സുഷമ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു..?കുടുംബാംഗങ്ങളുടെ വികാരം മനസ്സിലാക്കണമെന്ന് കോണ്‍ഗ്രസ്
കാണാതായ ഇന്ത്യക്കാരുടെ കാര്യത്തില്‍ അവ്യക്തത
മൊസൂള്‍: ഐസിസ് തടങ്കലിലായിരുന്ന 39 ഇന്ത്യക്കാരുടെ കാര്യത്തില്‍
സുഷമാ സ്വരാജ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ആരോപിക്കുന്നത്. കാണാതായ ഇന്ത്യക്കാരെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നതിനു മുന്‍പ് ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് സുഷമ പ്രതീക്ഷ നല്‍കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇന്ത്യാ ടുഡേ നടത്തിയ അന്വേഷണത്തില്‍ കാണാതായ ഇന്ത്യക്കാരെക്കുറിച്ച് സുഷമ പറഞ്ഞ വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് പ്രതാു് സിങ് ബജ്വ ട്വീറ്റ് ചെയ്തു. ഇ
കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ സുരക്ഷിതരാണെന്നും അവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും ഇറാഖിലെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രാലയം സഹമന്ത്രി വികെ സിങിന് ഇറാഖിലെ ചില വൃത്തങ്ങളില്‍ നിന്നും കാണാതായ ഇന്ത്യക്കാര്‍ ബാദുഷ് ജയിലില്‍ ഉണ്ടെന്ന വിവരം ലഭിച്ചെന്നുമാണ് സുഷമാ സ്വരാജ് അറിയിച്ചിരുന്നത്. എന്നാല്‍ ബാദുഷ് ജയിലിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ബാക്കിയെന്നാണ് ഇന്ത്യാ ടുഡേയും ഹിന്ദുസ്ഥാന്‍ ടൈംസും നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.

ഇന്ത്യക്കാരായ 39 കെട്ടിട നിര്‍മ്മാണ തൊഴിലാളികളെയാണ് 2014 ല്‍ കാണാതായത്. ഇവര്‍ ഐസിസ് തടങ്കലിലായിരുന്നു. ഇതില്‍ ഹര്‍ജിത് മാസിയ എന്നയാള്‍ രക്ഷപെട്ടിരുന്നു. ഇയാള്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി മറ്റുള്ളവരെല്ലാം തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ടെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇത് നിഷേധിച്ചു. എല്ലാവരും ജീവിച്ചിരിപ്പുണ്ടെന്ന ഉറപ്പാണ് വിദേശകാര്യ മന്ത്രാലയം നല്‍കിയത്. അവര്‍ മരിച്ചു എന്നതിന് തെളിവുകളൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബാംഗ്ലേ അറിയിച്ചിരുന്നു.












Click it and Unblock the Notifications