കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയെ നരകമാക്കി സംഘപരിവാർ! സിപിഎമ്മിന് മാത്രമല്ല, കോൺഗ്രസിനും രക്ഷയില്ല.. ജീവന് വേണ്ടി ഓട്ടം!

Google Oneindia Malayalam News

Recommended Video

cmsvideo
സംഘപരിവാർ തീയിൽ കത്തിയമർന്ന് ത്രിപുര | Oneindia Malayalam

അഗര്‍ത്തല: സിപിഎമ്മിനെ നിലംപരിശാക്കി വിജയത്തിലെത്തിയ ബിജെപി അധികാരത്തിലേറും മുന്‍പ് ത്രിപുരയെ കലാപഭൂമിയാക്കി മാറ്റുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ദിവസങ്ങളില്‍ ത്രിപുര അക്ഷരാര്‍ത്ഥത്തില്‍ കത്തുകയാണ്. സിപിഎം പ്രവര്‍ത്തകരും പാര്‍ട്ടി ഓഫീസുകളും വ്യാപകമായി ആക്രമിക്കപ്പെടുന്നു.

ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് കളഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ ജീവന് വേണ്ടി കാടുകളില്‍ അഭയം തേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സിപിഎം ത്രിപുരയില്‍ തോറ്റതില്‍ സന്തോഷിക്കുന്ന കേരളത്തിലെ വിടി ബല്‍റാം അടക്കമുള്ളവ കോണ്‍ഗ്രസുകാര്‍ കാണേണ്ട മറ്റൊരു കാഴ്ച കൂടിയുണ്ട് ത്രിപുരയില്‍. അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഓഫീസുകളും വ്യാപകമായി വേട്ടയാടപ്പെടുന്ന കാഴ്ചയാണ്.

അക്രമം അതിര് വിടുന്നു

അക്രമം അതിര് വിടുന്നു

അധികാരം കയ്യിലെത്തിയതിന്റെ ഹുങ്കില്‍ വ്യാപകമായി അക്രമം അഴിച്ച് വിട്ടിരിക്കുകയാണ് സംഘപരിവാര്‍ ത്രിപുരയില്‍. ഭാരത് മാതാ കീ ജയ് വിളികളോടെ ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ഓഫീസുകളിലേക്ക് ഇരച്ച് കയറുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിപിഎം പ്രവര്‍ത്തകര്‍ പലരും ജീവന് വേണ്ടി ഒളിവിലാണ്.

കൊള്ളയും കൊള്ളിവെപ്പും

കൊള്ളയും കൊള്ളിവെപ്പും

ഒരൊറ്റ രാത്രി കൊണ്ട് 200ലധികം ആക്രമണങ്ങളാണ് ത്രിപുരയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 1500ലധികം വീടുകള്‍ ആക്രമിക്കപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. തീവെയ്പ്പും കൊള്ളയും ആക്രമണവുമാണ് ത്രിപുരയില്‍ ബിജെപി അഴിച്ച് വിട്ടിരിക്കുന്നത് എന്ന് സിപിഎം ആരോപിക്കുന്നു.

ബൽറാമിന്റെ പോസ്റ്റ്

ബൽറാമിന്റെ പോസ്റ്റ്

ത്രിപുരയില്‍ സിപിഎമ്മുകാര്‍ മാത്രമാണ് ആക്രമിക്കപ്പെടുന്നത് എന്ന് കരുതിയവര്‍ക്ക് തെറ്റി. കഴിഞ്ഞ ദിവസം തൃത്താല എംഎല്‍എ വിടി ബല്‍റാം ത്രിപുരയില്‍ സിപിഎമ്മിനെതിരെ നടക്കുന്ന ആക്രമണത്തെക്കുറിച്ച് പോസ്റ്റിട്ടിരുന്നു. സംഘപരിവാര്‍ ആക്രമണത്തെ ആള്‍ക്കൂട്ട ആക്രമണമെന്നാക്കിയാണ് ആ ഫേസ്ബുക്ക് പോസ്റ്റ്.

