ദളിത് വികസനത്തെ കോണ്‍ഗ്രസ് പരിഹസിക്കുന്നു: ആഞ്ഞടിച്ച് മോദി, ദളിതുകള്‍ക്ക് കുന്നോളം പദ്ധതികള്‍!!
ദില്ലി: കൈരാനാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ദളിതുകളുടെ വികസനത്തിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളെ മോദി സര്‍ക്കാര്‍ കളിയാക്കുകയാണെന്നാണ് മോദി ചൂണ്ടിക്കാണിക്കുന്നത്. 11,000 കോടി രൂപ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കിയ ഈസ്റ്റേണ്‍ പെരിഫെറല്‍ ഹൈവേയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോണ്‍ഗ്രസും കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ച പാര്‍ട്ടികളും കേന്ദ്രസര്‍ക്കാര്‍ ദളിതുകളുടേയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടേയും വികസനത്തിന് വേണ്ടി നടത്തുന്ന പദ്ധതികളെ കളിയാക്കുകയാണ്. എപ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും മോദി ആരോപിക്കുന്നു. ദളിതുകള്‍ക്ക് വേണ്ടി രാജ്യത്ത് പ്രത്യേക കോടതികള്‍ ആരംഭിക്കും. യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് ക്രിമിനലുകള്‍ സ്വമേധയാ പോലീസിന് മുമ്പാകെ കീഴടങ്ങുന്നുണ്ടെന്നും മോദി അവകാശപ്പെടുന്നു. ഇതിന് പുറമേ ദളിതുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ നിയമനടപടികള്‍ എളുപ്പത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഉത്തര്‍പ്രദേശിലെ കൈരാനയില്‍ തിങ്കളാഴ്ച ലോക്സഭാ ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദി റോഡ് ഷോയില്‍ പങ്കെടുക്കുന്നത്. കാര്‍ഷകരുടെ പ്രശ്നങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മോദി ആരോപിക്കുന്നു. ഒരു പാര്‍ട്ടിയെ മാത്രം ആരാധിക്കുന്നവര്‍ക്ക് ജനാധിപത്യത്തെ ആരാധിക്കാനാവില്ലെന്നും ആരെയും പേരെടുത്ത് പരാമര്‍ശിക്കാതെ മോദി വ്യക്തമാക്കി.
റോഡിന്റെ രണ്ട് വശങ്ങളിലും മഴവെള്ള സംഭരണം, സോളാര്‍ എന്നിവയും എക്സ്പ്രസ് പാതയ്ക്ക് ഇരുവശത്തുമുണ്ട്. ഓരോ 500 മീറ്റര്‍ ഇടവിട്ടാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ ദില്ലി- മീററ്റ് എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചിരുന്നു. രണ്ടര മണിക്കൂര്‍ യാത്രാ സമയമാണ് 40 മിനിറ്റായി ചുരുങ്ങുക. ദില്ലി- മീററ്റ് ഹൈവേയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. രണ്ടാം ഘട്ടവും ഉടന്‍ പൂര്‍ത്തിയാവും. ദില്ലിയിലെ ഗതാഗതമലിനീകരണത്തില് നിന്നും ഗതാഗതക്കുരുക്കുകളില് നിന്നും മോചനം നേടാന്‍ ഈ പാത സഹായിക്കും.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications