കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിയുമോ.. രാഹുല്‍ മെയ് 16 തിരഞ്ഞെടുത്തതിലെ രാഷ്ട്രീയം; ജനങ്ങളിലേക്കിറങ്ങിയ നേതാവും പാര്‍ട്ടിയും

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ തുടക്കത്തില്‍ സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണയര്‍പ്പിക്കുന്ന ക്രിയാത്മക പ്രതിപക്ഷത്തിന്‍റെ റോളിലായിരുന്നു കോണ്‍ഗ്രസ്. വിദേശ നിക്ഷേപങ്ങളില്‍ സ്വീകരിക്കേണ്ട കരുതല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കൃത്യത തുടങ്ങിയ വിഷയങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ അഭിപ്രായങ്ങളും മുന്നോട്ടു വെക്കലുമൊക്കെയാണ് ഈ ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായത്.

എന്നാല്‍ കുടിയേറ്റ തൊഴിലാളികളുടെ വിഷയം വന്നതോടെ കോണ്‍ഗ്രസ് തങ്ങളുടെ പ്രവര്‍ത്തനശൈലിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രാജ്യവ്യാപകമായി ബാധിക്കുന്ന ഒരു വിഷയം എന്ന നിലയില്‍ കൃത്യമായ ഇടപെടലാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ട്രെയിൻ നിരക്ക്

ട്രെയിൻ നിരക്ക്

നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ ട്രെയിൻ നിരക്ക് തങ്ങളുടെ പാർട്ടി നൽകുമെന്ന കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ പ്രഖ്യാപനം ഒരു പൊളിറ്റിക്കല്‍ മാസ്റ്റർസ്ട്രോക്കാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിച്ചത്. ബിജെപി വലിയ പ്രതിരോധത്തിലായ പ്രഖ്യാപനമായിരുന്നു ഇത്.

മെയ് 16

മെയ് 16

ലോക്ക് ഡൗൺ മൂലം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് സഹാനുഭൂതിയുടെയും പിന്തുണയും പ്രകടിപ്പിക്കാന്‍ രാഹുലും പ്രിയങ്കയും മെയ് 16 തിരഞ്ഞെടുത്തതിലും കൃത്യമായ രാഷ്ട്രീയമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരമേറ്റതിന്‍റെ ആറാം വാര്‍ഷികം ബിജെപി ആഘോഷിക്കുന്ന ദിനമായിരുന്നു അത്.

ഇപ്പോഴും

ഇപ്പോഴും

കുടിയേറ്റ തൊഴിലാളികളില്‍ വലിയൊരു വിഭാഗം ഇപ്പോഴും റോഡുകളിൽ സഞ്ചരിച്ച് സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം പാലായനങ്ങള്‍ക്കിടയിലുണ്ടായ അപകടം മൂലം നൂറിനടുത്ത് തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഉത്തര്‍പ്രദേശിലെ ട്രക്ക് അപകടവും മഹാരാഷ്ട്രയിലെ റെയില്‍ അപകടവും ഇതില്‍ പ്രധാനപ്പെട്ടതാണ്.

കേന്ദ്രത്തോട്

കേന്ദ്രത്തോട്

ഈ പ്രതിസന്ധിക്ക് വേഗത്തിലും അനുകമ്പയോടെയും പരിഹാരം കാണണമെന്ന് രാഹുല്‍ കേന്ദ്രത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഹരിയാനയിലെ അംബാലയിൽ നിന്ന് ഉത്തർപ്രദേശിലെ ഹൗൻസിയിലും പരിസരത്തുമുള്ള വീടുകളിലേക്ക് മടങ്ങിപ്പോകുന്ന കുടിയേറ്റ തൊഴിലാളികളെ നേരില്‍ കാണാൻ രാഹുൽ തീരുമാനിച്ചത്.

ഗതാഗതം ഏര്‍പ്പെടുത്തി

ഗതാഗതം ഏര്‍പ്പെടുത്തി

ദില്ലിയിലെ സുഖ്ദേവ് വിഹാറിനടുത്ത് കുടിയേറ്റക്കാരെ കണ്ടുമുട്ടിയ രാഹുൽ ഒരു മണിക്കൂറോളം അവരുമായി സംവദിച്ചു. പിന്നീട് ദില്ലി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെയും ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെയും (ഐ‌വൈ‌സി) സന്നദ്ധപ്രവർത്തകർ ഈ കുടിയേറ്റക്കാരെ അവരുടെ ഗ്രാമങ്ങളിലേക്ക് തിരികെ കൊണ്ടുപോകാൻ ഗതാഗതം ഏര്‍പ്പെടുത്തുകയും അവർക്ക് ഭക്ഷണം, വെള്ളം, മാസ്ക എന്നിവ നൽകുകയും ചെയ്തു.

