കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്! ബിജെപിയിലെ രണ്ട് പ്രമുഖര്‍ കോണ്‍ഗ്രസിലേക്ക്! വന്‍ തന്ത്രങ്ങള്‍

  • By
Google Oneindia Malayalam News

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും ബിജെപിയെ കീഴ്പ്പെടുത്താനുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് അണിയറയില്‍ ഒരുക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചു വരവും ബിജെപിയുടെ പ്രതിസന്ധിയുമെല്ലാം കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ഓരോ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.

യുപിയും മഹാരാഷ്ട്രയും പോലെ തന്നെ നിര്‍ണായകമായ ബിഹാറിലും പാര്‍ട്ടി വന്‍ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. സഖ്യകക്ഷിയായ ആര്‍ജെഡിയുമായി സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും ബിഹാറില്‍ കരുത്താര്‍ജ്ജിക്കാനുള്ള തന്ത്രങ്ങളാണ് അണിറയിവല്‍ ഒരുങ്ങുന്നത്.

 നിര്‍ണായകം ബിഹാര്‍

നിര്‍ണായകം ബിഹാര്‍

ബിഹാറില്‍ 40 സീറ്റുകളാണ് ഉള്ളത്. ഉത്തര്‍ പ്രദേശില്‍ 80 ഉം മഹാരാഷ്ട്രയില്‍ 48 ഉം. ബിജെപിയെ താഴെയിറക്കണമെങ്കില്‍ ഈ മൂന്ന് സംസ്ഥാനങ്ങളും ഒരുപോലെ നിര്‍ണായകമാണ്. 2014 ല്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലുമുള്ള മുന്നേറ്റമാണ് ബിജെപിയെ അധികാരത്തില്‍ എത്താന്‍ സഹായിച്ചത്.

 2014 ല്‍ ഇങ്ങനെ

2014 ല്‍ ഇങ്ങനെ

2015 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിലെ 40 ലോക്സഭാ സീറ്റുകളിൽ 23 ഇടത്ത് ആർജെഡിയും 13 സീറ്റുകളിൽ കോൺഗ്രസുമാണ് മത്സരിച്ചത്. ആർജെഡി നാലിടത്തും കോൺഗ്രസ് രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്.

 ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തിരിച്ചുവരവ് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിഹാറില്‍ ഉള്‍പ്പെടെ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

 ആര്‍ജെഡിയുമായി സഖ്യം

ആര്‍ജെഡിയുമായി സഖ്യം

ബിഹാറില്‍ തേജസ്വി യാദവിന്‍റെ ആര്‍ജെഡിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ സീറ്റ് വിഭജനം ഇപ്പോഴും കീറാമുട്ടിയാണ്. ആകെയുള്ള 40 സീറ്റുകളില്‍ 16 എങ്കിലും വേണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. എന്നാല്‍ ഏഴില്‍ കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്നാണ് ആര്‍ജെഡി നിലപാട് എടുത്തിരിക്കുന്നത്.

 ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

സഖ്യപ്രതിസന്ധിയുണ്ടെങ്കിലും ബിഹാറില്‍ വിജയം കൊയ്യാനുള്ള തന്ത്രങ്ങള്‍ക്ക് കോണ്‍ഗ്രസ് വേഗത കൂട്ടിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വരും ദിവസങ്ങളില്‍ ബിജെപിയിലെ പ്രബലരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

 ബിജെപി എംപി

ബിജെപി എംപി

കഴിഞ്ഞ ദിവസം ബിജെപി വിട്ട പൂര്‍ണിയ എംപി ഉദയ് സിങ്ങ് ഉടന്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നും മഹാസഖ്യത്തിന്‍റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഹാറിലെ പുര്‍ണിയ മണ്ഡലത്തെ രണ്ടുവട്ടം(2004, 2009) പ്രതിനിധീകരിച്ച എംപിയാണ് ഉദയ് സിങ്.

 ബിജെപിയില്‍ നിന്ന് രണ്ടാമന്‍

ബിജെപിയില്‍ നിന്ന് രണ്ടാമന്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി നരേന്ദ്ര മോദിയെക്കാള്‍ വര്‍ധിച്ചെന്നായിരുന്നു രാജിവെച്ച വേളയില്‍ ഉദയ് പറഞ്ഞത്. ഉദയെ കൂടാതെ ബിജെപി എംപി ക്രിതി ആസാധും ഉടന്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

 കോണ്‍ഗ്രസ് ടിക്കറ്റില്‍

കോണ്‍ഗ്രസ് ടിക്കറ്റില്‍

കോണ്‍ഗ്രസ് ടിക്കറ്റില്‍ ബിഹാറില്‍ മത്സരിക്കാന്‍ തയ്യാറാണെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊനന്നും കൂടാതെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിനെ വിറപ്പിക്കാന്‍ ശ്രമിക്കുന്ന ആര്‍ജെഡിക്ക് മുന്നറിയിപ്പെന്നോണം മൂന്ന് മുന്‍ ആര്‍ജെഡി നേതാക്കളെ മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

 ഉടക്കുമായി ആര്‍ജെഡി

ഉടക്കുമായി ആര്‍ജെഡി

മുതിര്‍ന്ന നേതാക്കളായ പപ്പു യാഥവ്, ലൗവ്ലി ആനന്ദ്, ആനന്ദ് സിങ്ങ് എന്നീ നേതാക്കളാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭ അംഗത്തിന് ഇറങ്ങുക. അതേസമയം തങ്ങളുടെ നേതാക്കളെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആര്‍ജെഡി രംഗത്തെത്തിയിട്ടുണ്ട്.

 പ്രമുഖര്‍ രംഗത്ത്

പ്രമുഖര്‍ രംഗത്ത്

സംസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളും അംഗത്തിന് ഇറങ്ങും. മുന്‍ ലോക്സഭാ സ്പീക്കറായ മീരാ കുമാറാണ് കോണ്‍ഗ്രസ് ഇറക്കുന്ന മറ്റൊു ട്രംപ് കാര്‍ഡ്. അവര്‍ സസാറാമില്‍ നിന്ന് തന്നെയാണ് മത്സരിക്കുക. മുന്‍ എംപി താരിഖ് അനവറും മത്സരരംഗത്ത് ഉണ്ടാകും.

 ബിജെപിയുടെ നീക്കം ഇങ്ങനെ

ബിജെപിയുടെ നീക്കം ഇങ്ങനെ

ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. എന്‍ഡിഎ സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രധാന കക്ഷികളായ ബിജെപിയും ജെഡിയുവും തുല്യവീതം സീറ്റുകളിലാണ് മല്‍സരിക്കുക. 17 സീറ്റുകളില്‍ ഇരു പാര്‍ട്ടികളും മല്‍സരിക്കും. ബാക്കി ആറ് സീറ്റുകള്‍ രാം വിലാസ് പാസ്വാന്റെ എല്‍ജെപിക്ക് വിട്ടുകൊടുത്തു.

English summary
Congress Adds Heavyweights to Bihar Poll Lineup For Hard Seat-Sharing Bargain With RJD
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X