കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ്: സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ കൈമാറി

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ കൈമാറിയെന്ന് ആരോപണവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് നല്‍കിയ സത്യവാങ്മൂലത്തിലെതില്‍ നിന്ന് വിഭിന്നമാണ് ഇത്തവണ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് 2007ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളും ഇത്തവണത്തെ വിവരങ്ങളും തമ്മില്‍ മാറ്റമുണ്ടെന്നും പറയുന്നു.

സൗദി അരാംകോ വീണ്ടും ഞെട്ടിക്കുന്നു; റിലയന്‍സ് സ്വന്തമാക്കാന്‍ ശ്രമം, രാജകുമാരന്‍ വെറുതെ വന്നതല്ലസൗദി അരാംകോ വീണ്ടും ഞെട്ടിക്കുന്നു; റിലയന്‍സ് സ്വന്തമാക്കാന്‍ ശ്രമം, രാജകുമാരന്‍ വെറുതെ വന്നതല്ല

2007ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നല്‍കിയ വസ്തുവിന്റെ വിവരങ്ങളില്‍ നിന്ന് മാറ്റമാണെന്നും 2012ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഭൂമിയുടെ വിവരങ്ങളും പങ്ക് വച്ചിരുന്നു എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ സത്യവാങ്മൂലം വിശദമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

narendra-modi6-1

എന്നാല്‍ കോണ്‍ഗ്രസ് വ്യാജ വിവരങ്ങള്‍ പങ്കുവയ്ക്കയാണെന്നും മോദിക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കയാണെന്നും ബിജെപി പറയുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കയാണ് കോണ്‍ഗ്രസെന്നും ഇവയെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അപചയത്തിന്റെ സൂചനയാണെന്നും ബിജെപി പറഞ്ഞു.
English summary
Congress alleged PM Modi that he gave misleading information in his affidavit, ask ECI to take probe on it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X