കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി ആരാകും; രാഹുലിനെ അവഗണിച്ച് കുമാരസ്വാമി, പ്രതിപക്ഷ സഖ്യത്തില്‍ ഭിന്നത മറനീക്കി

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രതിപക്ഷ നിരയില്‍ പ്രധാനമന്ത്രി പദവിയിലേക്ക് പരിഗണിക്കുന്ന രണ്ടുപേരുകളാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും. രാഹുല്‍ ഗാന്ധിയാണ് പ്രധാനമന്ത്രിയാകേണ്ടത് എന്ന് ചില പ്രതിപക്ഷ നേതാക്കള്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമിക്ക് താല്‍പ്പര്യം മമതാ ബാനര്‍ജിയോടാണ്. രാജ്യം ഭരിക്കാന്‍ എല്ലാ ശേഷിയും മമതാ ബാനര്‍ജിക്കുണ്ടെന്ന് കുമാരസ്വാമി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രതിപക്ഷത്തില്‍ പ്രധാനമന്ത്രിയുടെ കാര്യത്തില്‍ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കുമാരസ്വാമിയുടെ വാക്കുകള്‍...

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. തമിഴ്‌നാട്ടുകാരുടെ വികാരമാണിതെന്നും സ്റ്റാലിന്‍ പറഞ്ഞു. ദേശീയ തലത്തില്‍ പല പാര്‍ട്ടി നേതാക്കളും സമാനമായ ആവശ്യത്തെ കുറിച്ച് സൂചിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കണം

കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കണം

പ്രതിപക്ഷ സഖ്യത്തിന് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കണമെന്ന് കഴിഞ്ഞദിവസം ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന് മാത്രമേ ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തെ നയിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറാണെന്ന സൂചനയാണ് തേജസ്വി യാദവ് നല്‍കിയത്.

വേറെയും ചില നേതാക്കള്‍

വേറെയും ചില നേതാക്കള്‍

കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും പ്രതിപക്ഷത്തിന്റെ മുന്‍നിരയിലേക്ക് വരണമെന്ന അഭിപ്രായമുള്ള നേതാക്കള്‍ വേറെയുമുണ്ട് പ്രതിപക്ഷ നിരയില്‍. എന്‍സിപി നേതാവ് ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു തുടങ്ങിയവരെല്ലാം കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്ന അഭിപ്രായക്കാരാണ്.

കുമാരസ്വാമി പറയുന്നു

കുമാരസ്വാമി പറയുന്നു

എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി പറയുന്നു പ്രധാനമന്ത്രിയാകാന്‍ യോഗ്യത മമതാ ബാനര്‍ജിക്കാണെന്ന്. പശ്ചിമ ബംഗാളില്‍ അവര്‍ നടത്തുന്ന ഭരണം മാതൃകാപരമാണെന്നും കുമാരസ്വാമി പറഞ്ഞു. മോദിയുടെ ഭരണത്തില്‍ രാജ്യം അസംതൃപ്തിയിലാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇപ്പോള്‍ വേണ്ട

എന്നാല്‍ ഇപ്പോള്‍ വേണ്ട

എന്നാല്‍ വോട്ടെടുപ്പിന് ശേഷം മതി പ്രധാനമന്ത്രി ചര്‍ച്ച എന്നും കുമാരസ്വാമി പറഞ്ഞു. ഇപ്പോള്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോണം. തിരഞ്ഞെടുപ്പിന് ശേഷം ബാക്കി ചര്‍ച്ചകള്‍ നടത്താമെന്നും കുമാരസ്വാമി പറഞ്ഞു. ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ നേരത്തെ മമതാ ബാനര്‍ജി, മായാവതി എന്നിവരെ പിന്തുണച്ച് സംസാരിച്ചിരുന്നു.

എന്‍ഡിഎ തകരുന്നു; വന്‍ കൊഴിഞ്ഞുപോക്ക്; ബിജെപിക്കെതിരെ ജെഡിയുവും, ലക്ഷ്യം നേടാന്‍ മോദി വിയര്‍ക്കുംഎന്‍ഡിഎ തകരുന്നു; വന്‍ കൊഴിഞ്ഞുപോക്ക്; ബിജെപിക്കെതിരെ ജെഡിയുവും, ലക്ഷ്യം നേടാന്‍ മോദി വിയര്‍ക്കും

English summary
Congress Ally Kumaraswamy Backs Mamata Banerjee for PM, Says She Has ‘All Capabilities’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X