കോൺഗ്രസ് വേട്ടയാടപ്പെടുന്നു

കോൺഗ്രസ് വേട്ടയാടപ്പെടുന്നു

ത്രിപുരയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് ബല്‍റാമിനെ പോലുള്ളവര്‍ വായിക്കണം. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൂജന്‍ ബിശ്വാസാണ് ത്രിപുരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വേട്ടയാടപ്പെടുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് വ്യാപക കൊഴിഞ്ഞ് പോക്ക് ബിജെപിയിലേക്ക് ഉണ്ടായിട്ടുണ്ട്.

കോൺഗ്രസ് ഓഫീസ് കയ്യേറി

കോൺഗ്രസ് ഓഫീസ് കയ്യേറി

ത്രിപുരയില്‍ അവശേഷിക്കുന്ന 2 ശതമാനം കോണ്‍ഗ്രസുകാരും ജീവന് വേണ്ടി നെട്ടോട്ടത്തിലാണ്. അതിനിടെ കമലാപൂരിലെ കോണ്‍ഗ്രസ് ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ കയ്യടക്കിയിട്ടുണ്ട്. മാത്രമല്ല ബിജെപി ആക്രമണത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ ഒരാള്‍ കൊല്ലപ്പെട്ടതായും പൂജന്‍ ബിശ്വാസ് ട്വീറ്റ് ചെയ്തിരിക്കുന്നു.

ഒരാൾ കൊല്ലപ്പെട്ടു

ഒരാൾ കൊല്ലപ്പെട്ടു

ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്നത് സിപിഎം വ്യാജ പ്രചാരണം നടത്തുകയാണ് എന്ന് പറഞ്ഞ് സംഘപരിവാറിന് മറപിടിക്കുന്ന ബല്‍റാമിനുള്ള ഉത്തരം കൂടിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ്. ജനങ്ങളോടുള്ള കാവി ഭീകരത എന്ന പേരിലാണ് കൊല്ലപ്പെട്ട വൃദ്ധന്റെ ചിത്രം സഹിതമുള്ള ട്വീറ്റ്.

കൊല്ലപ്പെട്ടത് ന്യൂനപക്ഷക്കാരൻ

കൊല്ലപ്പെട്ടത് ന്യൂനപക്ഷക്കാരൻ

സോനാമുരയില്‍ മറ്റൊരു ജീവന്‍ കൂടി കാവി ഭീകരര്‍ എടുത്തുവെന്ന് പൂജന്‍ ബിശ്വാസിന്റെ ട്വീറ്റില്‍ പറയുന്നു. ന്യൂനപക്ഷ വിഭാഗത്തിലെ താഹിര്‍ മിയ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെതടക്കം നിരവധി ചിത്രങ്ങളും പൂജന്‍ ബിശ്വാസ് പങ്കുവെച്ചിരിക്കുന്നു. ഒരു ദിവസം ബിജെപിയെ കോണ്‍ഗ്രസ് സംസ്ഥാനത്ത് നിന്നും തുടച്ച് നീക്കുമെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറയുന്നു

ആക്രമണം തമിഴ്നാട്ടിലും

ആക്രമണം തമിഴ്നാട്ടിലും

സംഘപരിവാര്‍ അക്രമം വ്യാപകമായതോടെ ത്രിപുരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജാനാഥ് സിംഗ് പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. അതിനിടെ ബിജെപി അക്രമം തമിഴ്‌നാട്ടിലേക്കും വ്യാപിച്ചിരിക്കുകയാണ്.

രണ്ട് പേർ അറസ്റ്റിൽ

രണ്ട് പേർ അറസ്റ്റിൽ

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തത് പോലെ നാളെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് എച്ച് രാജ ഭീഷണി മുഴക്കിയിരുന്നു. അതിന് പിന്നാലെ വെല്ലൂരില്‍ പെരിയാറിന്റെ പ്രതിമ ആക്രമിക്കപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

ബൽറാമിന്റെ പോസ്റ്റ്

ബൽറാമിന്റെ പോസ്റ്റ്

ത്രിപുരയിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന പ്രചാരണങ്ങളുടെ ആധികാരിത ചോദ്യം ചെയ്ത് വിടി ബൽറാം രംഗത്ത് വന്നിരുന്നു. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: ത്രിപുരയിൽ സിപിഎം ഓഫീസുകൾക്കെതിരെയും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളുടെ പ്രതിമകൾക്കെതിരെയും ആർഎസ്എസിന്റെയും ജനക്കൂട്ടത്തിന്റേയും ആക്രമണങ്ങൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങളുടെയടക്കം വാർത്തകളിൽ കാണുന്നു.

