കൊറോണക്കാലത്തെ രാഷ്ട്രീയ പകപോക്കലുകള്‍: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്
ഭോപ്പാല്‍: 34 പേര്‍ക്കാണ് മധ്യപ്രദശില്‍ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് മരണവും സംസ്ഥാത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗ്വാളിയോറിലുള്ള ബിഎസ്എഫ് അക്കദമിയിലെ ജവാന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരായ 50 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ മറ്റിടങ്ങളിലും നിരവധി പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
എന്നാല്‍ കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ശിവരാജ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്ന വിമര്‍ശനം സംസ്ഥാനത്ത് ശക്തമാണ്. കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനേക്കാള്‍ ശിവരാജ് സിങ് ചൗഹാന്‍ ശ്രദ്ധ ചെലുത്തുന്നത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങള്‍ക്കാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നുത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

വലിയ വെല്ലുവിളി
അധികാരം ഏറ്റെടുത്ത് അധിക നാള്‍ കഴിയുന്നതിന് മുമ്പ് തന്നെ വലിയ വെല്ലുവിളിയാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാറിന് നേരിടേണ്ടി വന്നിരിക്കുന്നത്. മന്ത്രിസഭ വികസനം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഔട്ട് കൂടി പ്രഖ്യാപിച്ചത് സാഹചര്യ കൂടുതല്‍ വഷളാക്കി.

സ്ഥലം മാറ്റം
എന്നാല്‍ ഈ ഘട്ടത്തിലും വിവിധ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥരെയാണ് ബിജെപി സര്‍ക്കാര്‍ സ്ഥലം മാറ്റിക്കൊണ്ടിരിക്കുന്നത്. ഇത് കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങലെ പ്രതികൂലമായി ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമായും ഉയര്‍ത്തുന്ന വിമര്‍ശനം.

മാറ്റം കിട്ടിയവര്‍
ഇൻഡോർ കളക്ടർ ലോകേഷ് ജാതവ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ രുചിവർധൻ മിസ്ർ എന്നിവരുടെ സ്ഥലംമാറ്റ ഉത്തരവുകളാണ് സര്‍ക്കാര്‍ ഏറ്റവും അവസാനമായി പുറപ്പെടുവിച്ചത് ജാതവിന് പകരമായി മനീഷ് സിംഗ്, മിസ്റിന് പകരം എച്ച്എൻ മിശ്ര എന്നിവരെയാണ് തല്‍സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.

നോട്ടമിട്ട ഉദ്യോഗസ്ഥ
മുനിസിപ്പൽ കമ്മീഷണർ സഭാജിത് യാദവ് എന്നിവരെ അധികാരമേറ്റയേടുത്ത ഉടന്‍ തന്നെ ശിവരാജ് സിങ് ചൗഹാന്‍ സ്ഥലം മാറ്റിയിരുന്നു.പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി നടത്തിയ റാലിക്കിടെ പാർട്ടി പ്രവർത്തകരെ മർദ്ദിച്ചതിന് ബിജെപി നേതൃത്വം നോട്ടമിട്ട ഉദ്യോഗസ്ഥയായിരുന്നു നിധി നിവേദിത.

വീണ്ടും നിയമനം
പോലീസ് ആസ്ഥാനത്തുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥ ദമ്പതികള്‍, ഭോപ്പാലിലെ ഡോ. സുധീർ ദെഹരിയ ഉൾപ്പെടെ മൂന്ന് ചീഫ് മെഡിക്കൽ, ഹെൽത്ത് ഓഫീസർമാര്‍ തുടങ്ങിയവരും സ്ഥലം മാറ്റം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. അതേസമയം, സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കണം തന്നെ ഡോ. ദെഹരിയയെ തല്‍സ്ഥാനത്ത് വീണ്ടും നിയമിച്ചു.

കൊറോണയല്ല
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്തുടനീളം കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് ട്രാൻസ്ഫർ ഉത്തരവുകൾ പുറപ്പെടുവിച്ചതില്‍ കോൺഗ്രസ് വക്താവ് നരേന്ദ്ര സാലുജ ബിജെപി ഭരണകൂടത്തിനെതിരെ നിശിതമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. കൊറോണ സമയത്ത് എല്ലാം സ്തംഭിച്ചിരിക്കുകയാണെങ്കിലും സ്ഥലം മാറ്റം മാത്രം ഗംഭീരമായി നടക്കുന്നുണ്ടെന്ന്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനേക്കാള്‍ രാഷ്ട്രീയ പക പോക്കലിനാണ് അവര്‍ പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications