കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിയന്തരാവസ്ഥ മുതല്‍ മേയര്‍ തിരഞ്ഞെടുപ്പ് വരെ... കോണ്‍ഗ്രസിനെ ശിവസേന പിന്തുണച്ച സന്ദര്‍ഭങ്ങള്‍ ഇവ

Google Oneindia Malayalam News

Recommended Video

cmsvideo
Congress accept shivsena support in different times | Oneindia Malayalam

മുംബൈ: കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ വലിയ ആശങ്കകളുണ്ട്. ഒന്നാമത് ശിവസേന തീവ്ര ഹിന്ദുത്വ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറയുന്നു. ശിവസേനയെ പിന്തുണയ്ക്കുന്നതിലൂടെ ഉള്ള വോട്ടുകള്‍ നഷ്ടമാകുമെന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ഇതൊക്കെ കോണ്‍ഗ്രസിന്റെ നാടകങ്ങളാണെന്ന് വ്യക്തമാണ്. പല സന്ദര്‍ഭങ്ങളിലായി കോണ്‍ഗ്രസ് ശിവസേനയുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്.

ബാല്‍ താക്കറെയുടെ കാലം മുതല്‍ കോണ്‍ഗ്രസിനെ പല വട്ടം ശിവസേന പിന്തുണച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയും ഇത്തരത്തിലുള്ള പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് കാണിക്കുന്ന നാടകം ചിലത് നേടിയെടുക്കാന്‍ കൂടിയുള്ളതാണെന്ന് വ്യക്തമാണ്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെന്ന പദവി എന്‍സിപി നേടിയത് കൊണ്ട് സര്‍ക്കാര്‍ രൂപീകരണത്തില്‍ സമ്മര്‍ദം ചെലുത്താനാണ് ഇപ്പോഴത്തെ നീക്കങ്ങള്‍.

രണ്ടുപേര്‍ സുഹൃത്തുക്കള്‍

രണ്ടുപേര്‍ സുഹൃത്തുക്കള്‍

കോണ്‍ഗ്രസും ശിവസേനയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പല വട്ടം തെളിഞ്ഞതാണ്. പരസ്പരം എതിര്‍ക്കുമ്പോഴും ഇവര്‍ തമ്മില്‍ മികച്ച ബന്ധമുണ്ടായിരുന്നു. 1975ല്‍ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ രാജ്യം മുഴുവന്‍ അതിനെ എതിര്‍ത്തു. എന്നാല്‍ തുടക്കം മുതല്‍ ഈ നീക്കത്തെ പിന്തുണച്ച നേതാവായിരുന്നു ബാല്‍ താക്കറെ. രാജ്യത്തിന്റെ താല്‍പര്യത്തിന് വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നായിരുന്നു താക്കറെയുടെ വാദം.

അടിയന്തരാവസ്ഥയ്ക്ക് ശേഷം

അടിയന്തരാവസ്ഥയ്ക്ക് ശേഷം

അടിയന്തരാവസ്ഥ കഴിഞ്ഞ ശേഷം മുംബൈ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോ ശിവസേനയ്‌ക്കോ ഭൂരിപക്ഷം നേടാനായില്ല. കൂടുതല്‍ സീറ്റുകള്‍ ജനതാ പാര്‍ട്ടിയാണ് നേടിയത്. ഈ സമയത്ത് ബാല്‍ താക്കറെ കോണ്‍ഗ്രസിന്റെ മുരളി ദേവ്‌റയ്ക്ക് പിന്തുണ അറിയിച്ചു. ഇതോടെ അദ്ദേഹം മുംബൈ മേയറാവുകയും ചെയ്തു. രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് പൂര്‍ണമായ പിന്തുണ ശിവസേന ആദ്യമായി നല്‍കിയത് ഈ ഘട്ടത്തിലാണ്.

