കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആക്രമിക്കപ്പെട്ടത് 12.15ന്, വീഡിയോ ഷൂട്ട് ചെയ്തത് 8.17ന്'; അർണബിനെ പൊളിച്ചടുക്കി കോൺഗ്രസ്!!

  • By Aami Madhu
Google Oneindia Malayalam News

താനെ; കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ അപകീർത്തികമായ പരാമർശം നടത്തിയ സംഭവത്തിൽ അർണബിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. അർണബിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. സംഭവത്തിൽ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കേരളത്തിലും കോൺഗ്രസ് പ്രവർത്തകർ അർണബിനെതിരെ പരാതി നൽകിയിട്ടുണ്ട്.

അർണബ് പറഞ്ഞത് സത്യമോ? സോണിയയുടെ യഥാർത്ഥ പേര് അന്റോണിയോ മൈനോ എന്നാണോ?അർണബ് പറഞ്ഞത് സത്യമോ? സോണിയയുടെ യഥാർത്ഥ പേര് അന്റോണിയോ മൈനോ എന്നാണോ?

അതേസമയം വിവാദത്തിന് പിന്നാലെ തന്നെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചുവെന്ന് ആരോപിച്ച് സോണിയയ്ക്കും നേത‍്വത്തിനുമെതിരെ അർണബ് രംഗത്തെത്തിയിരുന്നു. എന്നാൽ തനിക്കും ഭാര്യക്കുമെതിരെ ആക്രമണം നടന്നുവെന്ന അർണബിന്റെ വാദത്തെ പൊളിച്ചടുക്കിയിരിക്കുകയാണ് കോൺഗ്രസ്.

 ആക്രമിച്ചുവെന്ന്

ആക്രമിച്ചുവെന്ന്

ഇന്നലെ രാത്രിയിലെ ചാനല്‍ ചര്‍ച്ചയ്ക്ക് ശേഷം ഭാര്യ സമ്യപ്രദ റായിക്കൊപ്പം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നേയും ഭാര്യയും രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നെന്നാണ് അര്‍ണബ് ആരോപിച്ചത്.മുംഹബയിലെ ഗണപത്രവ് കടം മാർഗിൽ വെച്ച് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ട് പേരാണ് കാർ തടഞ്ഞതെന്നും കാറിന് മുന്നില്‍ ബൈക്ക് നിര്‍ത്തി അക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് അർണബ് പറഞ്ഞത്.

 കറുത്ത മഷി ഒഴിച്ചു

കറുത്ത മഷി ഒഴിച്ചു

കാറിന് മുകളില്‍ കറുത്ത മഷി ഒഴിച്ചതിന് ശേഷമാണ് അക്രമികള്‍ കടന്നു കളഞ്ഞത്. അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് 50 മീറ്റർ മുന്നോട്ട് നീങ്ങയപ്പോൾ പോലീസ് പ്രതികളെ പിടികൂടിയിരുന്നുവെന്നും അർണബ് പറഞ്ഞിരുന്നു. സംഭവം വിവരിച്ച് കൊണ്ട് അർണബ് വീഡിയോയും പങ്കുവെച്ചിരുന്നു.

 കോൺഗ്രസ് പ്രവർത്തകരെന്ന്

കോൺഗ്രസ് പ്രവർത്തകരെന്ന്

തനിക്കും ഭാര്യക്കും നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തരാണെന്നാണ് അര്‍ണബ് ആരോപിക്കുന്നത്. സംഭവത്തിൽ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം അർണബിന്റേത് വെറും നാടകം മാത്രമാണെന്നായിരുന്നു ട്വിറ്റേറിയൻസ് പ്രതികരിച്ചത്.

 നേരത്തേ ഷൂട്ട് ചെയ്തത്

നേരത്തേ ഷൂട്ട് ചെയ്തത്

അർണബിന്റെ അവകാശവാദത്തിനെതിരെ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ആക്രമിക്കപ്പെട്ടു എന്ന് അവകാശപ്പെടുന്ന സമയത്തിന് മുമ്പേ ചിത്രീകരിക്കപ്പെട്ട വീഡിയോ ആണ് അര്‍ണാബ് പുറത്ത് വിട്ടതെന്നാണ് കോൺഗ്രസ് പറയുന്നത്.

