കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പത്രസമ്മേളനം നടത്താതിരുന്നത് നന്നായി; 'മേഘ' തിയറിയില്‍ പരിഹാസവുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് | Oneindia Malayalam

ദില്ലി: ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യേമസേന ആക്രമണം നടത്തിയത് തന്‍റെ പ്രത്യേക തിയറി അനുസരിച്ചായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. ലോകത്തിന് മുന്നില്‍ രാജ്യത്തെ നാണം കെടുത്തുന്നു പരാമര്‍ശങ്ങളാണ് മോദിയില്‍ നിന്ന് ഉണ്ടാവുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

<strong>കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്? പിജെ ജോസഫിനെ ഇടത് പാളയത്തിലെത്തിക്കാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്</strong>കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്? പിജെ ജോസഫിനെ ഇടത് പാളയത്തിലെത്തിക്കാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്

ലോകത്ത് ഇ-മെയില്‍ സംവിധാനം വരുന്നതിന് മുമ്പ് ഇ-മെയില്‍ അയച്ചവെന്നും മേഘങ്ങള്‍ റഡാര്‍ സംവിധാനത്തിന് തടസ്സം സൃഷ്ടിക്കുമെന്നൊക്കെയാണ് പ്രധാനമന്ത്രി പറയുന്നത്. ഇത്തരം സിദ്ധാന്തങ്ങല്‍ നാഗ്പ്പൂരിലെ വാട്സാപ്പ് സര്‍വ്വകലാശാലയില്‍ നിന്നാണോ മോദി പഠിച്ചതെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

modi

ഇതാണ് അവസ്ഥയെങ്കില്‍ പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം വിളിക്കാത്തത് നന്നയി. ഇല്ലെങ്കില്‍ അബദ്ധങ്ങളുടെ ഘോഷയാത്ര ആയേനെയെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. ന്യൂസ് നേഷന്‍ ടിവി ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന പ്രത്യാക്രമണം നടത്തിയത് തന്‍റെ പ്രത്യക നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടത്.

<strong>യുഡിഎഫ് ജയസാധ്യത 15 സീറ്റില്‍, എല്‍ഡിഎഫിന് 5;താമര വിരിയില്ല, അഡ്വ. എ ജയശങ്കറിന്‍റെ വിലയിരുത്തല്‍</strong>യുഡിഎഫ് ജയസാധ്യത 15 സീറ്റില്‍, എല്‍ഡിഎഫിന് 5;താമര വിരിയില്ല, അഡ്വ. എ ജയശങ്കറിന്‍റെ വിലയിരുത്തല്‍

മിന്നലാക്രമണം നടത്താന്‍ തീരിമാനിച്ച അന്ന് നന്നായി മഴപെയ്യുന്നുണ്ടായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി മേഘങ്ങളും വളരെ കൂടുതലായിരുന്നു. ഇതേ തുടര്‍ന്ന് തീരുമാനിച്ച ദിവസത്തില്‍ നിന്നും വ്യോമാക്രമണം മാറ്റിവെക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടും. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ലെങ്കിലും അപ്പോള്‍ എന്‍റെ മനസ്സില്‍ ഒരു കാര്യം തോന്നി.

<strong>തന്ത്രം മാറ്റി പ്രതിപക്ഷം, നിലപാട് അറിയിക്കാതെ മമതയും മായാവതിയും!! ലക്ഷ്യം പ്രധാനമന്ത്രി കസേര</strong>തന്ത്രം മാറ്റി പ്രതിപക്ഷം, നിലപാട് അറിയിക്കാതെ മമതയും മായാവതിയും!! ലക്ഷ്യം പ്രധാനമന്ത്രി കസേര

പാകിസ്താന്‍ സേനയുടെ റഡ‍ാറുകളില്‍ നിന്ന് ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്നു മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമ്മുടെ ആക്രമണത്തിന് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നതെന്ന് ആയിരുന്നു അഭിമുഖത്തില്‍ മോദി പറഞ്ഞത്.

English summary
congress against narendra modi on his cloud theory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X