ബാല്‍ താക്കറെയുടെ ന്യായം

ബാല്‍ താക്കറെയുടെ ന്യായം

മുംബൈ മേയറെ പിന്തുണച്ചതിനെ ബാല്‍ താക്കറെ ന്യായീകരിച്ചത് ഇങ്ങനെ. മുരളി ദേവ്‌റ മറാത്തി സ്ത്രീയെയാണ് വിവാഹം കഴിച്ചത്. അദ്ദേഹം മറാത്താ വിഭാഗത്തിന്റെ മരുമകനാണെന്നായിരുന്നു ബാല്‍ താക്കറെ പറഞ്ഞത്. 1980ല്‍ കോണ്‍ഗ്രസിന് വീണ്ടും ശിവസേനയുടെ പിന്തുണ ലഭിച്ചു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു പിന്തുണ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ റഹ്മാന്‍ ആന്തുലെയുമായുള്ള താക്കറെയുടെ ബന്ധമായിരുന്നു ഇതിന് കാരണം. അധികാരത്തില്‍ വരില്ലെന്ന് മാത്രമാണ് ഇരുവരും തമ്മിലുള്ള ഏക നിലപാട്.

ആവര്‍ത്തിച്ച് ശിവസേന

ആവര്‍ത്തിച്ച് ശിവസേന

1980കളില്‍ ബിജെപിയുമായി ചേര്‍ന്ന ശേഷവും കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ ശിവസേന ശ്രമിച്ചിരുന്നു. പിന്നീട് ദീര്‍ഘകാലത്തിന് ശേഷം 2007ല്‍ മറ്റൊരു നാടകവും നടന്നു. ഇത്തവണ യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രതിഭ പാട്ടീലിനെ പിന്തുണച്ചായിരുന്നു. ബിജെപിക്കെതിരെ സേന പ്രവര്‍ത്തിക്കുകയും ചെയ്തു. മറാത്ത വിഭാഗത്തില്‍ നിന്നുള്ളയാളെ ഞങ്ങള്‍ എതിര്‍ക്കില്ലെന്നും ശിവസേന അന്ന് പറഞ്ഞിരുന്നു. അന്നും ബിജെപിയെ ഞെട്ടിച്ച നീക്കമായിരുന്നു ശിവസേനയില്‍ നിന്നുണ്ടായത്.

പ്രണബിനെയും പിന്തുണച്ചു

പ്രണബിനെയും പിന്തുണച്ചു

അഞ്ച് വര്‍ഷത്തിന് ശേഷം യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയെയും ശിവസേന പിന്തുണച്ചു. പ്രണബ് മാതോശ്രീയിലേക്ക് സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണ ഉറപ്പായത്. എന്‍സിപിയുമായി പ്രശ്‌നങ്ങളുണ്ടായെങ്കിലും ബാല്‍ താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായും അദ്ദേഹം കൈകോര്‍ത്തിരുന്നു. ശരത് പവാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്ക്കുമെന്നായിരുന്നു ബാല്‍ താക്കറെ അന്ന് പറഞ്ഞത്. ഇത് കോണ്‍ഗ്രസില്‍ നിന്ന് പവാര്‍ വിട്ടുപോകുന്നതിന് മുമ്പാണ്.

മുന്നിലുള്ള വഴി

മുന്നിലുള്ള വഴി

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരുപാട് ആലോചിക്കേണ്ടി വരില്ല. മുമ്പുള്ള ചരിത്രം അങ്ങനെയാണ്. മഹാരാഷ്ട്രയില്‍ മുമ്പും രാഷ്ട്രപതി ഭരണം ഉണ്ടായിട്ടുണ്ട്. 1980 ഫെബ്രുവരി 17നാണ് രാഷ്ട്രപതി ഭരണം ആദ്യമായി ഉണ്ടായത്. 112 ദിവസം ഇത് നീണ്ടു. 1980 ജൂണ്‍ എട്ടിനാണ് ഇത് അവസാനിച്ചത്. 2014ലും ഇത്തരമൊരു കാര്യം നടന്നിരുന്നു. അന്ന് കോണ്‍ഗ്രസ് സഖ്യം പിരിഞ്ഞതായിരുന്നു പ്രധാന കാരണം.

 രാഷ്ട്രപതി ഭരണം നിലനില്‍ക്കില്ല... എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം, സൂചനയുമായി കേന്ദ്രം!! രാഷ്ട്രപതി ഭരണം നിലനില്‍ക്കില്ല... എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം, സൂചനയുമായി കേന്ദ്രം!!

English summary
congress accept shivsena support in different times
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X