കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെല്‍ഫെയര്‍ സ്റ്റേറ്റ്..... കോണ്‍ഗ്രസിന്റെ മിഷന്‍ യുപിയുടെ പേര് ഇങ്ങനെ, സിന്ധ്യക്ക് ചുമതല!!

Google Oneindia Malayalam News

ലഖ്‌നൗ: കോണ്‍ഗ്രസിന്റെ ദീര്‍ഘകാല പ്രകടന പത്രിക ഉത്തര്‍പ്രദേശില്‍ ഒരുങ്ങുന്നു. രാഹുല്‍ ഗാന്ധിയുടെ മേല്‍നോട്ടത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. വെല്‍ഫെയര്‍ സ്റ്റേറ്റ് എന്നാണ് മിഷന്‍ ഉത്തര്‍പ്രദേശിന് രാഹുല്‍ കണ്ടെത്തിയ പേര്. ഇതുവരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും പ്രയോഗിക്കാത്ത പദ്ധതികളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കും ഇത് തയ്യാറാക്കുന്നതില്‍ പ്രത്യേക റോളുണ്ട്.

അതേസമയം ഒറ്റയടിക്കുള്ള ഗെയിം ചേഞ്ചറല്ല, മറിച്ച് ഘട്ടം ഘട്ടമായുള്ള പദ്ധതികളാണ് ഇത്. ബൂത്ത് തലത്തില്‍ നിന്നുള്ള നിര്‍ദേശങ്ങളും പ്രവര്‍ത്തക റിപ്പോര്‍ട്ടും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ജാതി വോട്ടുകള്‍ നിര്‍ണായക മേഖലയില്‍ ഏതൊക്കെ വിഷയം നിര്‍ണായകമാകുമെന്ന് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷയാണ് കോണ്‍ഗ്രസ് പ്രധാനമായും മുന്നോട്ട് വെക്കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം.

വെല്‍ഫെയര്‍ സ്റ്റേറ്റ്

വെല്‍ഫെയര്‍ സ്റ്റേറ്റ്

വെല്‍ഫെയര്‍ സ്റ്റേറ്റ് എന്നത് ബിജെപിയുടെ രാമ രാജ്യം എന്നതിന്റെ ജനാധിപത്യ വേര്‍ഷനാണ്. എല്ലാവര്‍ക്കും ഒരേ നീതി എന്നതാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ മുഖം മാറ്റി മറിക്കാന്‍ ലക്ഷ്യമിട്ടുള്ള മിഷന്‍ യുപിയുടെ പേരാണ് ഇത്. ഇതുവഴി മുഖ്യമന്ത്രിയെയും അവര്‍ക്ക് വേണ്ട നേട്ടങ്ങളെയും ജനങ്ങള്‍ക്ക് നേരിട്ട് നിര്‍ദേശിക്കാനാവും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ക്ക് തന്നെ നേരിട്ട് ജനപ്രതിനിധിയെ അറിയിക്കുന്ന കാര്യവും വെല്‍ഫെയര്‍ സ്റ്റേറ്റിന്റെ ഭാഗമാകും.

നാലു വര്‍ഷത്തേക്ക്....

നാലു വര്‍ഷത്തേക്ക്....

കേന്ദ്രത്തിലും സംസ്ഥാനത്തും ഒരുപോലെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് പ്രാദേശിക പ്രശ്‌നങ്ങളിലും, ദേശീയ രാഷ്ട്രീയത്തില്‍ പൊതു പ്രശ്‌നങ്ങളിലും മുന്‍നിര്‍ത്തിയുള്ള ഗെയിം പ്ലാനാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. നാലു വര്‍ഷത്തെ പദ്ധതിയാണ് രാഹുല്‍ ഒരുക്കിയത്. 2019 മുതല്‍ 2022 വരെയുള്ള നിര്‍ദേശങ്ങളാണ് ഇതില്‍ ഉള്ളത്. ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 2022ലും വെല്‍ഫെയര്‍ സ്റ്റേറ്റ് എന്ന ആശയമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുക.

നേതാക്കളെ നേരിട്ടെത്തും

നേതാക്കളെ നേരിട്ടെത്തും

ഓരോ മണ്ഡലത്തിലെയും എംപിമാരും എംഎല്‍എമാരും ജനങ്ങള്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കുന്ന സംവിധാനത്തിലേക്കാണ് കോണ്‍ഗ്രസ് പോകുന്നത്. ഇതുവഴി ഗ്രാമസഭകളില്‍ അടക്കം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ജനപ്രതിനിധി മറുപടി പറയേണ്ടി വരും. പ്രവര്‍ത്തിക്കുന്ന നേതാക്കളെയാണ് കോണ്‍ഗ്രസിന് വേണ്ടതെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന എല്ലാ നേതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ്. രാഹുല്‍ ഓരോ മണ്ഡലത്തിലെയും ജനപ്രതിനിധികളോട് പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച് മാനിഫെസ്റ്റോ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രാഹുല്‍ നേരിട്ടെത്തും

രാഹുല്‍ നേരിട്ടെത്തും

യുപിയില്‍ ഇത്തവണ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത് ബിജെപിക്ക് വലിയ ഗുണം ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാനാണ് രാഹുല്‍ ഇത്തവണ യുപിയില്‍ എത്തുന്നത്. കോണ്‍ഗ്രസിന്റെ കോര്‍ വോട്ടുബാങ്ക് അല്ലാത്ത ജാട്ട്-ദളിത് വോട്ടുബാങ്കുകള്‍ക്കിടയില്‍ ഗ്രാമസഭകള്‍ ചേരാനാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്.

