മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് കോണ്‍ഗ്രസ്; അധികാരത്തിലെത്തിയാല്‍ ചെയ്യുന്നത് ഇങ്ങനെ...
ദില്ലി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് പ്രഖ്യാപനം. എഐസിസി ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുസ്മിത ദേവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു സുസ്മിത ദേവിന്റെ പ്രഖ്യാപനം.

ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്ല് മുസ്ലിം സ്ത്രീകളെ ഒരിക്കലും ശാക്തീകരിക്കുന്നതല്ല എന്ന് സുസ്മിത ദേവ് പറഞ്ഞു. എന്നാല്‍ മുസ്ലിം പുരുഷന്മാരെ ശിക്ഷിക്കുന്നതാണ്. മുസ്ലിം പുരുഷന്മാരെ അറസ്റ്റ് ചെയ്യാനും ജയിലിലടയ്ക്കാനും മാത്രമായുള്ള മോദി സര്‍ക്കാരിന്റെ മറ്റൊരു ഉപകരണമാണ് മുത്തലാഖ് ബില്ല് എന്ന് സുസ്മിത ദേവ് പറഞ്ഞു.
പാര്‍ലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ മുത്തലാഖ് ബില്ല് ലോക്സഭയില്‍ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ പാസാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.
മുത്തലാഖ് നിരോധിച്ച് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ശക്തമായ ബദല്‍ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മുത്തലാഖ് ബില്ല് കേന്ദ്രം കൊണ്ടുവന്നത്. എന്നാല്‍ ഇരുസഭകളും കടന്നില്ല. പകരം ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്തത്. ആദ്യ ഓര്‍ഡിനന്‍സ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് വീണ്ടും പുതുക്കി ഇറക്കുകയും ചെയ്തു.
സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിലെ വ്യവസ്ഥ പ്രകാരം, മുത്തലാഖ് ചൊല്ലുന്ന മുസ്ലിം പുരുഷന് ജയില്‍ ശിക്ഷ ലഭിക്കും. മൂന്ന് വര്‍ഷം തടവാണ് ശിക്ഷ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ജാമ്യം നല്കാന് മജിസ്ട്രേറ്റിനായിരിക്കും അധികാരമെന്നും ബില്ലില്‍ പറയുന്നു. ന്യൂനപക്ഷത്തെ തലോടി വോട്ട് നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് സാംബിത് പത്ര കുറ്റപ്പെടുത്തി.
-
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി












Click it and Unblock the Notifications