കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 സംസ്ഥാനങ്ങള്‍ 42 സീറ്റുകള്‍, കോണ്‍ഗ്രസിന്റെ ലക്ഷ്യം ഇങ്ങനെ, മധ്യപ്രദേശും രാജസ്ഥാനും കെെവിടില്ല

Google Oneindia Malayalam News

ജയ്പൂര്‍: കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ്. അതിനുള്ള വിലയിരുത്തലുകള്‍ക്കാണ് ഇത്തവണ പ്രാധാന്യം നല്‍കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ എന്ത് വിലകൊടുത്തും പരമാവധി സീറ്റുകള്‍ നേടണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.

അതുകൊണ്ട് തന്നെ മുന്‍തൂക്കം കോണ്‍ഗ്രസിനുണ്ട്. പക്ഷേ ഇപ്പോഴും വെല്ലുവിളികള്‍ മുന്നില്‍ നില്‍ക്കുകയാണ്. ജാതി വോട്ടുകള്‍ മാറിമറിയുന്നതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. പക്ഷേ ഈ സംസ്ഥാനത്ത് രാഹുല്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസിന് ഗുണകരമായിരിക്കുന്നത്. അതേസമയം ബിജെപിക്ക് ചില സീറ്റുകളില്‍ ഇപ്പോഴും സ്വാധീനമുള്ളത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

2 സംസ്ഥാനങ്ങള്‍

2 സംസ്ഥാനങ്ങള്‍

മധ്യപ്രദേശും രാജസ്ഥാനുമാണ് കോണ്‍ഗ്രസ് വലിയ നേട്ടം സ്വപ്‌നം കാണുന്നത്. കഴിഞ്ഞ അഞ്ച് മാസങ്ങള്‍ കൊണ്ട് കോണ്‍ഗ്രസ് നടത്തിയ കാര്‍ഷിക വായ്പ നയം, പ്രത്യേക കാര്‍ഷിക ഹബ്ബ്, എന്നീ പദ്ധതികള്‍ വന്‍ ഹിറ്റായിരുന്നു. ഇത് ഗ്രാമീണ മേഖലകളില്‍ ബദലില്ലാത്ത ശക്തിയായി കോണ്‍ഗ്രസിനെ വളര്‍ത്തിയിരിക്കുകയാണ്. രണ്ട് സംസ്ഥാനങ്ങളിലുമായി 53 സീറ്റാണ് ഉള്ളത്. ഇതില്‍ 42 സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇത് ഉറപ്പാണെന്ന് കോണ്‍ഗ്രസിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജസ്ഥാനില്‍ ജാതി വോട്ടുകള്‍

രാജസ്ഥാനില്‍ ജാതി വോട്ടുകള്‍

കോണ്‍ഗ്രസിന് രാജസ്ഥാനിലുള്ള പ്രതിസന്ധി ജാതി വോട്ടുകളാണ്. ഗുജ്ജാറുകള്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇതിന് പ്രധാന കാരണം സച്ചിന്‍ പൈലറ്റാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൈലറ്റിനെ മുന്‍നിര്‍ത്തി കളിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. അതുകൊണ്ട് അതേ രീതി തന്നെയാണ് ഇത്തവണയും പരീക്ഷിക്കുന്നത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാത്തതിലാണ് ഇവര്‍ക്കിടയില്‍ അമര്‍ഷം അത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ച നടത്തി കഴിഞ്ഞു. അശോക് ഗെലോട്ടിന്റെ സാന്നിധ്യം പ്രചാരണത്തില്‍ പരമാവധി കുറയ്ക്കാനാണ് തീരുമാനം.

20 സീറ്റുകള്‍

20 സീറ്റുകള്‍

കോണ്‍ഗ്രസിന് 20 സീറ്റുകള്‍ രാജസ്ഥാനില്‍ നിന്ന് ലഭിക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 13 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ട്. 7 സീറ്റുകളില്‍ 70 ശതമാനം സാധ്യതയുണ്ട്. സിക്കര്‍, ജയ്പൂര്‍, ജോധ്പൂര്‍, അജ്‌മേര്‍, ബിക്കാനീര്‍ എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ മുന്നിലാണ്. മുഖ്യമന്ത്രി ഗെലോട്ടിന്റെ റിപ്പോര്‍ട്ട് രാഹുലിന് ലഭിച്ചിട്ടുണ്ട്. അതിലും കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് വളര്‍ച്ച എടുത്ത് പറയുന്നുണ്ട്.

