കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഇടപെട്ടതോടെ കെജ്രിവാളിന് മനംമാറ്റം; ദില്ലിയില്‍ കോണ്‍ഗ്രസ്-എഎപി സഖ്യധാരണ? പ്രഖ്യാപനം ഉടന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ആംആദ്മി സഖ്യത്തിന് താല്‍പര്യമുണ്ടെങ്കിലും സംസ്ഥാന ഘടകത്തിലെ എതിര്‍പ്പ് സഖ്യ ചര്‍ച്ചത്തിന് വിലങ്ങ് തടയിടുകയായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സമ്മര്‍ദതന്ത്രവുമായി 6 മണ്ഡലങ്ങളില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആംആദ്മി സഖ്യത്തിന് പ്രത്യേക താല്‍പാര്യം ഉണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അണിയറയില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. ഈ ചര്‍ച്ചകള്‍ ഫലം കണ്ടിരിക്കുന്നുവെന്നാണ് ദേശീയ മാധ്യമായ എബിപി ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

അതിര്‍ത്തിയിലെ സംഘര്‍ഷം

അതിര്‍ത്തിയിലെ സംഘര്‍ഷം

അതിര്‍ത്തിയിലെ സംഘര്‍ഷവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളേയും തുടര്‍ന്ന് ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബിജെപിയെ പിടിച്ചുകെട്ടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ തന്ത്രങ്ങള്‍ തന്നെ പുറത്തെടുക്കേണ്ടിവരും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങല്‍ വിലിയിരുത്തുന്നത്.

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍

റാഫേലടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പുല്‍വാമയില്‍ ഭീകരക്രമണം നടക്കുന്നതും ഇന്ത്യ തിരിച്ചടിക്കുന്നതും.

ബിജെപി ശ്രമം

ബിജെപി ശ്രമം

അതോടെ മറ്റു വിഷയങ്ങളെല്ലം അപ്രസക്തമായി. അതിര്‍ത്തിയിലെ സംഘര്‍ഷവും ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നാലക്രമണവും മാത്രമായി ദേശീയ തലത്തിലെ പ്രധാന വാര്‍ത്ത വിഷയം. സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നിന്നത് ഈ വിഷയങ്ങള്‍ തന്നെ. സാഹചര്യം വോട്ടാക്കി മാറ്റുന്നതിനുള്ള പ്രചരണങ്ങളും ബിജെപി ഇതിനിടെ തുടങ്ങി

വിട്ടു വീഴ്ച്ചകള്‍ക്ക് തയ്യാറാവണം

വിട്ടു വീഴ്ച്ചകള്‍ക്ക് തയ്യാറാവണം

ഇതോടെ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ കോണ്‍ഗ്രസ് വിട്ടു വീഴ്ച്ചകള്‍ക്ക് തയ്യാറാവണമെന്നും ചില സംസ്ഥാനങ്ങളിലെങ്കിലും നിലച്ചു പോയ സഖ്യചര്‍ച്ചകള്‍ വീണ്ടും തുടരണമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ ചട്ടം കെട്ടാന്‍ തുടങ്ങി. അതില്‍ ഏറ്റവും പ്രധാനം ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യമായിരുന്നു.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്

രാഹുലിന് നേരത്തെ തന്നെ സഖ്യത്തിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും സംസ്ഥാന നേതൃത്തിലെ എതിര്‍പ്പ് തടസ്സമായി. സഖ്യ നീക്കങ്ങളില്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു ആറ് മണ്ഡലങ്ങളില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്.

ആറെണ്ണത്തില്‍

ആറെണ്ണത്തില്‍

ദില്ലിയില്‍ ആകെയുള്ള ഏഴ് സീറ്റുകളില്‍ ആറെണ്ണത്തില്‍ ലാണ് ആംദ്മി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അതിഷി (ഈസ്‌റ്റ് ഡൽഹി), ഗഗൻ സിംഗ് (നോർത്ത് വെസ്റ്റ് ഡൽഹി), രാഘവ് ചദ്ദ (സൗത്ത് ഡൽഹി), ദിലീപ് പാണ്ഡെ (നോർത്ത് ഡൽഹി), പങ്കജ് ഗുപ്‌ത (ചാന്ദിനി ചൗക്ക്), ബ്രിജേഷ് ഗോയൽ (ന്യൂഡൽഹി),എന്നിങ്ങനെയായിരുന്നു സ്ഥാനാര്‍ത്ഥി പട്ടിക.

