കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനാലുകാരനെ തൊഴിച്ച വനിതാ മന്ത്രിക്കെതിരെ പ്രതിഷേധം വ്യാപകം

  • By Anwar Sadath
Google Oneindia Malayalam News

പന്ന: മധ്യപ്രദേശിലെ പന്നയില്‍വെച്ച് പതിനാലുകാരനായ ബാലനെ തൊഴിച്ച വനിതാ മന്ത്രി കുസും മെഹ്‌ദെലെക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചു നടത്തി മന്ത്രിയുടെ കോലം കത്തിച്ചു.

മന്ത്രിക്കെതിരെ ചൈല്‍ഡ് കമ്മീഷീനില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. മന്ത്രി ഇതാദ്യമായല്ല പാവപ്പെട്ടവരോട് ക്രൂരമായി പെരുമാറുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങ് പറഞ്ഞു. മന്ത്രിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കുമെന്നും ദിഗ് വിജയ് സിങ് മുന്നറിയിപ്പു നല്‍കി.

kusum-mehdele

അതേസമയം, മാധ്യമങ്ങള്‍ ആരോപിക്കുന്നവിധത്തിലുള്ള ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ചര്‍ച്ച നടത്തിയെന്നും എന്താണ് നടന്നതെന്ന് മുഖ്യമന്ത്രിക്ക് വ്യക്തമായെന്നും സര്‍ക്കാര്‍ വക്താവ് നരോത്തം മിശ്രയും പറഞ്ഞു.

പന്ന നിയോജക മണ്ഡലത്തില്‍ ഒരു പരിപാടിക്കെത്തിയപ്പോഴാണ് വനിതാ മന്ത്രി കുട്ടിയെ ചവിട്ടിമാറ്റിയതെന്ന് പറയുന്നു. 2 രൂപയ്ക്കുവേണ്ടി മന്ത്രിയോട് യാചിച്ച ബാലനെ കാലുകൊണ്ട് തട്ടി മാറ്റുകയും പിന്നീട് സുരക്ഷാ സൈനികന്‍ ബലം പ്രയോഗിച്ച് നീക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, കൊതുകു കടിച്ചതിന്റെ പേരില്‍ പോലും ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത ചരിത്രമുള്ളവരാണ് മന്ത്രിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

English summary
kicking a minor boy; congress, AAP demand MP minister Kusum Mehdele resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X