Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പാർട്ടി സെക്രട്ടറിക്ക് 'പുല്ലുവില'! യെച്ചൂരിയെ തള്ളി, കാരാട്ടിനൊപ്പം...

കോൺഗ്രസുമായി ബന്ധമാകാമെന്ന പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളി.

ദില്ലി: തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി ഒരു നീക്കുപോക്കും വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. കോൺഗ്രസുമായി ബന്ധമാകാമെന്ന പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളി. കോൺഗ്രസുമായി ധാരണപോലും വേണ്ടെന്ന കാരാട്ടിന്റെ രേഖയെ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു.

ഇതുംസബന്ധിച്ച് നടന്ന വോട്ടെടുപ്പിൽ പ്രകാശ് കാരാട്ടിന്റെ രേഖയ്ക്ക് 55 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. അതേസമയം, യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചത് വെറും 31 പേർ മാത്രം. ഇതോടെയാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. കോൺഗ്രസുമായി ഒരു ധാരണപോലും വേണ്ടെന്ന പ്രകാശ് കാരാട്ട് തയ്യാറാക്കിയ രേഖ വരുന്ന പാർട്ടി കോൺഗ്രസ് പരിഗണിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിൽ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

തോമസ് ഐസക്ക് ഒഴികെയുള്ള കേരളത്തിൽ നിന്നുള്ള അംഗങ്ങൾ പ്രകാശ് കാരാട്ടിനെ അനുകൂലിച്ചപ്പോൾ, ബംഗാൾ, ഒഡീഷ, യുപി, ഗുജറാത്ത് ഘടകങ്ങൾ യെച്ചൂരിയെ പിന്തുണച്ചു. രണ്ടുദിവസമായി നടന്ന ചർച്ചയിൽ ആകെ 61 അംഗങ്ങളാണ് സംസാരിച്ചത്. വോട്ടെടുപ്പ് ഒഴിവാക്കി തീരുമാനമെടുക്കുന്നതാവും നല്ലതെന്ന് യെച്ചൂരി വാദിച്ചെങ്കിലും കാരാട്ട് പക്ഷം എതിർപ്പ് പ്രകടിപ്പിച്ചു. ഇതോടെയാണ് വോട്ടെടുപ്പ് നടത്തി കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തത്.

cpim

കോൺഗ്രസുമായി സഖ്യവും മുന്നണിയും പാടില്ലെങ്കിലും, തിരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കാനുള്ള സാദ്ധ്യതകൾ തുറന്നിടണമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. എന്നാൽ ബിജെപിയെ പരാജയപ്പെടുത്തകയാണ് ലക്ഷ്യമെങ്കിലും കോൺഗ്രസുമായി ഒരുതരത്തിലുള്ള ബന്ധവും വേണ്ടെന്നായിരുന്നു കാരാട്ടിന്റെ വാദം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+