കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന്റെ നയതന്ത്ര പരാജയം.... യുഎന്‍ സുരക്ഷാ സമിതിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതി ചേര്‍ന്ന വിഷയത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാരിന്റെ നയതന്ത്ര പരാജയമാണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. യുഎന്നിലെ സുഹൃത്തുക്കളുമായി ഇക്കാര്യം സംസാരിച്ച്, യോഗം മാറ്റിവെക്കാനായിരുന്നു ഇന്ത്യ ശ്രമിക്കേണ്ടിയിരുന്നതെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി പറഞ്ഞു.

1

സര്‍ക്കാരിന്റെ വിദേശകാര്യ നയത്തിന്റെ പരാജയമാണ് യുഎന്നില്‍ സംഭവിച്ചിരിക്കുന്നത്. കശ്മീരിന് അന്താരാഷ്ട്ര സ്വഭാവം നല്‍കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്തത്. കശ്മീര്‍ ഇന്ത്യയുടെ മാത്രം വിഷയമാണെന്നാണ് നമ്മുടെ നയം. ഇത് ഇപ്പോള്‍ അനാവശ്യ വിവാദങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയെന്നും സിംഗ്‌വി ആരോപിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ചൈനയില്‍ ഉള്ളപ്പോഴാണ് ഇത്തരമൊരു വീഴ്ച്ച സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് ചൈനയെ അറിയിച്ചിരുന്നു. എന്നാല്‍ ചൈന പാകിസ്താന്‍ രക്ഷാ സമിതിയില്‍ പിന്തുണയ്ക്കുകയായിരഹുന്നു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഏതെങ്കിലും ഗ്രൂപ്പുകളോ, സംഘടനയോ ഇതില്‍ ഇടപെടേണ്ഡടതില്ല. 48 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് യുഎന്‍ ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്തതെന്നും സിംഗ്‌വി പറഞ്ഞു.

ബിജെപിക്ക് ഇത് കൈകാര്യം ചെയ്യാനറിയില്ലെന്നാണ് വ്യക്തമാകുന്നത്. ഈ സമയത്ത് പ്രധാനമന്ത്രി മൗനനായി ഇരിക്കരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ എല്ലാ സുഹൃദ് രാജ്യങ്ങളുമായി സംസാരിക്കേണ്ട സമയമാണിത്. എന്നാല്‍ ഇക്കാര്യം പറഞ്ഞാല്‍ രാജ്യദ്രോഹിയാക്കുമോ എന്ന ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഎന്‍ രക്ഷാസമിതിയില്‍ ചൈനയുടെ പിന്തുണ മാത്രമാണ് പാകിസ്താന് ലഭിച്ചത്.

ഇറാനിയന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക്....മുന്നറിയിപ്പുമായി അമേരിക്ക!!ഇറാനിയന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക്....മുന്നറിയിപ്പുമായി അമേരിക്ക!!

English summary
congress against got on unsc meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X