മക്കള്‍ പോരാട്ടം

മക്കള്‍ പോരാട്ടം

രണ്ട് സംസ്ഥാനങ്ങളിലുമായി മുഖ്യമന്ത്രിമാരുടെ മക്കള്‍ മത്സരിക്കുന്നുണ്ട്. ഇത് സംസ്ഥാന വലിയ സ്വാധീനം ചെലുത്തും. അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവും, കമല്‍നാഥിന്റെ മകന്‍ നകുലും യുവാക്കള്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ളവരാണ്. ഇവര്‍ തൊഴിലില്ലായ്മ വന്‍ പ്രചാരണവിഷയമാക്കിയിട്ടുണ്ട്. ഇത് ബിജെപിയുടെ വോട്ടുബാങ്കില്‍ വലിയ വിള്ളല്‍ ഉണ്ടാക്കുന്നുണ്ട്. മോദി യുവാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനം ഇത്തവണ ഇവ വിഭജിച്ച് കോണ്‍ഗ്രസിലേക്ക് കൊണ്ടുവരും. നകുല്‍ ചിന്ദ്വാരയിലും വൈഭവ് ജോധ്പൂരിലുമാണ് മത്സരിക്കുന്നത്.

രാഹുലിന്റെ സ്വാധീനം

രാഹുലിന്റെ സ്വാധീനം

കര്‍ഷക മേഖലകള്‍ ഇരുസംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വമ്പന്‍ നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുക്കും. പ്രധാനമായും രാഹുല്‍ ഗാന്ധി ഇവിടെ ട്രെന്‍ഡ് സെറ്ററാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷക വായ്പ എഴുതി തള്ളുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് പാലിച്ചിരുന്നു. വലിയ തരംഗമായി ഇത് മൂന്ന് സംസ്ഥാനങ്ങളിലും മാറിയിരുന്നു. രാഹുല്‍ കാര്‍ഷിക മേഖലകളില്‍ ഇപ്പോള്‍ മോദിയേക്കാള്‍ ജനപ്രിയനാണ്. 50 ശതമാനം ഗ്രാമീണ വോട്ടുകള്‍ രാഹുലിന്റെ വ്യക്തിപ്രഭാവത്തിലാണ് കോണ്‍ഗ്രസിന് ലഭിക്കുക.

ഹിന്ദുവോട്ടുകള്‍

ഹിന്ദുവോട്ടുകള്‍

മധ്യപ്രദേശില്‍ മൃദുഹിന്ദുത്വം കോണ്‍ഗ്രസ് പയറ്റി തുടങ്ങിയിട്ടുണ്ട്. പ്രധാനമായും നഗര വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ നല്‍കിയ നിര്‍ദേശമാണിത്. ഭോപ്പാല്‍, ഗുണ, ഗ്വാളിയോര്‍ മേഖലകളിലാണ് പ്രധാനമായും തീവ്രഹിന്ദുത്വം പയറ്റുന്നത്. ആര്‍എസ്എസ് ശക്തമായ മേഖലയാണിത്. ആര്‍എസ്എസ് പ്രവര്‍ത്തകരെ പിന്നിലാക്കാന്‍ ശക്തി ആപ്പിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്‍കിയ നിര്‍ദേശമാണിത്.

സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍

സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍

ഗംഭീര ക്യാമ്പയിനിംഗാണ് കോണ്‍ഗ്രസ് മധ്യപ്രദേശിലും രാജസ്ഥാനിലും നടത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ റാലിയും റോഡ് ഷോയും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. മറ്റൊന്ന് നവജ്യോത് സിദ്ദുവിന്റെ പ്രചാരണമാണ്. മധ്യപ്രദേശ് പിടിക്കുന്നതിന് കോണ്‍ഗ്രസിനെ സഹായിച്ചത് സിദ്ദുവിന്റെ പ്രചാരണമായിരുന്നു. മധ്യപ്രദേശില്‍ 22 സീറ്റുകള്‍ ഇതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കര്‍ഷക മേഖലകളില്‍ ഗ്രാമസഭകളും, ദളിതുകള്‍ക്കൊപ്പം പ്രത്യേക സെഷനും രാഹുല്‍ നടത്തുന്നുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

വനിതാ വോട്ടുകള്‍ കൂടിയത് 4 മണ്ഡലങ്ങളില്‍, വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ സിപിഎമ്മിന് പ്രതീക്ഷവനിതാ വോട്ടുകള്‍ കൂടിയത് 4 മണ്ഡലങ്ങളില്‍, വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ സിപിഎമ്മിന് പ്രതീക്ഷ

English summary
congress aims 42 seats in 2 states set for a strong fight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X