കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനിക്ക് ബിരുദമില്ല, നുണ പ്രചരിപ്പിച്ചെന്ന് കോണ്‍ഗ്രസ്.. കോണ്‍ഗ്രസിനെതിരെ പോരിന് ഇറാനി

  • By Desk
Google Oneindia Malayalam News

ദില്ലി: സ്മൃതി ഇറാനിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ചൂടുപിടിപ്പിച്ച കോണ്‍ഗ്രസിന് മറുപടിയുമായി സ്മൃതി ഇറാനി രംഗത്ത്. സത്യവാങ്മൂലത്തില്‍ പ്രസ്താവനയെ ഏറ്റ് പിടിച്ചാണ് കോണ്‍ഗ്രസ് ഇറാനിക്ക് വ്യാജ ബിരുദമാണെന്നും വിദ്യാഭ്യാസ യോഗ്യത കൃത്യമായി പറഞ്ഞില്ലെന്നും ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

<strong>ഒറ്റയ്ക്ക് പോരാടുന്ന മെഹ്ബൂബ മുഫ്തി; ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കൈകൊടുക്കുമോ?</strong>ഒറ്റയ്ക്ക് പോരാടുന്ന മെഹ്ബൂബ മുഫ്തി; ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കൈകൊടുക്കുമോ?

എന്നാല്‍ കോണ്‍ഗ്രസിന് കനത്ത മറുപടിയുമായി സ്മൃതി രംഗത്തെത്തിയിരിക്കയാണ്. അമേഠിയില്‍ കഠിനാധ്വാനം ചെയ്യുമെന്നും പ്രതിപക്ഷം എന്ത് പറഞ്ഞാലും അത് തന്റെ വിഷയമല്ലെന്നും ഇറാനി വ്യക്തമാക്കി. എന്നാല്‍ നുണ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇറാനി ശീലമാക്കിയിരിക്കയാണെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കി. ഇറാനി മുമ്പ് അഭിനയിച്ചിരുന്ന സീരിയലിലെ ടൈറ്റില്‍ സോങ് പാടിയായിരുന്നു പ്രിയങ്കയുടെ പരിഹാസം.

smriti-irani-1

ഇറാനി ദില്ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇറാനി വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഇറാനിക്കു നേരെ പരിഹാസവുമായെത്തിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെയാണ് ഇറാനി മത്സരിക്കുന്നത്. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത തെറ്റായി കാണിച്ചെന്നാരോപിച്ച് നിരവധി തവണ കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാല്‍ എത്ര അപമാനിച്ചാലും കോണ്‍ഗ്രസിനെതിരെ അമേതിയില്‍ പ്രവര്‍ത്തിക്കുമെന്നും ഇറാനി വിശദമാക്കിയിരുന്നു. സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങള്‍ ആര് മാസം വരെ തടവ് ശിക്ഷ ലഭിക്കാനുതകുന്ന തെറ്റാണെന്നും അതിനാല്‍ ഇറാനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും രണ്‍ദീപ് സുജെവാല പറഞ്ഞിരുന്നു. 1994 ല്‍ വിദൂര വിദ്യാഭ്യാസം വഴി ഡിഗ്രി ആരംഭിച്ചില്ലെങ്കിലും പൂര്‍ത്തിയാക്കിയില്ലെന്ന് ഇറാനി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

English summary
Congress alleged Smriti Irani for fake degree, Irani hits back congress and she said will work hard for Amethi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X