കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ഇടതുമുന്നണിയുടെ കോണ്‍ഗ്രസ് സഖ്യവും രാഷ്ട്രീയ പ്രതിസന്ധികളും: കോണ്‍ഗ്രസ്-സിപിഎം ബാന്ധവം!

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുകയെന്ന പ്രധാന ലക്ഷ്യത്തോടെയാണ് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ധാരണയായത്. ഇത് പ്രകാരം ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളില്‍ 20 എണ്ണത്തില്‍ സിപിഎം കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ പരമാവധി ബിജെപി വിരുദ്ധ, തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ പോള്‍ ചെയ്യിക്കാനാകും ശ്രമമെന്ന് കേന്ദ്രകമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.

<strong><br>രാഹുല്‍ ഇടപെട്ടതോടെ കെജ്രിവാളിന് മനംമാറ്റം; ദില്ലിയില്‍ കോണ്‍ഗ്രസ്-എഎപി സഖ്യധാരണ? പ്രഖ്യാപനം ഉടന്‍</strong>
രാഹുല്‍ ഇടപെട്ടതോടെ കെജ്രിവാളിന് മനംമാറ്റം; ദില്ലിയില്‍ കോണ്‍ഗ്രസ്-എഎപി സഖ്യധാരണ? പ്രഖ്യാപനം ഉടന്‍

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് (ടി.എം.സി) അധികാരം ലഭിച്ചത് മുതല്‍ ബംഗാളില്‍ സിപിഐഎമ്മിന്റെ കരുത്ത് തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. ഇത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തിലും പ്രതിഫലിച്ചിട്ടുണ്ട്. 1977 നും 2011 നും ഇടയ്ക്ക് 34 വര്‍ഷത്തോളം സംസ്ഥാനം ഭരിച്ച സിപിഐഎം 2014 ലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.


അതുപോലെ, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃണമൂല്‍ കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് കനത്ത പരാജയം നല്‍കി. 295 അംഗ സഭയില്‍ 90 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 44 സീറ്റുകളില്‍ വിജയിച്ചു. 147 സീറ്റുകളില്‍ മത്സരിച്ച സിപിഐഎമ്മിനാകട്ടെ 26 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളു. തൃണമൂല്‍ കോണ്‍ഗ്രസിന് 211 സീറ്റ് ലഭിച്ചു.

സിപിഎമ്മിന് കോണ്‍ഗ്രസ് പിന്തുണ!

സിപിഎമ്മിന് കോണ്‍ഗ്രസ് പിന്തുണ!

വരാനിരിക്കുന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെയാകും സിപിഐഎം കുറച്ചു സീറ്റുകളില്‍ മത്സരിക്കുക. ഈ നീക്കം പരാജയപ്പെട്ടാലും ഇടതു മുന്നണിയിലെ മറ്റു പാര്‍ട്ടികളായ സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയവര്‍ക്ക് സീറ്റ് നല്‍കുന്നത് നേട്ടമായേക്കും. എന്നിരുന്നാലും, മറ്റ് ഇടതുമുന്നണി ഘടകങ്ങള്‍ ഈ തീരുമാനത്തില്‍ സന്തുഷ്ടരല്ല. കഴിഞ്ഞ മാസം നടന്ന ഇടതുമുന്നണി യോഗത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമോ ഇല്ലയോ എന്നതിനെപ്പറ്റി ഒന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പശ്ചിമ ബംഗാള്‍ സംസ്ഥാന അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്കിന്റെ സംസ്ഥാന സെക്രട്ടറി നരേന്‍ ചാറ്റര്‍ജി പറയുന്നത്. അതുകൊണ്ടുതന്നെ അത് ഇടതുമുന്നണി തീരുമാനമല്ല. അത് ഒരു വ്യക്തിയുടെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ഇടതുമുന്നണി നേതാക്കള്‍ പറയുന്നത്

