കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ 39 സീറ്റില്‍ ഗെയിം പ്ലാന്‍ തയ്യാറാക്കി കോണ്‍ഗ്രസ്... ചിദംബരത്തിന് സംസ്ഥാന ചുമതല!!

Google Oneindia Malayalam News

Recommended Video

cmsvideo
രജനികാന്ത് കോൺഗ്രസുമായി കൈ കോർക്കുമോ? | Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ സംസ്ഥാന അധ്യക്ഷനെ നിയമിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി പുതിയ നിര്‍ദേശങ്ങളുമായി രംഗത്ത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല പി ചിദംബരത്തിന് നല്‍കിയിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനുള്ള സ്വാധീനമാണ് ഇതിന് കാരണം. അതേസമയം സംസ്ഥാനത്തെ 39 സീറ്റിലും കോണ്‍ഗ്രസ് ഗെയിം പ്ലാന്‍ തയ്യാറാക്കിയിരിക്കുകയാണ്. ഇതില്‍ ഡിഎംകെയ്ക്കും കോണ്‍ഗ്രസിനും വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ ഏതാണെന്ന് വ്യക്തമാക്കുന്നുണ്ട്.

കോണ്‍ഗ്രസ് പ്രാദേശിക വിഷയങ്ങളും മോദിയുടെ ജനദ്രോഹ നടപടികളിലും മാത്രം കേന്ദ്രീകരിച്ച് പ്രചാരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ടോള്‍ പിരിവ്, പോലുള്ള വിഷയങ്ങളില്‍ സംസ്ഥാനത്ത് നടക്കുന്ന പ്രതിസന്ധികള്‍ ഉയര്‍ത്തി കാണിക്കാനാണ് നിര്‍ദേശം. ഇതുവഴി പ്രാദേശിക-ദേശീയ പാര്‍ട്ടിയെന്ന പ്രതിച്ഛായ വീണ്ടെടുക്കാനാണ് നിര്‍ദേശം. സംസ്ഥാന സമിതിയില്‍ പ്രാദേശിക വികാരം മുതലെടുക്കാന്‍ കഴിവുള്ളവരെ നിയമിച്ചതും വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ്.

മിഷന്‍ 39

മിഷന്‍ 39

കോണ്‍ഗ്രസ് സംസ്ഥാനത്തെ 39 സീറ്റും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഡിഎംകെയ്ക്ക് വേണ്ടിയും പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. പുതിയ അധ്യക്ഷനായി കെഎസ് അളഗിരിയെ നിയമിച്ചതും ഇത് മുന്നില്‍ കണ്ടാണ്. പുതുച്ചേരിക്കായി പോരാട്ടം ശക്തിപ്പെടുത്താനും തീരുമാനമുണ്ട്. സംസ്ഥാനത്തെ വിജയസാധ്യതയുള്ള എട്ട് സീറ്റില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകള്‍ ആരൊക്കെയാണെന്ന് പരിശോധിച്ചിരിക്കുകയാണ് പാര്‍ട്ടി. ഇവര്‍ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടാവുക.

ചിദംബരത്തിന് ചുമതല

ചിദംബരത്തിന് ചുമതല

പി ചിദംബരത്തെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമത ഏല്‍പ്പിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ദേശീയ തലത്തിലും അദ്ദേഹം ഭാഗമാകും. അതേസമയം ബിജെപി ചിദംബരത്തിനെതിരെയുള്ള കേസുകള്‍ക്ക് ശക്തി കൂട്ടുമ്പോള്‍ സംസ്ഥാന തലത്തിലും അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ നേതാക്കളുണ്ടാവണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. ചിദംബരത്തിന്റെ അടുത്തയാളാണ് അളഗിരി. ഇരുവരും തമ്മിലുള്ള ബന്ധം ഇതിലൂടെ ശക്തിപ്പെടും. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

സംസ്ഥാന സമിതിയിലെ മാറ്റം

സംസ്ഥാന സമിതിയിലെ മാറ്റം

സംസ്ഥാന സമിതിയിലെ മാറ്റം ഒറ്റനിമിഷം കൊണ്ട് വന്നതല്ല. ചിദംബരത്തിന്റെ ഇടപെടല്‍ കൊണ്ട് വന്നതാണ്. തിരുനാവക്കരസര്‍ പാര്‍ട്ടി നേതൃത്വത്തെ പിന്നോട്ടടിച്ചെന്നാണ് ചിദംബരത്തിന്റെ വിലയിരുത്തല്‍. പ്രാദേശിക കക്ഷികളുമായി ചേര്‍ന്നെങ്കില്‍ കോണ്‍ഗ്രസിന് അതിന്റെ ഗുണം ലഭിക്കാതിരുന്നത് തിരുനാവക്കരസരുടെ പ്രവര്‍ത്തനത്തിലെ പോരായ്മ കാരണമായിരുന്നു. ചിദംബരവുമായി നല്ല ബന്ധമല്ല തിരുനാവക്കരസര്‍ക്കുള്ളത്. ഇതിന് പുറമേ ടിടിവി ദിനകരന്റെ പാര്‍ട്ടിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും മാറ്റത്തിന് കാരണമായി.