വലിയ പ്രചാരണം

വലിയ പ്രചാരണം

കുടിയേറ്റക്കാരുമായുള്ള രാഹുലിന്റെ ആശയവിനിമയത്തിന്റെ ഫോട്ടോകൾക്കും വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണമാണ് ലഭിച്ചത്. ഒരു വീഡിയോ ക്ലിപ്പില്‍ തൊഴിലാളികളിൽ ഒരാൾ രാഹുല്‍ ഗാന്ധിയോട് നന്ദി പ്രകടിപ്പിക്കുന്നതും കാണാന്‍ കഴിയും. പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് വാഹനം ഏര്‍പ്പെടുത്തിയ സംഭവവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രിയങ്ക

പ്രിയങ്ക

ഈ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിന് തൊട്ടുമുമ്പാണ് പ്രിയങ്ക ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒരു കത്ത് നല്‍കിയത്. സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന തൊഴിലാളികള്‍ക്കായി 1000 ബസുകൾ ഓടിക്കാൻ കോൺഗ്രസ് പാർട്ടിക്ക് അനുമതി നൽകണമെന്നായിരുന്നു കത്തില്‍ പ്രിയങ്ക ആവശ്യപ്പെട്ടത്.

നിരന്തരം കത്തുകള്‍

നിരന്തരം കത്തുകള്‍

ഈ വിഷയത്തില്‍ ആദിത്യനാഥിന് പ്രിയങ്ക നിരന്തരം കത്തുകള്‍ എഴുതിയിട്ടുണ്ട്. പ്രിയങ്കയ്ക്ക് ഒരു കത്തിനും സര്‍ക്കാറില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കുടിയേറ്റക്കാര്‍ക്ക് ബസുകൾ ക്രമീകരിക്കുന്നതിനും അതിന്‍റെ ചിലവുകള്‍ വഹിക്കാമെന്നും വ്യക്തമാക്കുന്ന പ്രിയങ്കയുടെ അവസാനത്തെ കത്തിനും മറുപടി ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്.

സമ്മര്‍ദത്തില്‍

സമ്മര്‍ദത്തില്‍

എന്നിരുന്നാലും പ്രിയങ്കയുടെ നിരന്തരം ഇടപെടല്‍ ബിജെപിയെ വലിയ സമ്മര്‍ദത്തിലാണ് ആക്കുന്നതെന്നത് യാഥാര്‍ത്ഥ്യമാണ്. കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ് അതത് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രദേശ് കമ്മറ്റികള്‍ വഹിക്കുമെന്ന സോണിയ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു രാഹുലിന്‍റെയും പ്രിയങ്കയുടെ ഇത്തരത്തിലുള്ള ഇടപെടല്‍.

കോൺഗ്രസ് മേധാവി

കോൺഗ്രസ് മേധാവി

കോൺഗ്രസ് മേധാവി എന്ന നിലയിൽ, നിലവിലുള്ള പ്രതിസന്ധി ഘട്ടത്തിൽ സാധാരണ പൗരന്മാരെ സഹായിക്കാൻ സോണിയ പാർട്ടി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. എന്നാല്‍ പാർട്ടി വൃത്തങ്ങൾ പറയുന്നത് ഈ പരിപാടികളുടെ ദൈനംദിന നിരീക്ഷണം രാഹുൽ നേരിട്ട് നടത്തുന്നതാണെന്നാണ്. ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ നേതൃത്വത്തിലും കാര്യങ്ങള്‍ നടത്തുന്നു.

ആവശ്യപ്പെടുന്നത്

ആവശ്യപ്പെടുന്നത്

ഫലത്തില്‍ കൊറോണക്കാലത്ത് രാജ്യം എന്താണോ ഒരു പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്ന് ആവശ്യപ്പെടുന്നത് അത് കൃത്യമായി കോണ്‍ഗ്രസ് ചെയ്യുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളുടെ വിഷയങ്ങള്‍ അഡ്രസ് ചെയ്യുന്നതിലൂടെ കോണ്‍ഗ്രസിന് രാഷ്ട്രീയപരമായും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

English summary
Congress act during covid is getting notable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X