മോബ് വയലൻസ് എന്ന്

മോബ് വയലൻസ് എന്ന്

മോബ് വയലൻസിന്റെ ഏത് വകഭേദവും ശക്തമായി എതിർക്കപ്പെടേണ്ടതാണ്. ക്രമസമാധാന പാലനം ഉറപ്പുവരുത്താൻ ഗവർണ്ണർക്ക്‌ ഉത്തരവാദിത്തമുണ്ട്‌. എന്നാൽ അവിടെ മുസ്ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സിപിഎം ന്യൂസ്‌ പോർട്ടലുകളിലെ വാർത്തകളും പോരാളി ഷാജി, അശോകൻ ചരുവിൽ തുടങ്ങിയ സൈബർ സഖാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളുമല്ലാതെ ആധികാരികമായ വാർത്തകൾ വല്ലതും വരുന്നുണ്ടോ?

ആസൂത്രിത ശ്രമങ്ങൾ

ആസൂത്രിത ശ്രമങ്ങൾ

ഗൂഗിളിൽ നോക്കിയിട്ട്‌ അത്തരം വാർത്തകളൊന്നും കാണുന്നില്ല. ത്രിപുരയിലെ സിപിഎം നേതാക്കളടക്കമുള്ളവരുടെ ട്വിറ്റർ/ടിവി പ്രതികരണങ്ങളിലും ഇക്കാര്യം സൂചിപ്പിച്ച്‌ കാണുന്നില്ല. ഇതിന്റെ പേരിൽ കേരളത്തിൽ വർഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് സർക്കാരും പോലീസിലെ സൈബർ ക്രൈം വിഭാഗവും ഗൗരവപൂർവ്വം പരിശോധിക്കണം.

ബൽറാമിന് വിമർശനം

ബൽറാമിന് വിമർശനം

ഇവിടത്തെ സമുദായിക സൗഹാർദ്ദാന്തരീക്ഷം തകർക്കാനുള്ള പ്രവണതകളെ മുളയിലേ നുള്ളണം. #ഇവിടെ ഗോപാലസേന,അവിടെ ഗോൾവാൾക്കർസേന എന്നാണ് ബൽറാമിന്റെ പോസ്റ്റ്. സംഘപരിവാർ ത്രിപുരയിൽ ക്രൂരമായ ആക്രമണം അഴിച്ച് വിടുമ്പോഴും സിപിഎമ്മിനെ കുറ്റം പറയാനുള്ള ബൽറാമിന്റെ മനോഭാവത്തെ സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു. കോൺഗ്രസുകാരും ആക്രമിക്കപ്പെടുന്നുണ്ടെന്ന വസ്തുതയും സോഷ്യൽ മീഡിയ ഓർമ്മപ്പെടുത്തുന്നു.

കോൺഗ്രസ് നേതാവിന്റെ ട്വീറ്റ്

പൂജൻ ബിശ്വാസിന്റെ ട്വീറ്റ് കാണൂ

ലെനിന്‍ തീവ്രവാദി, പ്രതിമ പാര്‍ട്ടി ഓഫീസില്‍ വെച്ച് ആരാധിച്ചാല്‍ മതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമിലെനിന്‍ തീവ്രവാദി, പ്രതിമ പാര്‍ട്ടി ഓഫീസില്‍ വെച്ച് ആരാധിച്ചാല്‍ മതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ തമിഴ്നാട്ടിൽ പെരിയാറിന്റെ പ്രതിമ തകർത്തു!ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ തമിഴ്നാട്ടിൽ പെരിയാറിന്റെ പ്രതിമ തകർത്തു!

English summary
Congress workers also hunted by BJP in Tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X