സിന്ധ്യയുടെ റോള്‍

സിന്ധ്യയുടെ റോള്‍

രാഹുലിന്റെ നിര്‍ദേശങ്ങള്‍ ജോതിരാദിത്യ സിന്ധ്യയാണ് നടപ്പിലാക്കുന്നത്. സിന്ധ്യക്ക് രാജകുടുംബമെന്ന നിലയില്‍ യുപിയില്‍ ഇപ്പോഴും സ്വാധീനമുണ്ട്. ഹിന്ദു, ബ്രാഹ്മിണ്‍, മുസ്ലീം വോട്ടര്‍മാരില്‍ ഏറ്റവും പ്രതിച്ഛായ സിന്ധ്യക്കാണ് ഉള്ളത്. പ്രകടനപത്രികയില്‍ ബിജെപി മുന്നോക്ക വിഭാഗത്തെ ലക്ഷ്യമിട്ട് മുന്നോട്ട് വെച്ച എല്ലാ വിവാദ ബില്ലുകളും റദ്ദാക്കുമെന്ന് സിന്ധ്യ പ്രചാരണം നടത്തുന്നുണ്ട്. ഇവരെ ലക്ഷ്യമിട്ടുള്ള പുതിയ നിര്‍ദേശങ്ങള്‍ മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കുന്ന നിര്‍ദേശങ്ങളാണ്.

വനിതാ സംവരണം

വനിതാ സംവരണം

വെല്‍ഫെയര്‍ സ്റ്റേറ്റിലെ ആദ്യ പ്രഖ്യാപനം വനിതാ സംവരണ ബില്ലാണ്. കോണ്‍ഗ്രസ് ഇത് പാസാക്കുമെന്നാണ് പ്രഖ്യാപനം. 33 ശതമാനം സംവരണം സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും ഉറപ്പ് നല്‍കുന്ന ബില്ലാണിത്. അതേസമയം കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിത്വം കാത്ത് നിരവധി സ്ത്രീകള്‍ ഉണ്ടെന്ന സൂചനയും ഇത് നല്‍കുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള നീക്കവും രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നുണ്ട്. ഇത് തൊഴില്‍ മേഖലയിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ ശാക്തീകരണം നല്‍കുമെന്ന് ഉറപ്പാണ്.

പ്രിയങ്കയും വരുന്നു

പ്രിയങ്കയും വരുന്നു

പ്രിയങ്കയ്ക്കും പ്രകടന പത്രികയൊരുക്കുന്നതില്‍ വലിയ റോളുണ്ട്. വനിതാ സംവരണ ബില്‍ പ്രിയങ്കയുടെയും സോണിയയുടെയും ആവശ്യപ്രകാരമാണ് ഉള്‍പ്പെടുത്തിയത്. മുസ്ലീം സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് പ്രിയങ്ക പറയുന്നത്. അതേസമയം ക്ഷേത്ര സംരക്ഷണം, ഗംഗയുടെ ശുദ്ധീകരണം, തൊഴില്‍ വര്‍ധിക്കുന്നതിനുള്ള ക്ലാസ്, ജിഎസ്ടിയുടെ പുതിയ തലത്തിലുള്ള നടപ്പാക്കല്‍, കര്‍ഷകരെ ലക്ഷ്യമിട്ട് ഗ്രാമീണ സാമ്പത്തിക പാക്കേജ് എന്നിവയാണ് പ്രധാന കാര്യങ്ങള്‍. രാഹുല്‍ വിദഗ്ദരുടെ സേവനം ആവശ്യപ്പെട്ടതും ഇത്തരം നിര്‍ണായക കാര്യങ്ങളിലാണ്.

പ്രിയങ്കയെ വീഴ്ത്താന്‍ 18ാം അടവുമായി ബിജെപി... തിരിച്ചടിക്കാന്‍ 6 കമ്മിറ്റികളുമായി കോണ്‍ഗ്രസ്!!പ്രിയങ്കയെ വീഴ്ത്താന്‍ 18ാം അടവുമായി ബിജെപി... തിരിച്ചടിക്കാന്‍ 6 കമ്മിറ്റികളുമായി കോണ്‍ഗ്രസ്!!

മോദിയും ബുഷും തമ്മില്‍ സാമ്യം... രണ്ട് ഭീകരാക്രമണങ്ങളിലും പ്രതികരണം ഒരേപോലെമോദിയും ബുഷും തമ്മില്‍ സാമ്യം... രണ്ട് ഭീകരാക്രമണങ്ങളിലും പ്രതികരണം ഒരേപോലെ

English summary
congress aims to install welfrare state in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X