 12 മണിക്ക്

12 മണിക്ക്

റിപബ്ലിക്​ ടിവിയുടെ റിപോർട്ട്​ പ്രകാരം സംഭവം നടന്നുവെന്ന്​ പറയപ്പെടുന്നത്​ അർധരാത്രി 12 മണിക്കാണെന്നും എന്നാൽ അർണബ്​ പുറത്തുവിട്ട വീഡിയോയുടെ മെറ്റാഡാറ്റ പരിശോധിക്കു​േമ്പാൾ അത്​ ചിത്രീകരിച്ചിരിക്കുന്നത്​ ബുധനാഴ്​ച രാത്രി 8.17 നാണെന്നും കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍ ഗൗരവ് പന്തി പറയുന്നു

 വൈ കാറ്റഗറി സുരക്ഷ

വൈ കാറ്റഗറി സുരക്ഷ

വൈ കാറ്റഗറി സുരക്ഷയാണ് അര്‍ണാബിനുള്ളത്. അക്രമികളെ അര്‍ണാബിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. അവര്‍ തമ്മില്‍ ഏറെ നേരം സംസാരിച്ച് കഴിഞ്ഞ് അക്രമികളെ പിന്നീട് വിട്ടയച്ചോ? എന്തുകൊണ്ട് അക്രമികളെ പോലീസിന് കൈമാറിയില്ല?, ഗൗരവ് പന്തി ട്വീറ്റ് ചെയ്തു.

 മെറ്റാ ഡാറ്റ പരിശോധിച്ചാൽ

മെറ്റാ ഡാറ്റ പരിശോധിച്ചാൽ

പിന്നെ, വീഡിയോയുടെ മെറ്റാഡാറ്റ വ്യക്തമാക്കുന്നത് സംഭവത്തിന് വളരെ മുമ്പാണ് ഇത് ചിത്രീകരിച്ചതെന്നണെന്നും പന്തി പറഞ്ഞു. അക്രമണ വാർത്ത റിപബ്ലിക്​ പുറത്തുവിടുന്നതിന്​ മുൻപേ തന്നെ ബിജെപി സോഷ്യൽ മീഡിയ കോഡിനേറ്റർ സംബിത്ര സംഭവത്തിൽ അപലപപിച്ച് ട്വീറ്റ് ചെയ്തതും സംഭവം നാടകമാണെന്നതിന്റെ തെളിവാണെന്ന് ട്വിറ്ററിൽ ചിലർ ചൂണ്ടിക്കാട്ടുന്നു.

 നാടകം കളിക്കുന്നു

നാടകം കളിക്കുന്നു

അതിനിടെ ട്വിറ്ററിൽ അർണബിനെതിരെ രോഷം കനക്കുന്നുണ്ട്. ഇസ്​ലാ​മോഫോബിയ ചൂണ്ടിക്കാട്ടി ഗൾഫ്​ രാജ്യങ്ങളുടെ കടുത്ത വിമർശനം നേരിടുന്ന വേളയിൽ ശ്രദ്ധതിരിക്കാൻ അർണബിനെ കൂട്ട് പിടിച്ച് നടത്തുന്ന നാടകമാണിതെന്നും ചിലർ ആരോപിക്കുന്നുണ്ട്.

പാൽഘർ സംഭവം

പാൽഘർ സംഭവം

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരും ഡ്രൈവറും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിൽ വലിയ രീതിയിലുള്ള വർഗീയ പ്രചരണമാണ് നടക്കുന്നത്. ഇത് ഏറ്റുപിടിച്ച് കൊണ്ടായിരുന്നു റിപബ്ലിക് ടിവി ചാനൽ ചർച്ചയിൽ അർണബിന്റേയും പ്രതികരണം.

അന്റോണിയ മൈനോ

അന്റോണിയ മൈനോ

മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടതെന്നായിരുന്നു അര്‍ണബ് ഗോസ്വാമി ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചത്.

English summary
Congress about Arnab goswami's video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X