ഇടതുമുന്നണി നേതാക്കള്‍ പറയുന്നത്


ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ; തൃണമൂലിനെ ബഹിഷ്‌കരിക്കൂ ബംഗാളിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടതുമുന്നണി ബംഗാളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടി മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും വരുന്ന സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കില്ലെന്ന് ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സിപിഐഎം മുതിര്‍ന്ന നേതാവും റായ്ഗഞ്ചില്‍ നിന്നുള്ള എംപിയുമായ മുഹമ്മദ് സലിം 20 മുതല്‍ 22 സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. റായ്ഗഞ്ച് സീറ്റില്‍ താന്‍ മത്സരിക്കുമെന്നും സലിം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഞങ്ങളുടെ ലക്ഷ്യം തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും തോല്‍പ്പിക്കുകയാണെന്ന് ബംഗാളില്‍ നിന്നുള്ള സിപിഐ എം നേതാവ് പറയുന്നു. അതിനുവേണ്ടി ചില സീറ്റുകള്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. പക്ഷേ ഒരു സീറ്റിലും ചതുരശ്ര മത്സരങ്ങള്‍ നടക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 സിപിഐഎമ്മിന്റെ പരാജയങ്ങള്‍

സിപിഐഎമ്മിന്റെ പരാജയങ്ങള്‍

ബംഗാളില്‍ പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനത്തിന്റെ അടിത്തറ തകര്‍ന്നതാണ് തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്നത്. കോണ്‍ഗ്രസിനോട് ചേര്‍ന്നുള്ള ത്രികോണ മത്സരം ബിജെപിക്കും ത്രിണമൂല്‍ കോണ്‍ഗ്രസിനും അനുകൂല ഘടകമാകാനാണ് സാധ്യത. വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. സിപിഐഎമ്മിലെ രാഷ്ട്രീയ പരാജയങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് തന്ത്രമെന്നാണ് പലരും കരുതുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിപിഐഎമ്മിന് ബംഗാളിലെ അടിത്തറ തിരിച്ചു പിടിക്കാനാകാത്ത വിധത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടി നേതൃത്വത്തിനെതിരെ പരാതി!!

പാര്‍ട്ടി നേതൃത്വത്തിനെതിരെ പരാതി!!

ഡം ഡം, നോര്‍ത്ത് 24 പര്‍ഗനാസിലെ ദീര്‍ഘകാല പ്രവര്‍ത്തകനായ സന്തോഷ് ദാസ് ഇടതുമുന്നണിയിലെ ഉന്നത നേതൃത്വവും അതിന്റെ പ്രവര്‍ത്തകരും തമ്മിലുള്ള തകര്‍ന്ന ബന്ധത്തെക്കുറിച്ച് പറയുന്നു. 'ഞങ്ങള്‍ക്ക് തീരെ പ്രതീക്ഷയില്ല. അടിസ്ഥാന വര്‍ഗ തൊഴിലാളികളെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നില്ല. ഇത്തരത്തില്‍ തകര്‍ന്ന സംഘടന സംവിധാനവുമായി തെരഞ്ഞെടുപ്പ് വിജയിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. കൈയ്യൂക്കിന്റെ പിന്‍ബലത്തില്‍ മാത്രം മുന്നോട്ട് പോകുന്ന മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാര്‍ അഴിമതി നിറഞ്ഞതും ജനാധിപത്യമില്ലാത്തതുമാണ്. എന്നാല്‍ തൃണമൂല്‍ സര്‍ക്കാരിനെതിരായ വ്യാപക പ്രതിഷേധം മുതലെടുക്കുന്നതില്‍ പോലും ഇടതുമുന്നണി പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ജനാധിപത്യ കേന്ദ്രീകരണം

ജനാധിപത്യ കേന്ദ്രീകരണം

സംസ്ഥാനത്ത് സിപിഐഎം നിലവില്‍ പ്രധാന പ്രതിപക്ഷ ശക്തി പോലുമല്ലെന്ന് സി.പി.ഐ (എം) അനുഭാവി ശ്യാമള്‍ ഗുഹ പറഞ്ഞു. മരിക്കുന്നത് വരെ ഇടതുമുന്നണിക്കാണ് വോട്ടു ചെയ്യുക, പക്ഷേ, പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ 'പുതിയ മുഖം' കൊണ്ടുവരാന്‍ നേതൃത്വത്തിന് കഴിയാത്തതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറയുന്നു. പുതിയ തലമുറ നേതാക്കള്‍ക്ക് കടന്നു വരാന്‍ വഴിയൊരുക്കാത്തതാണ് ഇടതുമുന്നണി നേതൃത്വത്തിനെതിരായ ദീര്‍ഘകാലമായുള്ള പരാതി. 'ജനാധിപത്യ കേന്ദ്രീകരണം' എന്ന ലെനിനിസ്റ്റ് ആശയത്തില്‍ നിര്‍മിച്ച പാര്‍ട്ടി പുതിയ നേതൃത്വത്തിന് ഉയര്‍ന്നു വരാന്‍ കൂടുതല്‍ പ്രയാസകരമാകുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സിപിഐഎം 14 പുതിയ നേതാക്കളെ കൊല്‍ക്കത്ത യൂണിറ്റിന്റെ 60 അംഗ സെക്രട്ടറിയേറ്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 53കാരനായ കല്ലോല്‍ മജൂംദാര്‍ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രി മനാബ് മുഖര്‍ജിയെ തോല്‍പിച്ച് ജില്ലാ കമ്മിറ്റിയില്‍ പുതിയ സെക്രട്ടറിയായി.

