കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവരുടെ ഉള്ളില്‍ വിഷമാണ്.... അതും പരിശോധിക്കണം, തുറന്നടിച്ച് കോണ്‍ഗ്രസ്, അജാസ് ഖാനെതിരെ!!

Google Oneindia Malayalam News

ദില്ലി: രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് ഭീകര വിവാദങ്ങളുണ്ടാക്കിയ സെലിബ്രിറ്റികള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. കങ്കണ റനൗത്തിന്റെ സഹോദരി രംഗോലി ചന്ദേലിനെയും നടന്‍ അജാസ് ഖാനെയുമാണ് വിമര്‍ശിച്ചിരിക്കുന്നത്. ഇരുവരെയും കൊറോണയ്ക്കല്ല, വിദ്വേഷത്തിന്റെ അളവാണ് പരിശോധിക്കേണ്ടതെന്ന് കോണ്‍ഗ്രസ്. രംഗോലിയുടെ ട്വീറ്റുകള്‍ നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. മുസ്ലീം വിരുദ്ധ നിറഞ്ഞ് നില്‍ക്കുന്ന ട്വീറ്റുകളാണെന്നായിരുന്നു വിമര്‍ശനം. ഇതിനെ തുടര്‍ന്ന് ട്വിറ്റര്‍ അവരുടെ അക്കൗണ്ട് പൂട്ടിക്കെട്ടുകയും ചെയ്തിരുന്നു. അജാസ് ഖാനെയാണ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ രണ്ടും വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങിയവരാണ്.

രംഗോലിയുടെ വിദ്വേഷ പരാമര്‍ശം

രംഗോലിയുടെ വിദ്വേഷ പരാമര്‍ശം

ഒരു ജമാഅത്തി കൊറോണ ബാധിച്ച് മരിച്ചു. ഇയാളുടെ കുടുംബത്തെ പരിശോധിക്കാനായി ഡോക്ടര്‍മാരും പോലീസുമെത്തി. ഇവര്‍ ഉദ്യോഗസ്ഥരെ തല്ലിക്കൊന്നു. മതേതര മാധ്യമങ്ങളെ ഇതേ കുറിച്ച് എന്താണ് പറയുക. യഥാര്‍ത്ഥത്തില്‍ മതേതര മാധ്യമങ്ങളെയും ഈ മുല്ലകളെയും ഒരു വരിയില്‍ നിര്‍ത്തി വെടിവെച്ച് കൊല്ലണം. അങ്ങനെ ചെയ്താല്‍ അവര്‍ നമ്മളെ നാസികളെന്ന് വിളിക്കും. അതൊക്കെ ആര് ശ്രദ്ധിക്കുന്നു. വ്യാജ പ്രതിച്ഛായയേക്കാള്‍ വലുതാണ് രാജ്യത്തെ ജീവനെന്നുമായിരുന്നു രംഗോലി പറഞ്ഞത്.

അജാസ് ഖാന്റെ അറസ്റ്റ്

അജാസ് ഖാന്റെ അറസ്റ്റ്

നടന്‍ അജാസ് ഖാന്റെ പരാമര്‍ശവും അതിരുകടന്നതായിരുന്നു. മുംബൈ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു ഉറുമ്പ് ചത്താല്‍ മുസ്ലീമാണ് ഉത്തരവാദി. ഒരു ആനി ചെരിഞ്ഞാലും മുസ്ലീമാണ് ഉത്തരവാദി. ദില്ലിയില്‍ ഭൂകമ്പമുണ്ടായാല്‍ അതിനും ഉത്തരവാദി മുസ്ലീമാണ്. എന്ത് സംബവം നടന്നാലും അതിന് ഉത്തരവാദി മുസ്ലീമാണ്. എപ്പോഴെങ്കിലും ഈ ഗൂഢാലോചനയ്ക്ക് ഉത്തരവാദികള്‍ ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നും അജാസ് ഖാന്‍ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ ചോദിച്ചിരുന്നു. രാജ്യത്തെ മതസൗഹാര്‍ദം ഇല്ലാതാക്കാന്‍ നോക്കിയതിനും വിദ്വേഷ പ്രസംഗത്തിനുമാണ് കേസ്. നടന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

