കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയിലെ കളികള്‍ കോണ്‍ഗ്രസ് പൊളിച്ചു; 20 ലക്ഷം പേരെ കാണാനില്ല, 70 തെറ്റുകള്‍

Google Oneindia Malayalam News

Recommended Video

cmsvideo
30 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ വ്യാജം | Oneindia Malayalam

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം മെയ് മാസം വരെ കാലാവധിയുണ്ടായിരുന്ന നിയമസഭ, ഭരണകക്ഷിയായ ടിആര്‍എസ് പിരിച്ചുവിടുകയായിരുന്നു. തിരഞ്ഞെടുപ്പിന് കളമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു ഇങ്ങനെ ചെയ്തത്.

ടിആര്‍എസ് നീക്കത്തില്‍ സംശയമുണ്ടെന്ന് കോണ്‍ഗ്രസ് അന്നുതന്നെ പറഞ്ഞിരുന്നു. വോട്ടര്‍ പട്ടിക കോണ്‍ഗ്രസ് പ്രത്യേകം പരിശോധിച്ചു. വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. തിരഞ്ഞെടുപ്പില്‍ അട്ടിമറി ജയം നേടുക എന്ന ലക്ഷ്യത്തോടെ ടിആര്‍എസ് നടത്തിയ നീക്കമാണിതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

 70 ലക്ഷം തെറ്റുകള്‍

70 ലക്ഷം തെറ്റുകള്‍

തെലങ്കാന സംസ്ഥാനത്തെ വോട്ടര്‍പ്പട്ടികയില്‍ 70 ലക്ഷം തെറ്റുകളുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പേരുകള്‍ തെറ്റിയിട്ടുണ്ട്. വ്യാജ വിലാസത്തില്‍ വോട്ടര്‍മാരുണ്ട്. വിലാസം തെറ്റായി പ്രയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കമ്മീഷന്‍ ഇടപെടണം

കമ്മീഷന്‍ ഇടപെടണം

ചില തെറ്റുകള്‍ സ്വാഭാവികമാണെങ്കിലും ഇത്രയധികം തെറ്റുകള്‍ അസാധാരണമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് വ്ക്താവ് അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടു.

നിയമനടപടിക്ക്

നിയമനടപടിക്ക്

തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമസഭ പിരിച്ചുവിട്ടതെന്ന് അഭിഷേക് സിങ്‌വി ആരോപിച്ചു. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് നടക്കും മുമ്പ് വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

 കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് സമാനമായ പരിശോധന നടത്തിയിരുന്നു. വ്യാപക ക്രമക്കേടാണ് ശ്രദ്ധയില്‍പ്പെട്ടത്. രാജസ്ഥാനും മധ്യപ്രദേശും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ഇവിടെ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍. മധ്യപ്രദേശ്, രാജസ്ഥാന്‍ വോട്ടര്‍ പട്ടിക വിഷയത്തില്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

20 ലക്ഷം പേരെ ഒഴിവാക്കി

20 ലക്ഷം പേരെ ഒഴിവാക്കി

തുടര്‍ന്നാണ് തെലങ്കാനയിലും വിശദമായ പരിശോധന നടത്തിയത്. 70 ലക്ഷം തെറ്റുകള്‍ കണ്ടെത്തി. 30 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ വ്യാമാണ്. 20 ലക്ഷം വോട്ടര്‍മാരുടെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ ആന്ധ്രയിലേക്ക് പോയെന്ന് കാണിച്ചാണ് ഒഴിവാക്കിയത്.

വോട്ടില്ലാത്ത ലക്ഷക്കണക്കിന് ആളുകള്‍

വോട്ടില്ലാത്ത ലക്ഷക്കണക്കിന് ആളുകള്‍

ആന്ധ്ര പ്രദേശ് സംസ്ഥാനം വിഭജിച്ചാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്. ഒട്ടേറെ പേര്‍ ആന്ധ്രയിലേക്ക് പോയെന്ന് ചൂണ്ടിക്കാട്ടിയാണ് തെലങ്കാന വോട്ടര്‍ പട്ടികയില്‍ നിന്ന നീക്കം ചെയ്തത്. എന്നാല്‍ ഇവര്‍ ആന്ധ്രയിലും തെലങ്കാനയിലും വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നും കോണ്‍ഗ്രസ് പറയുന്നു. ഇത്രയും പേര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും സിങ് വി പറഞ്ഞു.

രണ്ടിടത്തും വോട്ടുള്ളവര്‍

രണ്ടിടത്തും വോട്ടുള്ളവര്‍

അതേസമയം, ആന്ധ്രയിലേയും തെലങ്കാനയിലെയും വോട്ടര്‍പ്പട്ടികയില്‍ പേരുള്ള 18 ലക്ഷം പേരുണ്ട്. വിശദമായ പരിശോധന നടത്തി വോട്ടര്‍പ്പട്ടിക പുതുക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. നിലവിലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നാല്‍ വ്യാപക അട്ടിമറിക്ക് സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് തീവ്രഹിന്ദുത്വത്തിലേക്ക്; മുസ്ലിംകളെ കൈവിടും!! നടപ്പാക്കുന്നത് ആന്റണി റിപ്പോര്‍ട്ട്കോണ്‍ഗ്രസ് തീവ്രഹിന്ദുത്വത്തിലേക്ക്; മുസ്ലിംകളെ കൈവിടും!! നടപ്പാക്കുന്നത് ആന്റണി റിപ്പോര്‍ട്ട്

ഖത്തര്‍ അമീറിന്റെ കിടിലന്‍ സമ്മാനം; തുര്‍ക്കി മൊത്തം ചര്‍ച്ചയാകുന്നു!! 500 ദശലക്ഷം ഡോളര്‍ ചെലവില്‍ഖത്തര്‍ അമീറിന്റെ കിടിലന്‍ സമ്മാനം; തുര്‍ക്കി മൊത്തം ചര്‍ച്ചയാകുന്നു!! 500 ദശലക്ഷം ഡോളര്‍ ചെലവില്‍

English summary
Congress Alleges 70 Lakh Discrepancies in Telangana Voter List, Seeks EC's Intervention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X