കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വെട്ടിലാക്കി 5000 കോടിയുടെ അഴിമതി ആരോപണം; ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദ്: രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തര്‍ക്കുന്ന കള്ളപ്പണക്കാര്‍ക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തുന്നു എന്ന പ്രതീതിയാണ് കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപി സര്‍ക്കാറിന്റെ നടപടികളില്‍ കാണാന്‍ കഴിയുക. സ്വിസ്ബാങ്കിലുള്ള കള്ളപ്പണനിക്ഷേം രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരും. കള്ളപ്പണക്കാരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടും എന്നതടക്കമുള്ള വാഗ്ദാനങ്ങളായിരുന്നു കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കാലത്ത് ബിജെപി നല്‍കിയത്.

കള്ളപ്പളക്കാര്‍ക്കെതിരേയുള്ള ഏറ്റവും ശക്തമായ നടപടിയായിട്ടായിരുന്നു നോട്ട് നിരോധനത്തെ സര്‍ക്കാര്‍ അവതരിപ്പിച്ചത്. എന്നാല്‍ പലപ്പോഴും കള്ളപണത്തിന്റെ പേരില്‍ ആരോപണം നേരിടേണ്ടി വരുന്നവരില്‍ ബിജെപിന നാതാക്കളും ഉള്‍പ്പെടുന്നു എന്നതാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്. ഇപ്പോഴിതാ പാര്‍ട്ടിയെ ഞെട്ടിച്ച് കൊണ്ട് 5000 കോടിയുടെ അഴിമതി ആരോപണമാണ് ബിജെപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നത്.

ഗുജറാത്തില്‍

ഗുജറാത്തില്‍

ഗുജറാത്തിലാണ് ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഗുരുതരമായ അഴിമതി ആരോപമണം പാര്‍ട്ടിനേതാക്കള്‍ക്കെതിരെ ഉയര്‍ന്നത്. ഒന്നും രണ്ടും കോടിയുടേത് അല്ല, ബിജെപി നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ അയ്യായിരം കോടിയുടെ അഴിമതി നടത്തിയെന്ന ആരോപമാണ് കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്.

ബിജെപി നേതാക്കള്‍

ബിജെപി നേതാക്കള്‍

കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബിജെപി നേതാക്കള്‍ ബിറ്റ്‌കോയിന്‍ ഉപയഗോപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ബിറ്റ്‌കോയിനിലൂടെ 5000 കോടിയുടെ അഴിമതി നടത്തിയെന്നാണ് കോണ്‍ഗ്ര്‌സ വക്താവ് ശക്തിസിന്ഹ് ഗോഹില്‍ ആരോപിച്ചത്.

88000 കോടി

88000 കോടി

സംഭവത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചില സ്വതന്ത്ര ബ്ലോഗുകളില്‍ 88000 കോടിയുടെ ബിറ്റ്‌കോയിന്‍ ഇടപാട് നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അഹമ്മദാബാദ് ജില്ലാ സഹകരണബാങ്കില്‍ നോട്ട് നിരോധനത്തിന് ശേഷം വന്‍തോതില്‍ പണം നിക്ഷേപിക്കട്ടതിന്റെ ആരോപണം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് പാര്‍ട്ടിയെ വെട്ടിലാക്കി ഈ ആരോപണവും ഉയരുന്നത്.

കോണ്‍ഗ്രസ് വാക്താവ്

കോണ്‍ഗ്രസ് വാക്താവ്

ഗുജറാത്ത് സിഐഡിയുടെ കണക്കുകള്‍ അനുസരിച്ച് ഏകദേശം 5000 കോടിയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് ചില വ്യവസായികളെ ബിജെപി എംഎല്‍എമാര്‍ ഭീഷണിപ്പെടുത്തിയെന്നും കോണ്‍ഗ്രസ് വാക്താവ് ആരോപിച്ചു.

അഴിമതി

അഴിമതി

നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബിജെപി നേതാക്കള്‍ ബിറ്റ്‌കോയിനിനെ ഉപയോഗിപ്പെടുത്തിയത്. വിവിധ തലങ്ങളിലാണ് ഗുജറാത്തില്‍ ബിറ്റ്‌കോയിന്‍ അഴിമതി നടന്നത്. ബിറ്റ്‌കോയിന്‍ അഴിമതിയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പങ്കുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

സഹകരണബാങ്കില്‍

സഹകരണബാങ്കില്‍

അഹമ്മദാബാദ് ജില്ലാ സഹകരണബാങ്കില്‍ നോട്ട് നിരോധന സമയത്ത് ഉണ്ടായ വന്‍ തോതില്‍ പണം നിക്ഷേപിക്കപ്പെട്ടതില്‍ ബിജെപി മറുപടി പറയണമെന്നും കോണ്‍ഗ്രസ് വക്തമാവ് ശക്തിന്‍ സിന്‍ഹ് പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇപ്പോഴും ബാങ്കിന്റെ ഡയറക്ടര്‍ എന്നാണ് ബാങ്ക് വെബ് സൈറ്റില്‍ കാണിച്ചിരുന്നത്.

ആരോപണം

ആരോപണം

നോട്ട്‌നിരോധനത്തിന്റെ ആദ്യത്തെ അഞ്ച് ദിവസത്തിനുള്ളില്‍ അഞ്ഞൂറിലേറെ കോടിയുടെ നിക്ഷേപമായിരുന്നു അഹമ്മദാബാദ് സഹകരണ ബാങ്കില്‍ നടന്നത്. ബിജെപി നേതാക്കള്‍ക്ക് ബന്ധമുള്ള മറ്റ് ബാങ്കുകളിലും ഇത്തരത്തില്‍ വന്‍തോതിലുള്ള നിക്ഷേപം നടന്നിരുന്നു. ഈ ആരോപണം നിലനില്‍ക്കേയാണ് പുതിയ ആരോപണം ഉയരുന്നത്.

ബിറ്റ് കോയിന്‍

ബിറ്റ് കോയിന്‍

പ്രധാനമായും ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റികോയിന്‍. ലോഹ നിര്‍മ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല ബിറ്റ് കോയിന്‍. കമ്പ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ ഒരു സോഫ്‌റ്റെവെയര് കോഡാണ് ബിറ്റ് കോയിന്‍.

2008 ല്‍

2008 ല്‍

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളിലെ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്‌കോയിനിലൂടെ യാഥാര്‍ത്ഥ്യമായത്. ആഗോള സമ്പത്തിക തകര്‍ച്ചയുടെ നിരാശയില്‍ നിന്നാണ് ബിറ്റ്‌കോയിന്‍ എന്ന ആശയം രൂപം കൊള്ളുന്നത്. 2008 ല്‍ സതോഷി നകമോട്ടോ ആണ് ബിറ്റി കോയിന്‍ അവതരിപ്പിച്ചത്.

നിരോധനം

നിരോധനം

വിവിധ രാജ്യങ്ങള്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേരത്തെ ആര്‍ ബി ഐ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിരവധി തവണ ആവശ്യങ്ങളുയര്‍ന്നിട്ടും നിരോധനം നീക്കാന്‍ ആര്‍ബിഐ തയ്യാറായിരുന്നില്ല.

English summary
Congress Alleges Rs. 5,000 Crore Bitcoin Scam In Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X