കോണ്‍ഗ്രസ് പറയുന്നു

കോണ്‍ഗ്രസ് പറയുന്നു

മനുഷ്യര്‍ക്കിടയിലെ വെറുപ്പ് വര്‍ധിച്ച് വരികയാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. രാജ്യം ഇത്തരമൊരു മഹാമാരിയെ നേരിടുമ്പോഴും ഇതിനൊന്നും മാറ്റം വന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം വ്യക്തികളിലെ വിഷത്തിന്റെ അളവ് അറിയാനുള്ള പരിശോധന കൂടി കണ്ടെത്തേണ്ടതുണ്ടെന്നും പരിഹാസ രൂപേണ സിംഗ്‌വി പറഞ്ഞു. അജാസ് ഖാന്‍, രംഗോലി ചന്ദേല്‍ എന്നീ ഹാഷ്ടാഗുകളും സിംഗ്‌വി ട്വീറ്റില്‍ ഉപയോഗിച്ചിട്ടുണ്ട്.

ന്യായീകരിച്ച് കങ്കണ

ന്യായീകരിച്ച് കങ്കണ

സഹോദരിയെ ന്യായീകരിച്ച് കങ്കണ തന്നെ രംഗത്തെത്തിയിട്ടുണ്ട് അവള്‍ മുസ്ലീം വിദ്വേഷം പ്രചരിപ്പിച്ചിട്ടില്ല. ചിലര്‍ മനപ്പൂര്‍വം അങ്ങനെ വരുത്തി തീര്‍ക്കുകയാണ്. എല്ലാ മുസ്ലീങ്ങളും ഇത്തരത്തില്‍ തീവ്രവാദികളാണെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. അതേസമയം സര്‍ക്കാര്‍ ട്വിറ്ററിനെതിരെ നടപടിയെടുക്കണമെന്നും, അടച്ചുപൂട്ടണമെന്നും കങ്കണ ആവശ്യപ്പെട്ടു. ചിലര്‍ ഇതേ പ്ലാറ്റ്‌ഫോമില്‍ ആഭ്യന്തര മന്ത്രിയെയും പ്രധാനമന്ത്രിയെയും തീവ്രവാദിയെന്ന് വിളിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ തീവ്രവാദികളെ അങ്ങനെ വിളിക്കുമ്പോള്‍ അക്കൗണ്ടുകള്‍ പൂട്ടിക്കുകയുമാണെന്നും കങ്കണ ആരോപിച്ചു.

രംഗോലിയുടെ മറുപടി

രംഗോലിയുടെ മറുപടി

വിലക്കിന് മറുപടി രംഗോലി നല്‍കിയിട്ടുണ്ട്. ട്വിറ്റര്‍ എന്നത് അമേരിക്കന്‍ പ്ലാറ്റ്‌ഫോമാണ്. എല്ലാ കാര്യങ്ങളും വളച്ചൊടിക്കുന്നവരാണ് അവര്‍. ഇന്ത്യാവിരുദ്ധരും ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നവരുമാണ്. പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും തീവ്രവാദിയെന്ന് വിളിക്കാം. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരെയും പോലീസിനെയും കല്ലെറിയുന്നവരെ കുറിച്ച് പറഞ്ഞാല്‍ അക്കൗണ്ടുകള്‍ പൂട്ടിക്കും. ഇത്തരം പ്ലാറ്റ്‌ഫോമുകളെ എന്റെ വാക്കുകള്‍ കൊണ്ട് ശാക്തീകരിക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ട് എന്റെ അക്കൗണ്ട് ബാന്‍ മാറ്റേണ്ടതില്ല. ഞാന്‍ ഇനി തിരിച്ചുവരാനും പോകുന്നില്ല. എന്റെ സഹോദരിയുടെ വക്താവാണ് ഞാന്‍. അവരുടെ നേരിട്ടുള്ള അഭിമുഖങ്ങള്‍ കാണുക. കങ്കണ വലിയ താരമാണ്. ജനങ്ങളുമായി സംവദിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും രംഗോലി വ്യക്തമാക്കി.

English summary
congress against rangoli and ajaz khan calls them poison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X