വെസ്റ്റ് ദില്ലിയില്‍

വെസ്റ്റ് ദില്ലിയില്‍

ബിജെപി കോട്ടയായ വെസ്റ്റ് ദില്ലിയില്‍ പൊതു സമ്മതന് വേണ്ടി നീക്കിവെച്ചിരിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും അണിയറയില്‍ സഖ്യ ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇരുപാര്‍ട്ടികളും വെവ്വേറെ മത്സരിക്കുന്നത് ബിജെപിക്ക് ഗുണകരമായേക്കും.

ഏഴ് സീറ്റിലും ബിജെപി

ഏഴ് സീറ്റിലും ബിജെപി

നിലവില്‍ ദില്ലിയിലെ ഏഴ് സീറ്റുകളും കയ്യടക്കിവെച്ചിരിക്കുന്നത് ബിജെപിയാണ്. കോണ്‍ഗ്രസും ആംആദ്മിയും വെവ്വേറെ മത്സരിച്ചാല്‍ ഇത്തവണയും ബിജെപി സീറ്റുകള്‍ തൂത്തുവാരിയേക്കും. ഇതിന് തടയിടാന്‍ ആം ആദ്മിയെ കൂടെക്കൂട്ടണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ളത്.

ദേശീയ നേതൃത്വം

ദേശീയ നേതൃത്വം

സംസ്ഥാന നേതൃത്വത്തെ മറികടന്ന് ദേശീയ നേതൃത്വം തന്നെ അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ചക്ക് തയ്യാറാവുകയായിരുന്നു. ഇതോടെ മനംമാറ്റത്തിന് അരവിന്ദ് കെജ്രിവാളും തയ്യാറായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

3 വീതം സീറ്റുകളില്‍

3 വീതം സീറ്റുകളില്‍

7 സീറ്റില്‍ ഇരുപാര്‍ട്ടികളും 3 വീതം സീറ്റുകളില്‍ മത്സരിക്കാനാണ് ധാരണയായത് എന്നാണ് സൂചന. വെസ്റ്റ് ദില്ലിയില്‍ പൊതുസമ്മതനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ധാരണ. സഖ്യം പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടായേക്കും.

തങ്ങളുടെ ലക്ഷ്യം

തങ്ങളുടെ ലക്ഷ്യം

അമിത്ഷാ- മോദി കൂട്ടുകെട്ട് രാജ്യത്ത് സൃഷ്ടിക്കുന്ന വൻവെല്ലുവിളി ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കെജ്രിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ സാമ്പത്തികാവസ്ഥ തകരാറിലാകുകയും രാജ്യത്താകെ വിഭാഗീയത ഉണ്ടാകുകയും ചെയ്തു. ഈ അവസ്ഥയിൽ നിന്ന് മോചനം നേടുകയാണ് ലക്ഷ്യം.

ഹൈക്കമാന്‍ഡിന്‍റെ തീരുമാനം

ഹൈക്കമാന്‍ഡിന്‍റെ തീരുമാനം

ദല്‍ഹിയെ കൂടാതെ പഞ്ചാബ്, ഹരിയാന, ഗോവ എന്നിവിടങ്ങളിലേക്കും സഖ്യം വ്യാപിപ്പിക്കാന്‍ എഎപിയ്ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ അതത് സംസ്ഥാന ഘടകങ്ങളുടെ അഭിപ്രായങ്ങള്‍ തേടിയതിന് ശേഷം തീരുമാനം എടുക്കാമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം.

English summary
Congress-AAP to join hands in Delhi for upcoming Lok Sabha elections: SOURCES
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X