കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവർക്കും 15 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച അതേ പേനയാവല്ലേ; മോദിയുടെ പ്രഖ്യാപനത്തിൽ കോൺഗ്രസ്

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; കൊവിഡ് പ്രതിസന്ധിയെ നേരിടാൻ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനമാണിത്. ഭൂമി, തൊഴില്‍, പണലഭ്യത, വായ്പ മുതലായ മേഖലകളില്‍ സമഗ്രമായ ഉത്തേജനം ലക്ഷ്യമിടുന്ന പാക്കേജ് സാമ്പത്തിക മേഖലയില്‍ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

Recommended Video

cmsvideo
എവിടെ ഞങ്ങടെ 15 ലക്ഷം , എന്നിട്ട് പോരെ ഈ 20 ലക്ഷം കോടി? | Oneindia Malayalam

രാഹുൽ ഗാന്ധിയുടെ വിവാഹ ചെലവ് ഏറ്റെടുക്കുമെന്ന് ബിജെപി; മുഖമടച്ച മറുപടിയുമായി കോൺഗ്രസ്രാഹുൽ ഗാന്ധിയുടെ വിവാഹ ചെലവ് ഏറ്റെടുക്കുമെന്ന് ബിജെപി; മുഖമടച്ച മറുപടിയുമായി കോൺഗ്രസ്

മോദിയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. ഇതും പൊള്ളയായ വാഗ്ദാനം ആകില്ലെന്ന് പ്രത്യാശിക്കുന്നുവെന്നായിരുന്നു കോൺഗ്രസ് പരിഹാരം. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മോദിക്കെതിരെ രംഗത്തെത്തി.

 ഏറ്റവും വലിയ പാക്കേജ്

ഏറ്റവും വലിയ പാക്കേജ്

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കൊവിഡ് പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. സാമ്പത്തിക പരിഷ്കരണത്തിന്റെ ആദ്യ ചുവടുവെപ്പാണിത്. ചെറുകിട വ്യവസായങ്ങൾ, തൊഴിലാളികൾ, കർഷകർ എന്നിവർക്കെല്ലാം പാക്കേജിന്റെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 എങ്ങനെ കണ്ടെത്തും

എങ്ങനെ കണ്ടെത്തും

ആഗോള മത്സരത്തിന് രാജ്യത്തെ സജ്ജമാക്കും. ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യ പ്രധാന പങ്ക് വഹിക്കുമെന്നും മോദി വ്യക്തമാക്കി.അതേസമയം
ഇത്രയും വലിയ പാക്കേജിനുള്ള പണം കണ്ടെത്തുക എങ്ങനെയെന്ന ചോദ്യം സാമ്പത്തിക വിദഗ്ദർ ഉയർത്തുന്നുണ്ട്. മറ്റ് പ്രഖ്യാപനങ്ങൾ പോലെ ഇതും പൊള്ളയാകരുതെന്ന് കോൺഗ്രസ് പറഞ്ഞു.

 ഒരേ പേന കൊണ്ട് ആകരുതേ

ഒരേ പേന കൊണ്ട് ആകരുതേ

എല്ലാവര്‍ക്കും 15 ലക്ഷംരൂപ വീതം നല്‍കും, 100 ദിവസത്തിനകം കള്ളപ്പണം തിരിച്ചുപിടിക്കും, വാരണാസിയെ ക്യോട്ടോ ആക്കിമാറ്റും, നോട്ട് അസാധുവാക്കലിലൂടെ ഭീകരവാദത്തിന് അന്ത്യം കുറിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ എഴുതി തയ്യാറാക്കിയ അതേ പേനകൊണ്ട് ആകരുതേ 20 ലക്ഷം കോടിയുടെ പാക്കേജ് എന്ന് കോൺഗ്രസ് വക്താവ് ജയ്വീർ ഷെർഗിൽ ട്വീറ്റ് ചെയ്തു.

 15 ലക്ഷം രൂപ

15 ലക്ഷം രൂപ

വിദേശത്തു നിന്നെല്ലാം കള്ളപ്പണം കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേയ്ക്ക് 15 ലക്ഷം വീതം ഇട്ട് തരുമെന്നത് പ്രധാനമന്ത്രിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനമായിരുന്നു. ഈ വാഗ്ദാനത്തിന്റെ പേരിൽ ബിജെപി ഏറെ വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയിരുന്നു.

