കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജസ്വി സൂര്യയെ പാർട്ടി പുറത്താക്കണം: 'ബെംഗളൂരു തീവ്രവാദത്തിന്റെ കേന്ദ്രം' പരാമർശത്തിൽ കോൺഗ്രസ്

Google Oneindia Malayalam News

ബെംഗളുരു: ബെംഗളൂരു ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി മാറിയെന്ന യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യയുടെ പരാമർശത്തിനെതിരെ കോൺഗ്രസ്. ഈ സാഹചര്യത്തിൽ ബെംഗളൂരുവിൽ എൻഐയുടെ സ്ഥിരം യൂണിറ്റ് ഏർപ്പെടുത്തണമെന്നും ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും തേജസ്വി യാദവ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് അമിത് ഷാ ഇക്കാര്യം ഉറപ്പു നൽകിയെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തിരുന്നു.

ഒക്ടോബർ 1 മുതൽ രാജ്യത്ത് അണ്‍ലോക്ക് 5.0, കൂടുതൽ ഇളവുകൾ, സിനിമാ തിയറ്ററുകൾ തുറക്കാൻ സാധ്യതഒക്ടോബർ 1 മുതൽ രാജ്യത്ത് അണ്‍ലോക്ക് 5.0, കൂടുതൽ ഇളവുകൾ, സിനിമാ തിയറ്ററുകൾ തുറക്കാൻ സാധ്യത

ലജ്ജാകരമെന്ന്

ലജ്ജാകരമെന്ന്

ബെംഗളൂരു ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമായെന്ന തേജസ്വി സൂര്യയുടെ ട്വീറ്റിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കർണ്ണാടക ഭരിക്കുന്നത് ബിജെപിയാണെന്നും അതുകൊണ്ട് തന്നെ യുവ നേതാവിനെ പുറത്താക്കണമെന്നാണ് കർണ്ണാടക കോൺഗ്രസ് തലവൻ ഡികെ ശിവകുമാർ പറയുന്നത്. അദ്ദേഹം ബെംഗളൂരുവിനെ കൊല്ലുകയാണ്. ഇത് ബെംഗളൂരുവിന് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യെഡിയൂരപ്പയുടെ പിന്തുണ

യെഡിയൂരപ്പയുടെ പിന്തുണ


ബിജെപി എംപിയും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി യാദവിന്റെ പ്രസ്താവനയെ പിന്തുണയച്ച് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രംഗത്തെത്തിയിട്ടുണ്ട്. ബെംഗളൂരുവിൽ എൻഐഎ ഓഫീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിൽ അടുത്ത കാലത്തായി തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചുവരികയാണെന്ന അർത്ഥത്തിലാണ് തേജസ്വി സൂര്യയുടെ പ്രതികരണമെന്നാണ് തേജസ്വി സൂര്യയുടെ പ്രസ്താവനയെ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് യെഡിയൂരപ്പ നൽകിയ മറുപടി.

 തെളിവ് നിരത്തി

തെളിവ് നിരത്തി

യുവമോർച്ച ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് തേജസ്വി സൂര്യയുടെ ഭീകരവാദം സംബന്ധിച്ച പ്രസ്താവന പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ സിലിക്കൺ വാലിയായ ബെംഗളൂരു ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി മാറിക്കഴിഞ്ഞു. നഗരത്തിൽ എൻഐഎ നടത്തിയ നിരവധി അറസ്റ്റുകളിലൂടെയും സ്ലീപ്പർ ഭീകരവാദ സെല്ലുകൾ പുറത്തുവന്നതിലൂടെയും ഇത് തെളിഞ്ഞുകഴിഞ്ഞുവെന്നും തേജസ്വി സൂര്യ കൂട്ടിച്ചേർത്തു. കെ ജെ ഹള്ളി, ഡിജെ ഹള്ളി പ്രദേശങ്ങളിൽ അടുത്ത കാലത്തുണ്ടായ ആക്രമണങ്ങൾ തെളിവായി നിരത്തിയാണ് തേജസ്വി സൂര്യ ഇക്കാര്യങ്ങൾ സമർത്ഥിച്ചത്.

 ഭീകരവാദത്തിന്റെ കേന്ദ്രം

ഭീകരവാദത്തിന്റെ കേന്ദ്രം

ഡിജെ ഹള്ളി, കെജെ ഹള്ളി, എന്നിവിടങ്ങളിലുണ്ടായ ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ച് എൻഐഎ നടത്തിയ അന്വേഷണത്തിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ബെംഗളൂരുവിനെ ഉപയോഗിക്കുന്നതായി തെളിഞ്ഞിരുന്നുവെന്നും തേജസ്വി സൂര്യ ചൂണ്ടിക്കാണിച്ചു. ആഗസ്റ്റിൽ ഡിജെ ഹള്ളിയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈസ്റ്റേൺ ബെംഗളൂരുവിലാണ് സംഭവം. കോൺഗ്രസ് എംഎൽഎയുടെ ബന്ധുവിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് സംഘർഷം ഉടലെടുത്തത്.

 ആഭ്യന്തരമന്ത്രിയുടെ ഉറപ്പ്

ആഭ്യന്തരമന്ത്രിയുടെ ഉറപ്പ്

കർണ്ണാടകത്തിൽ ബെംഗളൂരുവിൽ സമ്പൂർണ്ണ സൌകര്യവുമുള്ള എൻഐഎ ഓഫീസ് ആരംഭിക്കണമെന്ന ആവശ്യം ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. നിലവിൽ ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് എൻഐഎ പ്രവർത്തിച്ചുവരുന്നത്. കർണ്ണാടകത്തിൽ എൻഐഎ ഓഫീസ് ആരംഭിക്കുമെന്ന് അമിത് ഷാ ഉറപ്പുനൽകുകയും ചെയ്തിരുന്നു.

English summary
Congress against BJP MP Tejaswi Surya over Bengaluru a terro hub remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X