് ഉന്നയിച്ചിരുന്നു.

മാനസികരോഗികളുടെ കൂടിക്കാഴ്ച

മാനസികരോഗികളുടെ കൂടിക്കാഴ്ച

മോദി-ട്രംപ് കൂടിക്കാഴ്ചക്കെതിരെ പരിഹസിച്ച് മുൻ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷീത് രംഗത്തെത്തിയിരുന്നു. മുസ്ലീം വിരുദ്ധരായ രണ്ട് മനസിക രോഗികളുടെ സംഗമമായാണ് കൂടികാഴ്ചയെ ഷീല ദിക്ഷിത് ഉപമിച്ചത്.

യുഎസ് സന്ദർശനം നിരാശാജനകം

യുഎസ് സന്ദർശനം നിരാശാജനകം

മോദിയുടെ അമേരിക്കൻ സന്ദർശനം നിരാശാജനകമെന്നാണ് കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞത്. പതിവും പല്ലവികൾ അല്ലാതെ പുതിയതായി ഒന്നും തന്നെ സന്ദർശനം കൊണ്ട് സാധ്യമായില്ലെന്നും തിവാരി അറിയിച്ചു.

ഭീകരതയെ കുറിച്ച് രണ്ട് വ്യത്യസ്ത നിലപാടുകൾ

ഭീകരതയെ കുറിച്ച് രണ്ട് വ്യത്യസ്ത നിലപാടുകൾ

മോദിയുടേയും ട്രംപിന്റേയും ഭീകരതയെ കുറിച്ചുള്ള നിലപാടുകൾ വ്യത്യസ്തമാണ്. പാകിസ്താന്റെ പിന്തുണയോടെ അതിർത്തി കടന്നുള്ള ഭീകരവാദത്തെ കുറിച്ചാണ് ഇന്ത്യയുടെ ആശങ്ക എന്നാൽ ട്രംപിന്റേത് ഇസ്ലാമിക ഭീകരവാദത്തെ കുറിച്ചും

സോഷ്യൽ മീഡിയയിൽ മാത്രം സജീവം

സോഷ്യൽ മീഡിയയിൽ മാത്രം സജീവം

മോദിയുടേയും ട്രംപിന്റേയും സമാനമായ ഒരു വശം സേഷ്യൽ മീഡിയ ഉപയോഗം മാത്രമെന്ന് കോൺഗ്രസ്.സമൂഹമാധ്യമത്തിലെ ലോകനേതാക്കളാണ് താനും മോദിയുമെന്ന' ട്രംപ് തന്നെ പറഞ്ഞിരുന്നു.

ഭീകരവാദത്തെ തുടച്ചു നീക്കുമെന്നും മോദിയും ട്രംപും

ഭീകരവാദത്തെ തുടച്ചു നീക്കുമെന്നും മോദിയും ട്രംപും

മൗലിക ഇസ്ലാം തീവ്രവാദത്തെ ഒന്നിച്ച് തകർക്കുകയാണ് ലക്ഷ്യമെന്ന് മോദിയും ട്രംപും പറഞ്ഞു.തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും പ്രാധാന്യം നൽകുന്നതായി ഇരു നേതാക്കളും വ്യക്തമാക്കി. സുരക്ഷയിൽ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം രണ്ട് രാജ്യങ്ങൾക്കും ഒരു പോലെ പ്രധാനപ്പെട്ടതാണെന്ന് ട്രംപ് പറഞ്ഞു.

പാകിസ്താനെതിരെ പരോക്ഷവിമർശനം

പാകിസ്താനെതിരെ പരോക്ഷവിമർശനം

അമേരിക്കൻ സന്ദർശനത്തിൽ പാകിസ്താനെതിരെ മോദി പരോക്ഷവിമർശനം ഉന്നയിച്ചിരുന്നു.തീവ്രവാദത്തിന്റെ അഭയ സ്ഥാനങ്ങളെ തുടച്ചു നീക്കുമെന്ന് മോദി പറഞ്ഞു. ഇതും രണ്ട് രാജ്യങ്ങളുടെയും ലക്ഷ്യമാണെന്നും മോദി വ്യക്തമാക്കി. തീവ്രവാദം ഉന്മൂലനം ചെയ്യുന്നതിനാണ് ഇരു രാജ്യങ്ങളും പ്രഥമ പരിഗണന നൽകുന്നതെന്നും മോദി പറഞ്ഞു.

English summary
Taking a jibe at the Congress, Union Urban Development Minister M Venkaiah Naidu today described it as a "viral" party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X