ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയെ രണ്ട് മാസത്തേക്ക് കാണില്ലെന്ന് കോണ്‍ഗ്രസ്, ഹേമന്ത് സോറനെതിരെ പരാതി
ദില്ലി: ഇല്ലാത്ത പ്രശ്നങ്ങള്‍ വിളിച്ച് വരുത്തുന്ന തിരക്കിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍. ജാര്‍ഖണ്ഡില്‍ ഒരു പ്രശ്നവുമില്ലാത്ത സാഹചര്യത്തില്‍ നിന്ന് പ്രതിസന്ധിയിലേക്കാണ് സര്‍ക്കാര്‍ വീണിരിക്കുന്നത്. ഹേമന്ദ് സോറിനെതിരെയാണ് പരാതി. കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ഇല്ലാതാക്കാനാണ് ഹേമന്ദ് ശ്രമിക്കുന്നതെന്ന പരാതിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച കോണ്‍ഗ്രസിനെ സംസ്ഥാനത്ത് നിന്ന് തന്നെ ഇല്ലാതാക്കാന്‍ നോക്കുകയാണെന്ന് സീനിയര്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തെ ഭരണത്തില്‍ നിന്ന് തങ്ങളെ ഒതുക്കി നിര്‍ത്തിയിരിക്കുകയാണ് ജെഎംഎം എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇതിനോടകം തന്നെ സീനിയര്‍ നേതാക്കള്‍ ഹേമന്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്. സഖ്യത്തിലെ പ്രശ്നങ്ങള്‍ ജെഎംഎമ്മിനെയും ചൊടിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന് ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കട്ടെ എന്നാണ് നേതാക്കളുടെ വെല്ലുവിളി. കോണ്‍ഗ്രസിന് അങ്ങനെ സഖ്യത്തില്‍ നിന്ന് പിന്‍വാങ്ങാനാവില്ല എന്ന് വ്യക്തമായി ഹേമന്ദ് സോറനും അറിയാം. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വളരെ കുറവാണ്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മാത്രമാണ് ഒറ്റയ്ക്ക് ഭരണമുള്ളത്. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലുമാണ് സഖ്യത്തിന്റെ ഭാഗമായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സഖ്യം വിടുക എന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ ദുര്‍ബലമാക്കും.
ജാര്‍ഖണ്ഡിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ജയിക്കാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ് ഈ അവസരം കളഞ്ഞ് കുളിക്കാന്‍ തയ്യാറല്ല. ഹേമന്ദ് സോറന് പ്രതിപക്ഷ നിരയില്‍ മറ്റ് പാര്‍ട്ടികളെ പിന്തുണയ്ക്കാനും തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് മാറ്റത്തിന് തയ്യാറാവാത്ത സാഹചര്യത്തില്‍ കെസിആറിനെയും മമതയെയും ഒക്കെയാണ് ജെഎംഎം പിന്തുണയ്ക്കുന്നുണ്ട്. അടുത്ത തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയിരിക്കുകയാണ്. അടുത്ത രണ്ട് മാസത്തേക്ക് മുഖ്യമന്ത്രിയെ കാണാന്‍ പോലും എംഎല്‍എമാര്‍ ചെല്ലേണ്ടെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച ദ്വിദിന സന്ദര്‍ശനത്തിനായി അവിനാശ് പാണ്ഡെ ജാര്ഖറണറ്ഡിലെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ പോലും ഹേമന്ദ് സോറന് തയ്യാറായിരുന്നില്ല. ഇതില്‍ കടുത്ത അതൃപ്തി പാണ്ഡെക്കുണ്ട്. കോണ്‍ഗ്രസിനോട് പിന്തുണ പിന്‍വലിക്കാനായി വെല്ലുവിളിച്ചിരിക്കുകയാണ് ജെഎംഎം. ഇതും കകൂടി കണക്കിലെടുത്താണ് അവിനാശ് പാണ്ഡെ മുഖ്യമന്ത്രി ഇനി നേതാക്കള്‍ കാണേണ്ടെന്ന് തീരുമാനിച്ചത്. നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് നാല് മന്ത്രിമാരുണ്ട്. നേരത്തെ ആരോഗ്യ ബന്ന ഗുപ്തയും കോണ്‍ഗ്രസിനെ സോറന് ദുര്‍ബലമാക്കുന്നുവെന്ന് പരാതി ഉന്നയിച്ചിരുന്നു. രാഷ്ട്രീയമായി കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് നീക്കമെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രി തന്നെ സഖ്യത്തെ തകര്‍ക്കുന്നുവെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു?












Click it and Unblock the Notifications