കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി സർക്കാരിന്റെ സംശയത്തിന്റെ മുനയൊടിച്ച് കോൺഗ്രസ്: മറുപടി ഇങ്ങനെ, അന്ത്യമില്ലാതെ ബസ് വിവാദം!!

Google Oneindia Malayalam News

ദില്ലി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് 500 ബസുകൾ അയയ്ക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ. ഉച്ചയ്ക്ക് 12 മണിയോടെ ഗൌതം ബുദ്ധ് നഗർ ജില്ലാ മജിസ്ട്രേറ്റിന് 500 ബസുകൾ അയയ്ക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച ആഗ്രയിലെ നാഗ് ല പോയിന്റിലേക്ക് കോൺഗ്രസ് ബസുകൾ അയച്ച് മണിക്കൂറുകൾക്കകമാണ് യുപി സർക്കാരിന്റെ ആവശ്യം. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കുറച്ച് ദിവസങ്ങളായി ബിജെപിയും കോൺഗ്രസും തമ്മിലുള്ള കൊമ്പുകോർക്കലാണ് യുപിയിൽ നടക്കുന്നത്.

 പ്രിയങ്കയുടെ ആയിരം ബസ്സുകളിൽ ഓട്ടോയും ബൈക്കും ട്രാക്ടറും! കോൺഗ്രസിനെ തിരിച്ചടിച്ച് ബിജെപി! പ്രിയങ്കയുടെ ആയിരം ബസ്സുകളിൽ ഓട്ടോയും ബൈക്കും ട്രാക്ടറും! കോൺഗ്രസിനെ തിരിച്ചടിച്ച് ബിജെപി!

 അതിർത്തിയിലേക്ക് എത്തിക്കാൻ

അതിർത്തിയിലേക്ക് എത്തിക്കാൻ

നിങ്ങൾക്ക് ബസുകൾ ലഖ്നൊവിലേക്ക് അയയ്ക്കാൻ കഴിയില്ലെങ്കിൽ ബസുകൾ ഗാസിയാബാദ് അതിർത്തിയിലേക്കോ നോയിഡ അതിർത്തിയിലേക്കോ കൈമാറൂ എന്നാണ് യുപി അഡീഷണൽ ചീഫ് സെക്രട്ടറി അവീഷ് കുമാർ അശ്വതി പ്രിയങ്കാ ഗാന്ധിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നത്. ദയമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് മുമ്പായി 500 ബസുകൾ ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റിന് കൈമാറൂ എന്നാണ് കത്തിൽ ചീഫ് സെക്രട്ടറി ഉന്നയിച്ച ആവശ്യം. ഗാസിയാബാഗ് ജില്ലാ മജിസ്ട്രേറ്റ് സ്വീകരിക്കുന്ന ബസുകൾ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി ഉപയോഗിക്കാമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു. ബസുകളുടെ പെർമിറ്റ്, ഫിറ്റ്നെസ്, മറ്റ് രേഖകൾ എന്നിവ പരിശോധിച്ച ശേഷം ബസുകൾ ഉടൻ തന്നെ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി ഉപയോഗിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

 ബസുകൾ അഞ്ച് മണിയോടെയെത്തും

ബസുകൾ അഞ്ച് മണിയോടെയെത്തും

ബസുകൾ ആവശ്യപ്പെട്ടുള്ള യുപി സർക്കാരിന്റെ കത്തിന് അഞ്ച് മണിയോടെ ബസുകൾ നോയിഡ& ഗാസിയാബാദ് അതിർത്തിയിലെത്തുമെന്നാണ് പ്രിയങ്കാ ഗാന്ധി അറിയിച്ചത്. പ്രിയങ്കാ ഗാന്ധിയുടെ പഴ്സണൽ സെക്രട്ടറിയായ സന്ദീപ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. നിങ്ങൾ അഭ്യർത്ഥിച്ചത് പ്രകാരം വൈകിട്ട് അഞ്ച് മണിക്ക് നോയിഡ& ഗാസിയാബാദ് അതിർത്തിയിലെത്തും. ഏകോപനം സുഗമമാക്കുന്നതിനായി യാത്രക്കാരുടെ പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കി വെക്കാനും കത്തിൽ പ്രിയങ്കാ ഗാന്ധി ആവശ്യപ്പെടുന്നുണ്ട്.