സിപിഐഎമ്മിന്റെ നിലവിലെ നേതൃത്വം തങ്ങള്‍ ആസ്വദിക്കുന്ന പദവിയെ വിട്ടുപോവാന്‍ വിമുഖത കാണിക്കുന്നതായി രാഷ്ട്രീയ വിശകലന വിദഗ്ദ്ധനായ ബിശ്വനാഥ് ചക്രവര്‍ത്തി പറയുന്നു. കഴിഞ്ഞ ഏഴ് വര്‍ഷക്കാലം സിപിഐഎം പശ്ചിമ ബംഗാള്‍ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സുര്‍ജയ കാന്ത മിശ്ര പാര്‍ട്ടിയെ അച്ചടക്കത്തോടെ മുന്നോട്ട് നയിക്കുന്നതില്‍ പരാജയപ്പെട്ടുവെങ്കിലും അയാള്‍ തന്റെ സ്ഥാനം ഉപേക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് കോണ്‍ഗ്രസ് പറയുന്നത്?

എന്താണ് കോണ്‍ഗ്രസ് പറയുന്നത്?


സത്യത്തില്‍ ബംഗാളില്‍ സിപിഐഎമ്മുമായുള്ള ബന്ധം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തലവേദനയായിരിക്കുകയാണ്. ദേശീയ തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ഒന്നിച്ച് ബിജെപിക്കെതിരായ ഒരു മഹാസഖ്യം രൂപീകരിക്കുന്ന വേളയിലാണ് ബംഗാളില്‍ ഇടതുമുന്നണിയുമായി ചേര്‍ന്ന് തൃണമൂലിനെതിരെ മത്സരിക്കുന്നത്. കൂടാതെ, സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് ശക്തമായ സ്വാധീനമുള്ളത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയേക്കാള്‍ കൂടുതല്‍ സീറ്റ് നേടിയതിന് ശേഷമാണ് കോണ്‍ഗ്രസ് ഒരു പ്രധാന ശക്തിയായി സംസ്ഥാനത്ത് മാറിയത്. ഈ കാരണങ്ങള്‍കൊണ്ടാണ്, പാര്‍ട്ടി നേതാക്കള്‍ സിപിഐഎം കൂട്ടുകെട്ടിനെ കുറിച്ച് കൂടുതല്‍ തുറന്നു പറയാത്തതെന്ന് ഇടതുമുന്നണി നേതാക്കളുമായി നടത്തിയ പ്രാരംഭ ചര്‍ച്ചകളില്‍ പങ്കെടുത്ത രാജ്യസഭാ എംപി പ്രദീപ് ഭട്ടാചാര്യ പറയുന്നു. ഒരു കൂട്ടുകെട്ടിനും ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍, അനുകൂല നിലപാടാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ആശ്രയിക്കുന്നത് വോട്ട് വിഹിതത്തിന്!!

ആശ്രയിക്കുന്നത് വോട്ട് വിഹിതത്തിന്!!

ഇടതു മുന്നണിക്ക് കോണ്‍ഗ്രസുമായുള്ള സഖ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം സംസ്ഥാനത്ത് വോട്ട് വിഹിതം കൂട്ടാന്‍ മറ്റൊരു മാര്‍ഗം സിപിഐഎമ്മിന് മുന്നിലില്ല. ഒറ്റയ്ക്ക് മത്സരിക്കുന്നതിനേക്കാള്‍ കോണ്‍ഗ്രസിനും എന്തു കൊണ്ടും നല്ലത് സിപിഐഎമ്മുമായുള്ള ധാരണയാണ് പ്രത്യേകിച്ചും സംസ്ഥാനത്ത് ബിജെപി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍. അതിനാല്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് പങ്കുവെക്കേണ്ടതു അനിവാര്യമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓം പ്രകാശ് മിശ്ര പറയുന്നു.

English summary
congress alliance and crisis in west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X