 പറഞ്ഞിട്ടേയില്ല

പറഞ്ഞിട്ടേയില്ല

എന്നാൽ പ്രധാനമന്ത്രി ഒരിക്കൽ പോലും അത്തരം ഒരു പ്രഖ്യാപനം നടത്തിയിട്ടില്ലായിരുന്നുവെന്നായിരുന്നു ബിജെപിയുടെ വിശദികരണം. ഇത് പ്രതിപക്ഷ പാർട്ടികൾ കെട്ടിച്ചമച്ചതാണെന്നും ബിജെപി പിന്നീട് തിരിച്ചു പറഞ്ഞിരുന്നു.നോട്ട് നിരോധനവും വലിയ പരാജയമാണെന്ന് വിമർശനം ഉയർന്നിരന്നു.

 നോട്ട് നിരോധനവും പരാജയം

നോട്ട് നിരോധനവും പരാജയം

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് നിരോധനത്തോടെ അസാധുവാക്കപ്പെട്ട 1000, 500 രൂപാ നോട്ടുകളില്‍ 99 ശതമാതനവും തിരിച്ചെത്തിയെന്ന് റിസർവ്വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അസാധുവാക്കിയത്. ഇതിനു ശേഷം 15.28 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ തിരിച്ച് ബാങ്കിലേക്ക് എത്തിയെന്നായിരുന്നു ആർബിഐ വിശദീകരിച്ചത്.

വെറും ജുംല

വെറും ജുംല

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പരിഹാസം ഉയർത്തിയത്. അതേസമയം മോദിയുടെ പ്രഖ്യാപനങ്ങൾ വെറും ജുംല (പൊള്ളയായ വാഗ്ദാനങ്ങൾ) ആണെന്ന പരിഹാസം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. 20 കോടിക്ക് മുൻപ് 15 ലക്ഷം തരൂവെന്നായിരുന്നു ചിലരുടെ പരിഹാസം.

യഥാർത്ഥ പ്രശ്നങ്ങൾ

യഥാർത്ഥ പ്രശ്നങ്ങൾ

ആദ്യം പാത്രം കൊട്ടൽ, പിന്നെ വിളക്ക് തെളിയിക്കൽ, അത് കഴിഞ്ഞ് പൂഷ്പവൃഷ്ടി,യഥാർത്ഥ പ്രശ്നങ്ങളിലേക്ക് വരു. കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണൂവെന്നായിരുന്നു, ചിലർ കുറിച്ചത്.

 ഭാരതമാതാവ് കേഴുകയാണ്

ഭാരതമാതാവ് കേഴുകയാണ്

അതേസമയം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ട് മുൻപ് തന്നെ രാഹുൽ ഗാന്ധി ജനങ്ങളുടെ ദുരിതങ്ങൾ വിവരിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. മക്കള്‍ ഭക്ഷണമില്ലാതെ റോഡില്‍ അലയുന്നതുകണ്ട് ഭാരത മാതാവ് കേഴുകയാണെന്ന് വീഡിയോയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

 പണം നിക്ഷേപിക്കണം

പണം നിക്ഷേപിക്കണം

സര്‍ക്കാര്‍ അവരെ സുരക്ഷിതരായി വീടുകളില്‍ എത്തിക്കുകയും അവരുടെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുകയും വേണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഓരോ തൊഴിലാളികളുടേയും അക്കൗണ്ടിലേക്ക് 7500 രൂപ നിക്ഷേപിക്കണമെന്നായിരുന്നു രാഹുൽ ആവശ്യപ്പെട്ടത്.

 7500 രൂപ നിക്ഷേപിക്കണം

7500 രൂപ നിക്ഷേപിക്കണം

പ്രധാനമന്ത്രി ജി, തെരുവുകളിൽ നടക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളായ സഹോദരീസഹോദരന്മാരെ അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി തിരിച്ചയക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിക്കാൻ അഭ്യർത്ഥിക്കുകയാണ്. ഇതോടൊപ്പം, പ്രതിസന്ധി ഘട്ടങ്ങളിൽ അവരെ പിന്തുണയ്ക്കുന്നതിന്, കുറഞ്ഞത് 7,500 രൂപയെങ്കിലും അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നത് ഉറപ്പാക്കുകയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!

English summary
Congress about PM's 20 crore package
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X