 സമയനഷ്ടമെന്ന്

സമയനഷ്ടമെന്ന്

ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി ആവണിഷ് അശ്വതി അയച്ച കത്തിന് ചൊവ്വാഴ്ചയാണ് പ്രിയങ്കാ ഗാന്ധി മറുപടി നൽകിയത്. ലഖ്നൊവിലേക്ക് ബസുകൾ അയയ്ക്കുന്നത് മനുഷ്യത്വമില്ലാത്ത പ്രവർത്തിയാണെന്നാണ് അവർ നൽകിയ മറുപടി. തിങ്കളാഴ്ച രാത്രിയാണ് പ്രിയങ്ക ഗാന്ധിയ്ക്ക് ഇത് സംബന്ധിച്ച കത്ത് ലഭിക്കുന്നത്. ആവശ്യമായ രേകഖകൾക്കൊപ്പം രാവിലെ പത്ത് മണിയോടെ ലഖ്നൊവിലേക്ക് 1000 ബസുകൾ കൈമാറാനാണ് രാത്രി 11. 40 ഓടെ ഇമെയിലിൽ ലഭിച്ച കത്തിൽ പറയുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാണിക്കുന്നു.

 ദരിദ്ര വിരുദ്ധ മനോഭാവം

ദരിദ്ര വിരുദ്ധ മനോഭാവം


അതിഥി തൊഴിലാളികളുടെ സ്ഥിതിയെക്കുറിച്ച് സംസാരിച്ച പ്രിയങ്കാ ഗാന്ധി
യുപി അതിർത്തിയിലും ദില്ലി-യുപി അതിർത്തിയിലും കുടുങ്ങിയ ആയിരക്കണക്കിന് ആളുകൾ റോഡ് മാർഗ്ഗം നടന്ന് യുപി അതിർത്തിയിൽ രജിസ്ട്രേഷൻ നടപടികൾക്കായി എത്തിയിട്ടുണ്ട്. അതുകൊണ്ട് ലഖ്നൊവിലേക്ക് 1000 ഒഴിഞ്ഞ ബസുകൾ അയയ്ക്കുന്നത് സമയം പോക്കാണെന്നും പ്രിയങ്ക കത്തിൽ കുറിച്ചു. ഇത് മനുഷ്യത്വപരമല്ലെന്നും അവർ പറഞ്ഞു. സർക്കാർ പുലർത്തുന്നത് ദരിദ്ര വിരുദ്ധ മനോഭാവമാണെന്നും അതിഥി തൊഴിലാളികളെ സഹായിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തോന്നുന്നില്ലെന്നും അവർ കുറിച്ചു.

 ഓട്ടോറിക്ഷയും കാറും..

ഓട്ടോറിക്ഷയും കാറും..


കോൺഗ്രസ് അയച്ച 1000 ബസുകളുടെ കൂട്ടത്തിൽ ഓട്ടോറിക്ഷയുടേയും ഇരുചക്ര വാഹനങ്ങളുടേയും കാറിന്റെയും രജിസ്റ്റർ നമ്പറുണ്ടെന്ന വാദമുന്നയിച്ച് ബിജെപി നേതാവ് കപിൽ മിശ്ര രംഗത്തെത്തിയിരുന്നു. ഇത് നിഷേധിച്ച് കോൺഗ്രസ് തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. രജിസ്ട്രേഷന് വേണ്ടി ബസുകൾ ലഖ്നൊവിൽ എത്തിക്കണമെന്ന് യുപി സർക്കാരാണ് പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിനെ അറിയിച്ചത്. യുപി സർക്കാർ ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും സമയനഷ്ടമാണ് ബസുകൾ ലഖ്നൊവിലേക്ക് അയയ്ക്കുന്നതെന്നും കോൺഗ്രസ് ചൂണ്ടിക്കാണിച്ചു.

Recommended Video

cmsvideo
Priyanka Gandhi's letter to Yogi Adithyanath | Oneindia Malayalam
 ആയിരം ബസുകൾ

ആയിരം ബസുകൾ

തങ്ങൾ ആയിരം ബസുകൾ തന്നെ സജ്ജീകരിച്ചിട്ടുണ്ടെന്നും സംശയമുണ്ടെങ്കിൽ സർക്കാരിന് ഇക്കാര്യം നേരിട്ടെത്തി പരിശോധിക്കാമെന്നുമായിരുന്നു കോൺഗ്രസിന്റെ മറുപടി. ഇതോടെ ബസുകൾ ഗാസിയാബാദ്, നോയിഡ, അതിർത്തികളിൽ നിർത്തിയിടാൻ അഡീഷണൽ ചീഫ് സെക്രട്ടറി നിർദേശിച്ചു. കൌശാംബി, സാഹിബാബാദ്, ബസ് സ്റ്റാൻഡുകളിലായി 500 ബസുകൾ നിർത്തിയിടാനും ബാക്കിയുള്ളവ ഗൌതം ബുദ്ധനഗർ എക്സ്പോ മാർട്ടിന് സമീപത്തുള്ള ഗ്രൌണ്ടിൽ നിർത്തിയിടാനുമാണ് നിർദേശിച്ചിട്ടുള്ളത്.

English summary
Congress against UP governments claims over buses arranges to ferrying migratns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X