കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സിപിഎം; ധാരണയാകാമെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായി സഖ്യത്തിന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സീറ്റ് ചര്‍ച്ച നടത്തിയിട്ടില്ല. അടവുനയം സംസ്ഥാ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു.

13

ബംഗാൡ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കാന്‍ ശ്രമിക്കും. രണ്ട് പാര്‍ട്ടികളെയും തോല്‍പ്പിക്കുകയാണ് ലക്ഷ്യം. വിജയ സാധ്യത മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കുകയെന്നും യെച്ചൂരി പറഞ്ഞു.

ബംഗാളില്‍ സിപിഎമ്മുമായി ധാരണയാകാമെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. സഖ്യമുണ്ടാക്കേണ്ട എന്നാണ് കോണ്‍ഗ്രസിന്റെയും തീരുമാനം. പ്രാദേശിക തലത്തിലുള്ള നീക്കുപോക്കുകള്‍ ആകാം. ദില്ലിയില്‍ ചേര്‍ന്ന നിയമസഭാ കക്ഷി നേതാക്കളുടെയും പിസിസി അധ്യക്ഷന്‍മാരുടെയും യോഗത്തിലാണ് തീരുമാനം.

സൗദി രാജകുമാരന്‍ ഇന്ത്യയിലെത്തും; 800 പേരടങ്ങുന്ന സംഘവും!! ഇസ്രായേല്‍ പ്രധാനമന്ത്രി യാത്ര മാറ്റിസൗദി രാജകുമാരന്‍ ഇന്ത്യയിലെത്തും; 800 പേരടങ്ങുന്ന സംഘവും!! ഇസ്രായേല്‍ പ്രധാനമന്ത്രി യാത്ര മാറ്റി

ബംഗാളില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം വിശദമായി ചര്‍ച്ച ചെയ്തു. നീക്കുപോക്കുകള്‍ സംബന്ധിച്ച് പ്രാദേശിതലത്തില്‍ നേതൃത്വങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും യോഗത്തില്‍ തീരുമാനമായി. സിപിഎമ്മുമായി സഖ്യസാധ്യത നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ തൃണമൂലുമായി സഖ്യമുണ്ടാക്കില്ലെന്നും പിസിസി അധ്യക്ഷന്‍ സോമേന്ദ്രനാഥ് മിത്ര പറഞ്ഞു.

ഫെബ്രുവരി 25നകം മുഴുവന്‍ സംസ്ഥാനങ്ങളിലും സ്ഥാനാര്‍ഥികളെ കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. വിശദമായ പട്ടിക 25നകം ഹൈക്കമാന്റിന് നല്‍കണമെന്നും നിര്‍ദേശം നല്‍കി.

English summary
Congress Alliance: CPM Stands reveals Yechuri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X