കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് വികസനത്തെ കോണ്‍ഗ്രസ് പരിഹസിക്കുന്നു: ആഞ്ഞടിച്ച് മോദി, ദളിതുകള്‍ക്ക് കുന്നോളം പദ്ധതികള്‍!!

Google Oneindia Malayalam News

ദില്ലി: കൈരാനാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ദളിതുകളുടെ വികസനത്തിന് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികളെ മോദി സര്‍ക്കാര്‍ കളിയാക്കുകയാണെന്നാണ് മോദി ചൂണ്ടിക്കാണിക്കുന്നത്. 11,000 കോടി രൂപ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കിയ ഈസ്റ്റേണ്‍ പെരിഫെറല്‍ ഹൈവേയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‌കോണ്‍ഗ്രസും കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ച പാര്‍ട്ടികളും കേന്ദ്രസര്‍ക്കാര്‍ ദളിതുകളുടേയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടേയും വികസനത്തിന് വേണ്ടി നടത്തുന്ന പദ്ധതികളെ കളിയാക്കുകയാണ്. ​എപ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും മോദി ആരോപിക്കുന്നു. ദളിതുകള്‍ക്ക് വേണ്ടി രാജ്യത്ത് പ്രത്യേക കോടതികള്‍ ആരംഭിക്കും. യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് ക്രിമിനലുകള്‍ സ്വമേധയാ പോലീസിന് മുമ്പാകെ കീഴടങ്ങുന്നുണ്ടെന്നും മോദി അവകാശപ്പെടുന്നു. ഇതിന് പുറമേ ദളിതുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ നിയമനടപടികള്‍ എളുപ്പത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

modiup-

ഉത്തര്‍പ്രദേശിലെ കൈരാനയില്‍ തിങ്കളാഴ്ച ലോക്സഭാ ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദി റോഡ് ഷോയില്‍ പങ്കെടുക്കുന്നത്. കാര്‍ഷകരുടെ പ്രശ്നങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മോദി ആരോപിക്കുന്നു. ഒരു പാര്‍ട്ടിയെ മാത്രം ആരാധിക്കുന്നവര്‍ക്ക് ജനാധിപത്യത്തെ ആരാധിക്കാനാവില്ലെന്നും ആരെയും പേരെടുത്ത് പരാമര്‍ശിക്കാതെ മോദി വ്യക്തമാക്കി.

റോഡിന്റെ രണ്ട് വശങ്ങളിലും മഴവെള്ള സംഭരണം, സോളാര്‍ എന്നിവയും എക്സ്പ്രസ് പാതയ്ക്ക് ഇരുവശത്തുമുണ്ട്. ഓരോ 500 മീറ്റര്‍ ഇടവിട്ടാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ ദില്ലി- മീററ്റ് എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചിരുന്നു. രണ്ടര മണിക്കൂര്‍ യാത്രാ സമയമാണ് 40 മിനിറ്റായി ചുരുങ്ങുക. ദില്ലി- മീററ്റ് ഹൈവേയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. രണ്ടാം ഘട്ടവും ഉടന്‍ പൂര്‍ത്തിയാവും. ദില്ലിയിലെ ഗതാഗതമലിനീകരണത്തില്‍ നിന്നും ഗതാഗതക്കുരുക്കുകളില്‍ നിന്നും മോചനം നേടാന്‍ ഈ പാത സഹായിക്കും.

English summary
The truth is, Congress and its allies always mock anything and everything that is being done for all the backward classes, tribals. They always act as obstacles in development: PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X