രജനിയുടെ പിന്തുണ

രജനിയുടെ പിന്തുണ

രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി ഉടനെ പ്രഖ്യാപിക്കില്ലെന്ന് ആദ്യം മനസ്സിലായത് കോണ്‍ഗ്രസിനാണ്. പക്ഷേ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പിന്തുണയ്ക്കാണ് ദിനകരന്‍ ശ്രമിക്കുന്നത്. അടുത്തിടെ ഇറങ്ങിയ രജനിയുടെ സിനിമകള്‍ വേണ്ടവിധത്തില്‍ വിജയം കണ്ടിരുന്നില്ല. ഇതോടെയാണ് രാഷ്ട്രീയത്തിലേക്ക് വഴിമാറാന്‍ രജനി തീരുമാനിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി പേട്ട എന്ന ചിത്രം ബമ്പര്‍ ഹിറ്റായതോടെ രജനി തീരുമാനം മാറ്റുകയായിരുന്നു. എആര്‍ മുരുഗദോസ് എന്ന സൂപ്പര്‍ ഹിറ്റ് സംവിധായകന്റെ ചിത്രത്തിലാണ് രജനി അടുത്തതായി അഭിനയിക്കുന്നത്.

സൂപ്പര്‍ താരങ്ങളുടെ പിന്തുണ

സൂപ്പര്‍ താരങ്ങളുടെ പിന്തുണ

കമല്‍ഹാസനെയും പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്. രജനി വന്നാല്‍ അത് ബിജെപിയുടെ വാദങ്ങള്‍ വലിയ തിരിച്ചടിയാവും. പേട്ടയില്‍ ബിജെപിയുടെ ഗോസംരക്ഷണത്തെയും ആള്‍ക്കൂട്ട കൊലപാതകങ്ങളെയും വാലന്റൈന്‍സ് ഡേയിലെ അക്രമങ്ങളെയും കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. ഇതെല്ലാം ബിജെപിയുടെ രാഷ്ട്രീയത്തോട് രജനിക്കുള്ള എതിര്‍പ്പാണ് കാണിക്കുന്നത്. രജനീകാന്ത് പറയാന്‍ ഉദ്ദേശിച്ചതും ഇത് തന്നെയാണ്. കമല്‍ഹാസനുമായി വിവിധ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കും. രജനിയുടെ പിന്തുണ എങ്ങനെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ചിദംബരത്തിന്റെ വരവ്

ചിദംബരത്തിന്റെ വരവ്

കോണ്‍ഗ്രസിന് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് ചിദംബരത്തിന്റെ വരവ്. രജനിയുമായും കമല്‍ഹാസനുമായും മികച്ച ബന്ധമാണ് ചിദംബരത്തിനുള്ളത്. രജനിയുടെ പാര്‍ട്ടിയുടെ സാമൂഹ്യ സംഘടനയുടെ പിന്തുണ ചിദംബരം ആവശ്യപ്പെട്ടേക്കും. ഗ്രാമീണ മേഖലയില്‍ കമലിന്റെ പാര്‍ട്ടിയുടെ പിന്തുണയും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. ഡിഎംകെയെ പിന്തുണയ്ക്കുന്നതിലും രജനിക്ക് വലിയ എതിര്‍പ്പില്ല. പക്ഷേ കോണ്‍ഗ്രസിന് നേതാക്കളില്ലാത്തതിനാല്‍ രജനിക്ക് വലിയ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ ചിദംബരം നേരിട്ട് ഇടപെടുന്നത് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും.

രജനി രാഷ്ട്രീയം ഉപേക്ഷിക്കുന്നു

രജനി രാഷ്ട്രീയം ഉപേക്ഷിക്കുന്നു

രജനിയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായവരെല്ലാം കോണ്‍ഗ്രസില്‍ ലയിച്ചേക്കും. പക്ഷേ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങില്ല എന്നാണ് രജനി തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന പുതിയ ചിത്രം വമ്പന്‍ വിജയമായാല്‍ രജനി രാഷ്ട്രീയത്തില്‍ നിന്ന് തീര്‍ത്തും വിടവാങ്ങും. ഇനി പരാജയപ്പെട്ടാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് രജനി ലക്ഷ്യമിടുന്നത.് അതേസമയം രജനി സീറ്റ് നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കാന്‍ തയ്യാറാവും.

കേരളത്തില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഒരുങ്ങുന്നു.... സുധീരനും എംഎം ഹസനും പട്ടികയില്‍!!കേരളത്തില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഒരുങ്ങുന്നു.... സുധീരനും എംഎം ഹസനും പട്ടികയില്‍!!

English summary
congress aims for all 39 seats in tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X